മുടിക്കോട്, മലപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുടിക്കോട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുടിക്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. മുടിക്കോട് (വിവക്ഷകൾ)
മുടിക്കോട്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
676521
ടെലിഫോൺ കോഡ്0483
വാഹന റെജിസ്ട്രേഷൻKL-10
അടുത്തുള്ള വഗരംമഞ്ചേരി
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
കാലാവസ്ഥഉഷ്ണ മേഖലാ മൺസൂൺ (Köppen)
ശരാ. വേനൽക്കാല താപനില35 °C (95 °F)
ശരാ. മഞ്ഞുകാല താപനില20 °C (68 °F)

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം പഞ്ചായത്തിൽ പെട്ട ഗ്രാമമാണ് മുടിക്കോട്(ഇംഗ്ലീഷ് -Mudikkode). ആനക്കയം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, പന്തല്ലൂർ വില്ലജ് ഓഫീസ്, വടക്കുപറമ്പ് എം.എം.എൽ.പി സ്കൂൾ എന്നീ ഗവണ്മെന്റ് സ്ഥാപനങ്ങളും മറ്റു സ്വകാര്യ നഴ്സിംഗ് സ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്[1].

ഗതാഗതം[തിരുത്തുക]

തൊട്ടടുത്ത പട്ടണങ്ങളായ മഞ്ചേരിയിലേക്ക് പത്തും പാണ്ടിക്കാട്ടേക്ക് ആറും കിലോമീറ്റർ ദൂരമുണ്ട്. കരിപ്പൂർ വിമാനത്താവളം 32 കിലോമീറ്ററും പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ 13 കിലോമീറ്ററും ദൂരെ സ്ഥിതിചെയ്യുന്നു. മഞ്ചേരി-പാണ്ടിക്കാട്‍ മലയോര പാതയാണ് ഗ്രാമത്തിലെ മുഖ്യ റോഡ്‌. മുടിക്കോട് -നെല്ലിക്കുത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കടലുണ്ടി പുഴയ്ക്കു കുറുകെയുള്ള കടവ് ആനക്കയം പഞ്ചായത്തിലെ പ്രധാന ജലഗതാഗതകേന്ദ്രമാണ്.

ഭൂപ്രകൃതി[തിരുത്തുക]

പന്തല്ലൂർ, കിടങ്ങയം(ആമക്കാട്) എന്നിവ അയൽ ഗ്രാമങ്ങളാണ്. പശ്ചിമ ഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടി പുഴ ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നുണ്ട്. വടക്കുപറമ്പ്, തെക്കേക്കര എന്നീ ചെറിയ പ്രദേശങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പെടുന്നു. കടലുണ്ടിപുഴയുടെ കരയിലായി ഉയർന്ന കുന്നുകളും സമതലങ്ങളും ചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയാണ് ഇവിടുത്തെ പ്രധാന കാർഷികവിളകൾ. കടലുണ്ടിപ്പുഴയും ചെറിയ തോടുകളും കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകൾ. സ്വകാര്യ കിണറുകളെയും, പൊതുകിണറുകളെയും, പൊതുകുടിവെള്ള ടാപ്പുകളെയും ശുദ്ധജലത്തിനായി ഗ്രാമവാസികൾ ആശ്രയിക്കുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിൽ ഒന്നായ പന്തല്ലൂർ മല ഈ ഗ്രാമത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യൻ മത വിഭാഗങ്ങൾ വസിക്കുന്ന പ്രദേശമാണ് ഇത്. വടക്കുഭാഗത്ത് കടലുണ്ടി പുഴയുടെ മറു കരയിൽ മഞ്ചരി മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് പാണ്ടിക്കാട്, കീഴാറ്റൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മങ്കട, കീഴാറ്റൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പന്തല്ലൂർ, മഞ്ചരി മുനിസിപ്പാലിറ്റി എന്നിവയുമാണ്.

പ്രധാന ആരാധനാലങ്ങൾ[തിരുത്തുക]

  1. മുടിക്കോട് ജുമുഅത്ത് പള്ളി
  2. കുറ്റികാട്ട് തൊടി അമ്പലം

ചിത്രശാ‍ല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://lsgkerala.in/anakkayampanchayat/general-information/description/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുടിക്കോട്,_മലപ്പുറം&oldid=3314714" എന്ന താളിൽനിന്ന് ശേഖരിച്ചത്