ഉള്ളടക്കത്തിലേക്ക് പോവുക

വേളോർവട്ടം മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേലോർവട്ടം മഹാദേവ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേളോർവട്ടം മഹാദേവ ക്ഷേത്രം
ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംചേർത്തല
മതവിഭാഗംഹിന്ദുയിസം
ജില്ലആലപ്പുഴ
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyKerala Urazma Devasam Board (KUDB)
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരത്തിലെ വേളോർവട്ടത്താണ് വേളോർവട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [1] പരമശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വേളോർവട്ടം ശ്രീ മഹാദേവക്ഷേത്രം.[2] പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[3] [4]

ചരിത്രം

[തിരുത്തുക]

മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം. [5] പിന്നീട് ക്ഷേത്രാധികാരം കേരള ഊരാഴ്മ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാവുകയും, ഇന്നും അത് തുടർന്നുവരുകയും ചെയ്യുന്നു. വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന്നു.[6]

ക്ഷേത്രത്തിൽ എത്തിചേരാൻ

[തിരുത്തുക]

ചേർത്തല ടൗണിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ദേശീയപാതയിലേക്കുള്ള ബൈപാസിലായിട്ടാണ് സ്ഥിതിചെയ്യുന്നത്.

ഇതും കാണുക

[തിരുത്തുക]

വേലോർവട്ടം മഹാദേവക്ഷേത്രം വെബ്‌സൈറ്റ് Archived 2011-09-06 at the Wayback Machine

അവലംബം

[തിരുത്തുക]
  1. https://shaivam.org/temples-of-lord-shiva/lord-shiva-temples-of-alappuzha-district
  2. Book Title: Pilgrimage to Temple Heritage; Printed & Published by Prasanth Kumar V.T on behalf of Info Kerala Communications Pvt Ltd, Editor: Biju Mathew; Vol. No. 1, Issue No. 10; ISBN 81-934567-0-5 ISBN: 9788193456705
  3. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  4. https://books.google.ae/books?id=_II5DwAAQBAJ&pg=PA155&dq=velorvattom&hl=en&sa=X&ved=0ahUKEwjUhbGD2_neAhXYWhUIHXJFDQ0Q6AEIKjAA#v=onepage&q=velorvattom&f=false
  5. Kottaaraththil Sankunni (30 June 2015). Aithihyamaala: The Garland of Legends' from Kerala. Hachette India. pp. 370–. ISBN 978-93-5009-763-2. The Thambraakkal of Aazhvaanchery had a temple in a place called Velorvattom in Cherthala district of Thiruvithaamkoor. Since this temple had a lot of landed property, the Thambraakkal entrusted the Devaswum affairs to the care of the rich ...
  6. https://books.google.ae/books?id=0FTZCQAAQBAJ&pg=PT299&dq=velorvattom&hl=en&sa=X&ved=0ahUKEwjUhbGD2_neAhXYWhUIHXJFDQ0Q6AEIMDAB#v=onepage&q=velorvattom&f=false