സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Central Bank of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Central Bank of India
Public
BSE & NSE:CENTRALBK
വ്യവസായംFinancial
Commercial banks
സ്ഥാപിതം1911
ആസ്ഥാനംMumbai, India
പ്രധാന വ്യക്തി
Mr S Sridhar
വെബ്സൈറ്റ്[https://www.centralbankofindia.co.in/ www.centralbankofindia.co.in

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ബി.എസ്.ഇ:532885 , എൻ.എസ്.ഇ:CENTRALBK). സർ സൊറാബ്ജി പൊച്ഖനവാല 1911ൽ സ്ഥാപിച്ചു. പൂർണ്ണമായും ഭാരത ഉടമസ്ഥതയിലുള്ള ആദ്യ വാണിജ്യബാങ്ക് ആയി അവകാശപ്പെടുന്നു. 3563 ശാഖകൾ 27 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. ആസ്ഥാനം മുംബൈ ആണ്.

നാൾവഴി[തിരുത്തുക]

  • 1911: മുംബൈ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി
  • 1923:റ്റാറ്റ ഇൻഡസ്ട്രിയൽ ബാങ്കിനെ ഏറ്റെടുത്തു
  • 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
  • 1980:ക്രെഡിറ്റ് കാർഡ് പ്രയോഗത്തിൽ വരുത്തി.
  • 1989:സെന്റ് ബാങ്ക് ഹോം ലിമിറ്റഡ് എന്ന പേരിൽ ബാങ്കിന്റെ ഹൗസിങ് സബ്സിഡിയറി ഭോപാൽ ആസ്ഥാനമായി പ്രവർത്തനം തുടങ്ങി

അവലംബം[തിരുത്തുക]

central bank of india[പ്രവർത്തിക്കാത്ത കണ്ണി]