മിൻ
ദൃശ്യരൂപം
മിൻ | ||||
---|---|---|---|---|
പ്രത്യുല്പാദനത്തിന്റെ ദേവൻ | ||||
| ||||
Qift, Akhmim | ||||
പ്രതീകം | lettuce, ലിംഗം, കാള | |||
ജീവിത പങ്കാളി | Iabet Repit | |||
മാതാപിതാക്കൾ | ഐസിസ്, ഒസൈറിസ് | |||
സഹോദരങ്ങൾ | ഹോറസ്, അനുബിസ് (in some accounts) |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് മിൻ (ഇംഗ്ലീഷ്: Min; Egyptian mnw[1]). പ്രീ ഡൈനാസ്റ്റിക് കാലഘട്ടത്തിലാണ് (4th millennium BCE) മിൻ ദേവന്റെ ആരാധന ആരംഭിച്ചത് എന്ന് കരുതുന്നു.[2] ഈജിപ്ഷ്യൻ വിശ്വാസപ്രകാരം പ്രതുല്പാദനത്തിന്റേയും അവന്ധ്യതയുടെയും ദേവനാണ് മിൻ. നിരവധി രൂപങ്ങളിൽ മിൻ ദേവനെ ചിത്രിക്കാറുണ്ടെങ്കിലും പൊതുവെ ഉദ്ധരിച്ച ലിംഗത്തോടുകൂടിയ ഒരു പുരുഷരൂപത്തിലാണ് മിൻ ദേവനെ ചിത്രികരിച്ചുകാണുന്നത്. ഖ്നും-നെ പോലെ മിന്നിനേയും സർവ്വ-സ്രഷ്ടാവായ് കരുതുന്നു.[3]
മേലെ ഈജിപ്റ്റിലെ കോപ്റ്റോസ് (Koptos) and അഖ്മിം (Panopolis) എന്നീ നഗരങ്ങളിലാണ് മിൻ ആരാധന പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് [4], മിൻ ആരാധനയുടെ ഭാഗമായ് ദേവനോടുള്ള ബഹുമാനാർത്ഥം വിപുലമായ ഉത്സവങ്ങളും അവർ സംഘടിപ്പിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Allen, James (2014). Middle Egyptian: An Introduction to the Language and Culture of Hieroglyphs (3rd ed.). Cambridge: Cambridge University Press. p. 493. ISBN 9781107663282.
- ↑ "Min". Encyclopædia Britannica. Encyclopædia Britannica Online. 2008. Retrieved 2008-03-27.
- ↑ Bechtel, F. (1907). "Ammon". The Catholic Encyclopedia. Vol. I. New York: Robert Appleton Company. Retrieved 2008-03-27.
- ↑ Alan., Lothian, (2012). Ancient Egypt's myths and beliefs. Rosen Pub. ISBN 1448859948. OCLC 748941784.
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Min (god) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Site on Min, with some pictures Archived 2015-01-20 at the Wayback Machine.