തിരുവൈരൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thiruvairuur Mahadeva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിരുവൈരൂർ മഹാദേവക്ഷേത്രം
തിരുവൈരൂർ മഹാദേവക്ഷേത്രം is located in Kerala
തിരുവൈരൂർ മഹാദേവക്ഷേത്രം
തിരുവൈരൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°15′11″N 76°31′46″E / 9.25306°N 76.52944°E / 9.25306; 76.52944
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചുനക്കര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്.[1] ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവനും ഉപദേവതകളായ പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, മഹാവിഷ്ണു, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും സ്വയംഭൂവാണ് എന്നൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്.

ദാരുശില്പങ്ങൾ[തിരുത്തുക]

1400 കൊല്ലം പഴക്കമുള്ള ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിലിനുമുന്നിലെ ഭീമാകാരന്മാരായ ദ്വാരപാലകന്മാർ തൊട്ടടുത്തുള്ള മഹാലക്ഷ്മിയുടെ രൂപം ഇവ അതിശയകരമായ ശില്പവൈഭവത്തിന് ഉദാഹരണമാണ്. ശ്രീകോവിലിന്റെ പാർശ്വഭാഗത്ത് രാമായണ മഹാഭാരത കഥകൾ ശില്പങ്ങളിലാവിഷ്ക്കരിച്ചിരിക്കുന്നു. കന്നിമൂലയിൽ ബാലഗണപതിയുടെ കഥകൾ കാണാം. മഹാവിഷ്ണുവിന്റെ അവതാരലീലകൾ, ഗോപികാവസ്ത്രാപഹരണം, രാമകഥ, കാളിയമർദ്ദനം മുതലായവയും ദാരുശില്പങ്ങളിലൂടെ ദർശിക്കാം.[2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/3127155/2014-09-07/kerala
  2. വി.ബി.ഉണ്ണിത്താൻ (സപ്തംബർ 7, 2014). "ദാരുവിസ്മയങ്ങൾ". മാതൃഭൂമി വാരാന്തപ്പതിപ്പ്. മൂലതാളിൽ നിന്നും 2014-09-08 06:59:40-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 8, 2014. Check date values in: |date=, |archivedate= (help)