"മാലിക് ഇബിൻ ദീനാർ മസ്ജിദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 24: വരി 24:


[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ മുസ്ലീം പള്ളികൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ മുസ്ലീം പള്ളികൾ]]
[[വർഗ്ഗം:കേരളത്തിലെ പുരാതന മുസ്ലിം പള്ളികൾ]]

13:18, 11 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മാലിക് ദിനാർ മസ്ജിദ്‌ കാസർകോഡ്

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചരിത്രപ്രധാനമായ മുസ്‌ലിം പള്ളിയാണ് മാലിക് ഇബിൻ ദീനാർ മസ്ജിദ്‌. നൂറ്റാണ്ടുകളിലൂടെ കാസർഗോഡ് പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന മുസ്ലീം മത കേന്ദ്രം എന്ന ഖ്യാതി നേടിയെടുത്തു.

ചരിത്രം

മാലിക് ദിനാർ മസ്ജിദ്‌ കാസർകോഡ്- മറ്റൊരു കാഴ്ച

മാലിക് ദിനാർ മസ്ജിദ്‌ കാസർകോഡ് ഹിജ്‌റ വർഷം 22 റജബ് 13ന് (എ.ഡി 642) ചരിത്രപ്രസിദ്ധമായ മാലിക് ഇബിൻ ദീനാർ വലിയ ജുമാമസ്ജിദ് നിർമിച്ചതെന്ന് മസ്ജിദിന് അകത്ത് കൊത്തിവയ്ക്കപ്പെട്ട നിലയിൽ കാണുന്നുണ്ട്.രണ്ടാം ഖലീഫയായ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദിനാറും 22 അനുയായികളും ഇസ്്‌ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. മാലിക് ദിനാർ സംഘത്തിൽ ശറഫുബ്‌നുമാലിക്, മാലിക്ബിനു മാലിക് തുടങ്ങിയ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മസ്ജിദിന്റെ 1411ാം വാർഷികാഘോഷം 2012 ജൂൺ മൂന്നിനായിരുന്നു.

ഇപ്പോഴത്തെ പള്ളി നിൽക്കുന്ന സ്ഥലത്ത് മാലിക് ഇബിൻ ദീനാർ ഒരു പള്ളി സ്ഥാപിച്ചു എന്നാണ് വിശ്വാസം. ജുമാ മസ്ജിദ് എന്ന് അറിയപ്പെടുന്ന ഈ പള്ളി ജില്ലയിലെ മറ്റു പള്ളികളിൽ വെച്ച് ഏറ്റവും ആകർഷകവും ഏറ്റവും നന്നായി പരിപാലിച്ചിട്ടുള്ളതുമായ ഒരു ആരാധനാലയമാണ്. തളങ്കരയിലാണ് ഈ മോസ്ക് സ്ഥിതിചെയ്യുന്നത്. മാലിക് ഇബ്ൻ ദിനാറിന്റെ തായ്‌വഴിയിലുള്ള മാലിക് ഇബ്ൻ മുഹമ്മദിന്റെ ഖബറിടം ഇവിടെയാണ്. മുസ്ലീം മതവിശ്വാസികൾ ഈ പള്ളി പാവനമായി കരുതുന്നു. കാസർഗോഡുള്ള മറ്റൊരു പ്രധാന പള്ളി കാസർഗോഡ് പട്ടണത്തിന്റെ മദ്ധ്യത്തിലുള്ള പന്ത്രണ്ടാം പള്ളി ആണ്. എല്ലാ വർഷവും മാലിക് ഇബ്ൻ ദിനാറിന്റെ ഓർമ്മയ്ക്കായി ഉറൂസ് എന്ന ഒരു ഉത്സവം നടക്കുന്നു. ഉറൂസ് കാണാൻ ഇന്ത്യയിൽ എല്ലായിടത്തുനിന്നും ഇവിടേയ്ക്ക് തീർത്ഥാടകർ എത്തുന്നു.

ഇതും കാണുക