കാന്തല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanthalloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാന്തല്ലൂർ
காந்தலூர் (തമിഴ്)
KANTHALLOOR
റവന്യൂ വില്ലേജ് (Revenue Village)
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലാഇടുക്കി ജില്ലാ
ഉപജില്ലദേവികുളം
തദ്ദേശ സ്വയംഭരണ സ്ഥാനംകാന്തല്ലൂർ ഗ്രാമപഞ്ചായത്ത്
Population (2011)
 • Total6758
ഭാഷകൾ
 • ഭരണ ഭാഷകൾതമിഴ്, മലയാളം
സമയ മേഖലIST (UTC+5:30)
PIN685620
കാന്തല്ലൂരിന്റെ ഒരു ദൃശ്യം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ (காந்தலூர், Kanthalloor) വിസ്തീർണ്ണം 4842 ഹെക്റ്റർ. കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. മൂന്നാറിൽ നിന്ന്‌ ഏകദേശം 50 കിലോമീററർ അകലെയാണ്‌ കാന്തല്ലൂർ. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്‌തമാണ്‌.

ഗതാഗതം[തിരുത്തുക]

മുന്നാറിൽ നിന്നും അയൽ ഗ്രാമമായ മറയൂർ വഴി ഉദുമല്പേട്ടിലേക്ക് പോകുന്ന സംസ്ഥാനപാത 17, മാട്ടുപ്പെട്ടി അണക്കെട്ട് വഴി കൊടൈക്കനാലേക്ക് പോകുന്ന സംസ്ഥാന പാത് 18, കൊച്ചിയിൽ നിന്നും മധുരയിലേക്ക് പോകുന്ന ദേശീയപാത 49 എന്നിവയാണ് ഇവിടേക്കുള്ള പ്രധാന ഗതാഗത ആശ്രയം. ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചിയും, തീവണ്ടിത്താവളം കോട്ടയം, ഏറണാ‍കുളം എന്നിവയുമാണ്.


"https://ml.wikipedia.org/w/index.php?title=കാന്തല്ലൂർ&oldid=3134473" എന്ന താളിൽനിന്ന് ശേഖരിച്ചത്