കാന്തല്ലൂർ
കാന്തല്ലൂർ காந்தலூர் (തമിഴ്) KANTHALLOOR | |
---|---|
റവന്യൂ വില്ലേജ് (Revenue Village) | |
View point at Kanthalloor | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ലാ | ഇടുക്കി ജില്ലാ |
ഉപജില്ല | ദേവികുളം |
തദ്ദേശ സ്വയംഭരണ സ്ഥാനം | കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ (2011) | |
• ആകെ | 6,758 |
ഭാഷകൾ | |
• ഭരണ ഭാഷകൾ | തമിഴ്, മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 685620 |
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കാന്തല്ലൂർ (காந்தலூர், Kanthalloor).[1] വിസ്തീർണ്ണം 4842 ഹെക്റ്റർ. കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട,എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്തമാണ്.[അവലംബം ആവശ്യമാണ്]
ഗതാഗതം[തിരുത്തുക]
മൂന്നാറിൽനിന്നും മറയൂർവഴി 57ഉം , ഉടുമൽപേട്ട - മറയൂർ വഴി 42കിലോമീറ്ററുംസഞ്ചരിച്ചാൽ കാന്തല്ലൂരിൽ എത്താനാകും.ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ കൊച്ചിയും(170 KM) കോയമ്പത്തൂരുമാണ്(115 KM) അടുത്ത റയിൽവേസ്റ്റേഷനുകൾ ഉടുമൽപേട്ട (115 KM) ആലുവ(172 KM)എന്നിവയാണ്.
അവലംബം[തിരുത്തുക]
- ↑ "ശർക്കരയുടെ മാധുര്യം നുണഞ്ഞ്, ആപ്പിൾ കൈയെത്തി പറിച്ച് കാന്തല്ലൂരിലേക്ക്". metrovaartha.com. 28 April 2019. മൂലതാളിൽ നിന്നും 2019-07-06-ന് ആർക്കൈവ് ചെയ്തത്.
