ഹീമോഫീലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തം കട്ട പിടിക്കുവാന്‍ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടര്‍ എട്ടിന്‍റെയോ ഫാക്ടര്‍ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ (haemophilia).. ഇംഗ്ലണ്ടിലെ രാജകുടുംബത്തില്‍ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

ഗ്രീക്ക് ഭാഷയിലെ രക്തം എന്നര്‍ത്ഥമുള്ള haima സ്നേഹം എന്നര്‍ത്ഥമുള്ള philia എന്നീവാക്കുകളില്‍ നിന്നാണ് Haemophilia എന്ന പദം ഉണ്ടായത് [1]

[തിരുത്തുക] കാരണം

രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥ അഥവാ ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്‌. അമ്മയുടെ എക്സ്‌ ക്രോമസോമിലെജീന്‍ വികലമായാല്‍ ആണ്‍കുട്ടികളില്‍ ഈ അസുഖം വരാവുന്നതാണ്‌ കാരണം ഇതിനെ മറയ്ക്കാനുള്ള പകരം ജീന്‍ എക്സ്‌ ക്രോമസത്തിലേയുള്ളു. വൈയില്‍ ഇല്ല.

[തിരുത്തുക] ലക്ഷണങ്ങള്‍

ഈ രോഗം കൂടുതലായി പ്രകടമാകുന്നത് ആണ്‍കുട്ടികളിലാണ്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താല്‍ രക്തം കട്ടപിടിക്കാന്‍ താമസമുള്ളതിനാല്‍ അവിടങ്ങളില്‍ ശരീരഭാഗം മുഴച്ചുവരിക,ശരീരത്തില്‍ രക്തസ്രാവമുണ്ടായാല്‍ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

[തിരുത്തുക] പ്രതിവിധി

അഭാവമുള്ള ഫാക്ടറിന്റെ കുത്തിവെപ്പാണ് ഈ രോഗത്തിനുള്ള ഏക പ്രതിവിധി.

[തിരുത്തുക] അവലംബം

  1. http://www.etymonline.com/index.php?search=hemophilia&searchmode=none

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%80%E0%B4%AE%E0%B5%8B%E0%B4%AB%E0%B5%80%E0%B4%B2%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം