"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:


== വിദേശ രാജ്യങ്ങളിൽ ==
== വിദേശ രാജ്യങ്ങളിൽ ==
പല വികസിത രാജ്യങ്ങളും മികച്ച ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. പ്രായത്തിന് യോജിച്ച രീതിയിൽ ഘട്ടഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകരെ കൂടാതെ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌, സ്കൂൾ കൗൺസിലർ, ചിലപ്പോൾ ഡോക്ടർമാർ, മനഃശാസ്ത്രജ്ഞന്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കാളികളാകുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും എന്ന വിദ്യാഭ്യാസ പദ്ധതി നിലവിലുണ്ട്. ഇത് അവിടങ്ങളിൽ കൗമാര ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയുടെ തോത് കുറയാൻ ഇടയാക്കിയിട്ടുണ്ട്; മാത്രമല്ല ലൈംഗിക അതിക്രമങ്ങളോ മറ്റോ ഉണ്ടായാൽ ഇവ ചെറുക്കുവാനും അധികൃതരെ അറിയിക്കാനും ഇതവരെ പ്രാപ്തരാക്കുന്നു. യൂഎസ്എ, കാനഡ, യുകെ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ ഇത് പഠിക്കണോ വേണ്ടയോ എന്ന് കുട്ടിക്കോ രക്ഷിതാവിനോ തീരുമാനിക്കാം. അതിനാൽ ഇത്തരം വിദ്യാഭ്യാസത്തിനു അവിടെ എതിർപ്പും കുറവാണ്.
പല വികസിത രാജ്യങ്ങളും മികച്ച ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. പ്രായത്തിന് യോജിച്ച രീതിയിൽ ഘട്ടഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകരെ കൂടാതെ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌, സ്കൂൾ കൗൺസിലർ, ചിലപ്പോൾ ഡോക്ടർമാർ, മനഃശാസ്ത്രജ്ഞന്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കാളികളാകുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും എന്ന വിദ്യാഭ്യാസ പദ്ധതി നിലവിലുണ്ട്. ഇത് അവിടങ്ങളിൽ കൗമാര ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയുടെ തോത് കുറയാൻ ഇടയാക്കിയിട്ടുണ്ട്; മാത്രമല്ല ലൈംഗിക അതിക്രമങ്ങളോ മറ്റോ ഉണ്ടായാൽ ഇവ ചെറുക്കുവാനും അധികൃതരെ അറിയിക്കാനും ഇതവരെ പ്രാപ്തരാക്കുന്നു. യൂഎസ്എ, കാനഡ, യുകെ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ ഇത് പഠിക്കണോ വേണ്ടയോ എന്ന് കുട്ടിക്കോ രക്ഷിതാവിനോ തീരുമാനിക്കാം. ഇതിൽ പങ്കെടുക്കാൻ എല്ലാവരെയും അവർ നിർബന്ധിക്കുന്നില്ല. അതിനാൽ ഇത്തരം വിദ്യാഭ്യാസത്തിനു അവിടെ എതിർപ്പും കുറവാണ് അല്ലെങ്കിൽ എതിർപ്പിനെ മറികടക്കാൻ സാധിച്ചു എന്ന് പറയാം.
==അവലംബം==
==അവലംബം==
<references/>
<references/>

02:19, 9 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sexuality) ബന്ധപ്പെട്ട ഭാഗത്തെയാണ് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sexual Health Education) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ ലൈംഗിക- ജീവിത നൈപുണീ വിദ്യാഭ്യാസം (Sexuality & Life Skill Education) അഥവാ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും (Relationships and Sexual Health Education) എന്നറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും (Sexual and Reproductive Health & Rights ), ലൈംഗിക ചായ്‌വ് (Sexual Orientation), ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBTIA Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, ബന്ധങ്ങൾ, ഉഭയസമ്മതം (Consent), ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, അലൈംഗികത (Asexuality), ബന്ധങ്ങൾ തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.[1] അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും, കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും സഹായകരമാണ് എന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലിംഗസമത്വത്തിൽ ഊന്നിയ ശാസ്ത്രീയ ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങളും, ദാമ്പത്യകലഹങ്ങളും, ബാലപീഡനങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു.

വിദേശ രാജ്യങ്ങളിൽ

പല വികസിത രാജ്യങ്ങളും മികച്ച ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. പ്രായത്തിന് യോജിച്ച രീതിയിൽ ഘട്ടഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകരെ കൂടാതെ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌, സ്കൂൾ കൗൺസിലർ, ചിലപ്പോൾ ഡോക്ടർമാർ, മനഃശാസ്ത്രജ്ഞന്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കാളികളാകുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും എന്ന വിദ്യാഭ്യാസ പദ്ധതി നിലവിലുണ്ട്. ഇത് അവിടങ്ങളിൽ കൗമാര ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയുടെ തോത് കുറയാൻ ഇടയാക്കിയിട്ടുണ്ട്; മാത്രമല്ല ലൈംഗിക അതിക്രമങ്ങളോ മറ്റോ ഉണ്ടായാൽ ഇവ ചെറുക്കുവാനും അധികൃതരെ അറിയിക്കാനും ഇതവരെ പ്രാപ്തരാക്കുന്നു. യൂഎസ്എ, കാനഡ, യുകെ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ ഇത് പഠിക്കണോ വേണ്ടയോ എന്ന് കുട്ടിക്കോ രക്ഷിതാവിനോ തീരുമാനിക്കാം. ഇതിൽ പങ്കെടുക്കാൻ എല്ലാവരെയും അവർ നിർബന്ധിക്കുന്നില്ല. അതിനാൽ ഇത്തരം വിദ്യാഭ്യാസത്തിനു അവിടെ എതിർപ്പും കുറവാണ് അല്ലെങ്കിൽ എതിർപ്പിനെ മറികടക്കാൻ സാധിച്ചു എന്ന് പറയാം.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-06. Retrieved 2013-10-18.
"https://ml.wikipedia.org/w/index.php?title=ലൈംഗിക_വിദ്യാഭ്യാസം&oldid=3676660" എന്ന താളിൽനിന്ന് ശേഖരിച്ചത്