"വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 77: വരി 77:

|ദേവി ക്ഷേത്രങ്ങൾ
|ദേവി ക്ഷേത്രങ്ങൾ
|[[കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം]]
[[മോർക്കുളങ്ങര ഭഗവതിക്ഷേത്രം|മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം]]
[[മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം]]
[[വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം|അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം]]
[[വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം|കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം]]
[[ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം]]
[[കോണത്തോടി ദേവിക്ഷേത്രം]]
[[കൊച്ചു കൊടുങ്ങല്ലൂർ ശ്രീ ഭഗവതിക്ഷേത്രം]]
[[കുമാരിപുരം കാർത്ത്യായനി ദേവിക്ഷേത്രം]]
|[[കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം]]
[[മോർക്കുളങ്ങര ഭഗവതിക്ഷേത്രം|മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം]]
[[മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം]]
[[വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം|അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം]]
[[വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം|കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം]]
[[ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം]]
[[കൊച്ചു കൊടുങ്ങല്ലൂർ ശ്രീ ഭഗവതിക്ഷേത്രം]]
[[കുമാരിപുരം കാർത്ത്യായനി ദേവിക്ഷേത്രം]]

|വിഷ്ണു ക്ഷേത്രങ്ങൾ
|വിഷ്ണു ക്ഷേത്രങ്ങൾ
|[[തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം]]
[[വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]
[[മഞ്ചാടിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]
|[[തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം]]
[[വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]
[[വട്ടപ്പള്ളി മഹാവിഷ്ണു ക്ഷേത്രം]]
[[മഞ്ചാടിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]

|ശിവ ക്ഷേത്രങ്ങൾ
|ശിവ ക്ഷേത്രങ്ങൾ

13:33, 23 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
വേരൂർ ക്ഷേത്രം
വേരൂർ ക്ഷേത്രം
വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം is located in Kerala
വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°28′4″N 76°32′19″E / 9.46778°N 76.53861°E / 9.46778; 76.53861
പേരുകൾ
മറ്റു പേരുകൾ:Veroor Sree Dharmasastha Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:വേരൂർ, വടക്കേക്കര, ചങ്ങനാശ്ശേരി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ധർമ്മശാസ്താവ്
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, മണ്ഡലവിളക്ക്
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
തെക്കുംകൂർ രാജവംശം
സൃഷ്ടാവ്:തെക്കുംകൂർ രാജാവ്
ക്ഷേത്രഭരണസമിതി:എൻ.എസ്.എസ് കരയോഗം, വേരൂർ

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയ്ക്കടുത്ത് വാഴപ്പള്ളി വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന[1] അയ്യപ്പക്ഷേത്രമാണ് വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നിരിക്കുന്നത്. തെക്കുകൂർ രാജാക്കന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നു കരുതുന്നു. വേരൂരിൽ ധർമ്മശാസ്താവിന്റെ (അയ്യപ്പൻ) സ്വയംഭൂവായ വിഗ്രഹ പ്രതിഷ്ഠയാണ് ഉള്ളത്. ശാസ്താവിനു സ്വയംഭൂ പ്രതിഷ്ഠകൾ അപൂർവ്വമാണ്. കിഴക്കു ദർശനമാണ് പ്രതിഷ്ഠ. സ്വയംഭൂപ്രതിഷ്ഠ ആദ്യമായി കണ്ട വേടനേയും വേടത്തിയേയും ക്ഷേത്ര മതിലകത്തോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നുള്ളതും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ് [2].

ഐതിഹ്യം

പഴയകാലത്ത് വാഴപ്പള്ളിയുടെ വടക്കുഭാഗങ്ങളായ വടക്കേക്കര കാട്ടുപ്രദേശങ്ങളായിരുന്നു. തങ്ങളുടെ ആഹാരത്തിനായി ഇറങ്ങിയ വേടനും വേടത്തിയും (മങ്ങാട്ട് പറയന്മാർ കുടുംബം) സ്വയംഭൂവായ ശാസ്താവിഗ്രഹം കണ്ടെടുക്കുകയും അടുത്തുള്ള ബ്രാഹ്മണ പ്രമാണിമാരായ തേവരശ്ശേരിയിൽ ഇല്ലക്കാരും, പത്ത് നായർ തറവാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം മനസ്സിലാക്കിയ ഇവർ ശാസ്താപ്രതിഷ്ഠയെ നിത്യവും പൂജിച്ചാദരിക്കുന്നതിനു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. അതിനെ തുടർന്ന് തെക്കുകൂർ രാജാവിന്റെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ക്ഷേത്രേശനു ആദ്യമായി നേദിച്ച അടയാണ് പ്രധാന വഴിപാട്.[3]

ക്ഷേത്ര നിർമ്മിതി

ശ്രീകോവിൽ

ചതുരാകൃതിയിൽ ഒരുനിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനം നൽകി സ്വയംഭൂ പ്രതിഷ്ഠയിൽ ധർമ്മശാസ്താവ് ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിൽ തെക്കുംകൂർ രാജാക്കന്മാരുടെ കാലത്താണ് നിർമ്മിച്ചത്. ശ്രീകോവിലിന്റെ ഭിത്തികൾ വെട്ടുകല്ലും മണ്ണും ചേർത്ത് പണിതീർത്തതാണ്. മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. യുദ്ധസന്നദ്ധനായി കുതിരപ്പുറത്തേറി നിൽക്കുന്ന അയ്യപ്പനാണ് പ്രതിഷ്ഠാമൂർത്തി സങ്കൽപം.

ഉപപ്രതിഷ്ഠകൾ

നിത്യപൂജകൾ

• ഉഷഃപൂജ
• ദേവിപൂജ
• ഉച്ചപൂജ
• ദീപാരാധന
• അത്താഴപൂജ

ക്ഷേത്രത്തിൽ എത്തിചേരാൻ

ചങ്ങനാശ്ശേരിയിൽ നിന്നും 4 കി.മി. ദൂരെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എം.സി.റോഡിൽ വാഴപ്പള്ളിച്ചിറയിൽനിന്നും ചെത്തിപ്പുഴ റോഡിലൂടെ ഒരു കി.മി. സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തിചേരാം.

വാഴപ്പള്ളിയിലെ ക്ഷേത്രങ്ങൾ

വാഴപ്പള്ളി മഹാക്ഷേത്രം പതിനെട്ടു ഉപക്ഷേത്രങ്ങൾ
ദേവി ക്ഷേത്രങ്ങൾ കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം
കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം
ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
കൊച്ചു കൊടുങ്ങല്ലൂർ ശ്രീ ഭഗവതിക്ഷേത്രം
കുമാരിപുരം കാർത്ത്യായനി ദേവിക്ഷേത്രം
വിഷ്ണു ക്ഷേത്രങ്ങൾ തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം
വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
വട്ടപ്പള്ളി മഹാവിഷ്ണു ക്ഷേത്രം
മഞ്ചാടിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ശിവ ക്ഷേത്രങ്ങൾ ദേവലോകം മഹാദേവക്ഷേത്രം
ശാലഗ്രാമം മഹാദേവക്ഷേത്രം
തൃക്കയിൽ മഹാദേവക്ഷേത്രം
ശാസ്താ ക്ഷേത്രം വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
ഗണപതി ക്ഷേത്രം നെൽപ്പുര ഗണപതിക്ഷേത്രം
ഹനുമാൻ ക്ഷേത്രം പാപ്പാടി ഹനുമാൻസ്വാമിക്ഷേത്രം

അവലംബം

1. http://lsgkerala.in/vazhappallypanchayat/history/
2. വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം വെബ് സൈറ്റ്
3. വേരൂർ ശാസ്താക്ഷേത്ര വെബ് സൈറ്റ്