നിലക്കടല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
നിലക്കടല
Peanut (Arachis hypogea)
Peanut (Arachis hypogea)
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Tracheophyta
വര്‍ഗ്ഗം: Magnoliophyta
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
ഗോത്രം: Aeschynomeneae
ജനുസ്സ്‌: Arachis
വര്‍ഗ്ഗം: A. hypogaea
ശാസ്ത്രീയനാമം
Arachis hypogaea
L.

മണ്ണിനടിയില്‍ വളരുന്ന ഒരു എണ്ണക്കുരുവാണ്‌ നിലക്കടല അഥവാ കപ്പലണ്ടി ആംഗലേയത്തില്‍ Peanut അഥവ Groundnut. ഇത് മണ്ണില്‍ (നിലത്ത്) പടര്‍ന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേര്‍ വന്നത്. ലോകത്തെ ആകെ ഉല്പാദനത്തിന്റെ 37 ശതമാനത്തിലധികം ഉല്പ്പാദിപ്പിക്കുന്ന ചൈനയാണ്‌ നിലക്കടലയുടെ ഏറ്റവും വലിയ ഉല്പാദകര്‍.

[തിരുത്തുക] ഇന്ത്യയില്‍

മദ്ധ്യേന്ത്യയില്‍ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ്‌ നിലക്കടല ഇന്ത്യയില്‍ എത്തിച്ചത്[1]‌.ഇന്ത്യ നിലക്കടലയുടേ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.


തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്‌ ഇന്ത്യയില്‍ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണേങ്കിലും, നല്ല വിളവിന്‌ ജലസേചനം ആവശ്യമാണ്‌. വര്‍ഷത്തില്‍ 75 മുതല്‍ 100 സെന്റീമീറ്റര്‍ വരെ വര്‍ഷപാതമാണ്‌ നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേര്‍ന്ന് വളരുന്ന സസ്യമായതിനാല്‍ ഉയരമുള്ള പരുത്തി, ജോവര്‍ തുടങ്ങിയ വിളകള്‍ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന ഇനങ്ങളും ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വര്‍ഷത്തില്‍ രണ്ടു വിളകന്‍ ചെയ്യാന്‍ സാധ്യമാണ്‌[1].

എണ്ണക്കുരുവായും നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യഎണ്ണ എന്നതിനു പുറമേ മാര്‍ഗരൈന്‍, ഔഷധങ്ങള്‍, വാര്‍ണീഷുകള്‍[, സോപ്പ് എന്നിവ നിര്‍മ്മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു. വിവിധ നിലക്കടലയിനങ്ങളിലെ എണ്ണയുടേ അളവ് വ്യത്യസ്ഥമാണ്‌. ഇത് 43 മുതല്‍ 54% വരെ വ്യതാസപ്പെട്ടിരിക്കുന്നു[1].

വിളവ് നല്‍കുന്നതിനൊപ്പം മണ്ണൊലിപ്പ് തടയുന്നു എന്നതും നിലക്കടല കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രധാനഗുണമാണ്‌[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 71. 
വിക്കിസ്പീഷിസില്‍ 'നിലക്കടല' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
peanut എന്ന വാക്ക് തിരയുക
വിക്കി ഡിക്ഷ്ണറി, സൌജന്യ ഡിക്ഷ്ണറി.
"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം