"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 46: വരി 46:


== നിർമ്മാണം ==
== നിർമ്മാണം ==
പ്രകാശ് മൂവീ ടോണിന്റെ ബാനറിൽ [[പ്രേം പ്രകാശ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ചിരിക്കുന്നു. രഘുറാം വർമ്മയാണ് ഈ ചിത്രത്തിന്റെ അസ്സോസ്സിയേറ്റ് ഡയറക്ടർ.<ref>http://cityjournal.in/ayalum-njanum-thammil-at-thrissur/</ref>
പ്രകാശ് മൂവീ ടോണിന്റെ ബാനറിൽ [[പ്രേം പ്രകാശ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ചിരിക്കുന്നു. [[രഘുറാം വർമ്മ]]യാണ് ഈ ചിത്രത്തിന്റെ അസ്സോസ്സിയേറ്റ് ഡയറക്ടർ.<ref>http://cityjournal.in/ayalum-njanum-thammil-at-thrissur/</ref>


=== ചിത്രീകരണം ===
=== ചിത്രീകരണം ===

05:57, 26 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

അയാളും ഞാനും തമ്മിൽ
പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംപ്രേം പ്രകാശ്
രചനബോബി-സഞ്ജയ്
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനശരത് വയലാർ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോപ്രകാശ് മൂവി ടോൺ
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി2012 ഒക്ടോബർ 19[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ഇതാദ്യമായണ് സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്.[1] നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു[2].

അഭിനേതാക്കൾ

നിർമ്മാണം

പ്രകാശ് മൂവീ ടോണിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ചിരിക്കുന്നു. രഘുറാം വർമ്മയാണ് ഈ ചിത്രത്തിന്റെ അസ്സോസ്സിയേറ്റ് ഡയറക്ടർ.[3]

ചിത്രീകരണം

ജോമോൻ ടി. ജോൺ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2012 ജൂലൈ 11-ന് ഷൊർണൂരിൽ വച്ചാണ് ചിത്രീകരണം തുടങ്ങിയത്.[4] ഓഗസ്റ്റ് 3-ന് മൂന്നാറിൽ പുനരാരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം, കൊച്ചി, തിരുവല്ല, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലായി പൂർത്തിയാക്കി.

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അഴലിന്റെ ആഴങ്ങളിൽ"  നിഖിൽ മാത്യു 5:39
2. "ജനുവരിയിൽ"  വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി 4:54
3. "തുള്ളിമഞ്ഞിനുള്ളിൽ"  ഗായത്രി അശോകൻ 5:00
4. "തുള്ളിമഞ്ഞിനുള്ളിൽ"  നജിം അർഷാദ് 4:55
5. "അഴലിന്റെ ആഴങ്ങളിൽ"  അഭിരാമി അജയ് 5:38
6. "തുള്ളിമഞ്ഞിനുള്ളിൽ (കരോക്കെ)"  ഇൻസ്ട്രമെന്റൽ 5:00
7. "ജനുവരിയിൽ (കരോക്കെ)"  ഇൻസ്ട്രമെന്റൽ 4:54
8. "അഴലിന്റെ ആഴങ്ങളിൽ (കരോക്കെ)"  ഇൻസ്ട്രമെന്റൽ 5:39
ആകെ ദൈർഘ്യം:
39:34

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അയാളും_ഞാനും_തമ്മിൽ&oldid=3111296" എന്ന താളിൽനിന്ന് ശേഖരിച്ചത്