ഉള്ളടക്കത്തിലേക്ക് പോവുക

ആനക്കയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആനക്കയം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനക്കയം ഗ്രാമപഞ്ചായത്ത്
ആനക്കയം പഞ്ചായത്ത് ഓഫീസ്
ആനക്കയം പഞ്ചായത്ത് ഓഫീസ്

ആനക്കയം പഞ്ചായത്ത് ഓഫീസ്


ആനക്കയം ഗ്രാമപഞ്ചായത്ത്
11°N 76°E / 11°N 76°E / 11; 76
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മലപ്പുറം
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ചന്ദ്രൻ അടോട്ട്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 45.23ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 23 എണ്ണം
ജനസംഖ്യ 43,284
ജനസാന്ദ്രത 957/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
676509
+0483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ആനക്കയം കാർഷിക ഗവേഷണകേന്ദ്രം


കേരളത്തിലെ മലപ്പുറം ജില്ലയിൽ മലപ്പുറം നിയമസഭാമണ്ഡലത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഏറനാട് താലൂക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റികളുമായും പാണ്ടിക്കാട്, കീഴാറ്റൂർ, കൂട്ടിലങ്ങാടി, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തുകളുമായും അതി‍ർത്തി പങ്കിടുന്ന പഞ്ചായത്തിന് 45.23 ച.കി.മീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടം ആനക്കയത്താണ്.

അതിരുകൾ

[തിരുത്തുക]

ആദ്യകാല ചരിത്രം

[തിരുത്തുക]

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നിർമ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ ചരിത്രത്തിന്റെ മൂകസാക്ഷികളായി സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കൾക്കും ഭൂജന്മിമാർക്കും എതിരായുള്ള 1921-ലെ, മല‍ബാർ കലാപത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ പ്രദേശം. അന്നത്തെ പോലീസ് ഇൻസ്പെക്ടറായിരുന്ന ഖാൻ ബഹാദൂർ കെ.വി.ചേക്കുട്ടിയെ, സമരസേനാനികൾ വെടിവെച്ചുകൊന്ന്, തല കുന്തത്തിൽ നാട്ടി പ്രദർശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച പുള്ളിയിലങ്ങാടിയിലെ പൊതുകിണർ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനിൽക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ഒളിത്താവളമായിരുന്നു ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ മല. ഈ പ്രദേശത്തു ഒളിവിൽപോയ പോരാളികളെ പിടികൂടാൻ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂർ യുദ്ധത്തിനു ശേഷം, പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പിൽ കുതിരവണ്ടിയിൽ പീരങ്കി ഘടിപ്പിച്ച്, പന്തല്ലൂർ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു.[2]. ആന മുങ്ങിയാൽ പോലും ആഴം കാണാനാവാത്ത കയം ഉള്ള സ്ഥലം എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിനു ആനക്കയം എന്ന സ്ഥലനാമം കൈവന്നതെന്നു അനുമാനിക്കപ്പെടുന്നു.[1]. പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി എന്ന ഗ്രാമവും ആനക്കയം പഞ്ചായത്തിലാണ്‌ ഉൾപ്പെടുന്നത്[3].

ആദ്യകാല ഭരണസമിതികൾ

[തിരുത്തുക]

പഴയ മലബാർജില്ലാ ബോർഡിന്റെ കീഴിലായിരുന്നു ആനക്കയം പ്രദേശം. അന്ന് സ്പെഷ്യൽ ഓഫീസറുടെ ഭരണമായിരുന്നു നിലനിന്നിരുന്നത്. ആനക്കയത്ത് ആദ്യമായി പഞ്ചായത്തുബോർഡ് നിലവിൽ വന്നത് 1962-ലാണ്. എങ്കിലും 1963 ഡിസംബർ 20-തിയാണ്‌ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത്[2]. ആദ്യത്തെ പ്രസിഡന്റ് കെ.വി.എം. ചേക്കുട്ടിഹാജിയും വൈസ്പ്രസിഡന്റ് പുഴക്കൽ മുഹമ്മദ്കുട്ടിയും ആയിരുന്നു [3]. 1963 മുതൽ 1979 വരെയാണ് ഒന്നാം ഭരണസമിതി നിലനിന്നത്. ഈ അംഗങ്ങളിൽപെട്ട ആരും ഇന്ന് ജീവിച്ചിരിപ്പില്ല.

മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ

[തിരുത്തുക]
ഭരണസമിതിമെമ്പറുടെ പേര്കാലാവധി
1കെ.വി.എം. ചേക്കുട്ടി ഹാജി1963 -1979
2എം.പി. ഹസ്സൻ1979 -1984
3സി.കെ. ഹസ്സൻ1988- 1992
എം. മോയുഹാജി1992- 1995
4കെ.എം. അബ്ദുറഹിമാൻ മാസ്റ്റർ1995 -1998
എ.പി.ഉമർ1998 - 2000
5കെ.​എം. അബ്ദുസ്സലാം ഹാജി2000 - 2005
6കെ.വി.എം. ആയിശ ടീച്ചർ2005 - 2010
7കെ.വി. മുഹമ്മദാലി2010 - 2015
8പി.ടി. സുനീറ2010 - 2015

ഒന്നാം ഭരണ സമിതി

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്
കെ.വി.എം. ചേക്കുട്ടി ഹാജിആനക്കയം
എ.പി. മോയിൻഇരുമ്പുഴി
ടി.ജി. അലവിപെരിമ്പലം
സി. കുഞ്ഞാൻ ഹാജിപന്തല്ലൂർ
സി.എം. ഹസ്സൻ കുട്ടിചേപ്പൂർ
കെ.ടി. കുഞ്ഞാപ്പു ഹാജിപാപ്പിനിപ്പാറ
കെ. നാടിക്കുട്ടിപാപ്പിനിപ്പാറ
പുഴക്കൽ മുഹമ്മദുകുട്ടികിടങ്ങയം
*മാധവിയമ്മ - സർക്കാർ നോമിനി [4]

1963 മുതൽ 1979 വരെയായിരുന്നു കാലാവധി. പ്രസിഡന്റ് കെ.വി.എം. ചേക്കുട്ടിഹാജിയും വൈസ്പ്രസിഡന്റ് പുഴക്കൽ മുഹമ്മദ്കുട്ടി.[4]

രണ്ടാം ഭരണസമിതി

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്
കെ.എം. കദീജ ടീച്ചർആനക്കയം
സി.കെ. മമ്മദു ഹാജിഇരുമ്പുഴി
സി.കെ. മുഹമ്മദ്
എം. മോയുഹാജിപെരിമ്പലം
ടി. സൈതാലി മൗലവിപന്തല്ലൂർ
ടി.എം. അലവി കുഞ്ഞാൻ ഹാജിപാപ്പിനിപ്പാറ
ഒ.പി. മുഹമ്മദ് (നാണ്യാപ്പ)കിടങ്ങയം
സി. നീലകണ്ഠൻചിറ്റത്തുപ്പാറ
സി.കെ. ഹസൈനാർ ഹാജിപാണായി
എം.പി. ഹസ്സൻമുടിക്കോട്

1979 മുതൽ 1984 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. എം.പി. ഹസ്സൻ പ്രസിഡണ്ടും, സി.കെ മമ്മദുഹാജി വൈസ് പ്രസിഡണ്ടുമായിരുന്നു. [4]

മൂന്നാം ഭരണസമിതി

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്
കെ.വി. നഷീദാബാനുആനക്കയം
കെ.കെ. കുഞ്ഞാലു ഹാജിഇരുമ്പുഴി
കെ. മോഹൻദാസ്വടക്കുമ്മുറി
എം. മോയുഹാജിപെരിമ്പലം
മേരി വർഗീസ്പന്തല്ലൂർ
സൈനുദ്ദീൻ ഹാജികിഴക്കും പറമ്പ്
കെ.സി. നാടിക്കുട്ടിപാപ്പിനിപ്പാറ
പാലപ്ര മുഹമ്മദ് മാസ്റ്റർകിടങ്ങയം
കെ. അബ്ദുറഹ്‌മാൻചിറ്റത്തുപ്പാറ
കെ.പി. അബ്ദുൽ അസീസ്പാണായി
സി.കെ. ഹസ്സൻമുടിക്കോട്

1988 മുതൽ 1995 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. ഇതിനിടയിൽ 1988 മുതൽ 1992 വരെ സി.കെ. ഹസ്സൻ പ്രസി‍ഡണ്ടായും പാലപ്ര മുഹമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. 1992 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ എം. മോയുഹാജി പ്രസിഡണ്ടായി. [4]

നാലാം ഭരണസമിതി

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്
കെ.വി.എം. ഖാലിദ്ആനക്കയം
സി.കെ. ഹസ്സൻഇരുമ്പുഴി
കെ. നാടിവടക്കുമ്മുറി
എ.കെ ആയിഷപെരിമ്പലം
കലകപ്പാറ മുഹമ്മദ്പന്തല്ലൂർ
മറിയക്കുട്ടി ടോമികിഴക്കും പറമ്പ്
പി.വി. ഹലീമപാപ്പിനിപ്പാറ
പാലപ്ര മുഹമ്മദ് മാസ്റ്റർകിടങ്ങയം
കെ.വി. ഫാത്തിമ സുഹ്‌റചേപ്പുർ
കെ.എം. അബ്ദുറഹ്‌മാൻ മാസ്റ്റർപാണായി
എം.പി. അബ്ദുൽ അസീസ്മുടിക്കോട്
എം.പി. ആയിഷപടിഞ്ഞാറ്റുമുറി
എ.പി. ഉമർമണ്ണമ്പാറ

1995 മുതൽ 2000 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. ഇതിനിടയിൽ 1995 മുതൽ 1998 വരെ കെ.എം. അബ്ദുറഹിമാൻ മാസ്റ്റർ പ്രസിഡണ്ടും, കെ.വി.എം. ഖാലിദ് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. പിന്നീട് 1998 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ എം.പി. ഉമർ പ്രസിഡണ്ടായി. 1995 സെപ്തംബർ 25 നാണ് പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് 35% വനിതാസംവരണത്തോട് കൂടി ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആനക്കയം ഗ്രമാപഞ്ചായത്തിലെ വനിതാപ്രാതിനിധ്യം 5 ആയി ഉയർന്നു. [4]

അഞ്ചാം ഭരണസമിതി (2000-2005)

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്
സി.കെ. അബ്ദുള്ള ഹാജിആനക്കയം
നഫീസ ചോലക്കൽഇരുമ്പുഴി
കെ. മോഹൻദാസ്വടക്കുമ്മുറി
ഐ.കെ. മൊയ്തീൻ കുട്ടിപെരിമ്പലം
കെ വി. സൽമപന്തല്ലൂർ
കെ. റംലതെക്കുമ്പാട്
എം.പി. കുഞ്ഞിമൊയ്തീൻ കുട്ടിപാപ്പിനിപ്പാറ
പാലപ്ര മുഹമ്മദ് മാസ്റ്റർകിടങ്ങയം
കെ. വി. മുഹമ്മദാലിചേപ്പുർ
കെ.വി. ഹസീനപാണായി
എം.പി. അബ്ദുൽ അസീസ്മുടിക്കോട്
അഡ്വ. സി.കെ. അബ്ദുസ്സമദ്പടിഞ്ഞാറ്റുമുറി
എ.പി. ഉമർമണ്ണമ്പാറ
ഐ.പി. ലളിതകുമാരികടമ്പോട്
കെ.എം. അബ്ദുസ്സലാം ഹാജിപൊറ്റമ്മൽ
പി.വി. ഹംസആലുംകുന്ന്
എം. ഉമൈബപുള്ളിയിലങ്ങാടി
കെ. കുഞ്ഞപ്പൻചിറ്റത്തുപ്പാറ

2000 മുതൽ 2005 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. കെ.എം. അബ്ദുസ്സലാം ഹാജി പ്രസിഡണ്ടും, പാലപ്ര മുഹമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. [4]

ആറാം ഭരണസമിതി (2005-2010)

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്മെമ്പറുടെ പേര്വാർഡ്മെമ്പറുടെ പേര്വാർഡ്
പി.ടി. സുനീറആനക്കയംകെ.വി. അബ്ബാസ് ഹാജിചിറ്റത്തുപ്പാറകുഞ്ഞിമൊയ്തിൻ കുട്ടിപാപ്പിനിപ്പാറ
കെ.വി. ഇസ്‍ഹാഖ്പുള്ളിയിലങ്ങാടികെ. അബ്ദുറഹിമാൻഅമ്പലവട്ടംഎം.പി. ഹംസപന്തല്ലൂർ
അടോട്ട് ചന്ദ്രൻകിടങ്ങയംകെ.അബ്ദുറസാഖ് മാസ്റ്റർകിഴക്കുംപറമ്പ്കെ. സുഹ്റതെക്കുമ്പാട്
കെ.വി. മുഹമ്മദാലിചേപ്പുർടി.ടി. അലിപൊറ്റമ്മൽഎം. ഉമൈബപെരിമ്പലം
എം. ഉമ്മുഖുൽസുഇരുമ്പുഴിഎ.പി. ഉമർമണ്ണമ്പാറപി. അലവിക്കുട്ടിപടിഞ്ഞാറ്റുംമുറി
ഹഹീനാ ജാസ്മിൻമുട്ടിപ്പാലംഒ.ടി. സുബൈദമുടിക്കോട്മേഴ്സി ജോസ്പന്തല്ലൂർ ഹിൽസ്
ആയിഷ ടീച്ചർചെരക്കാപറമ്പ്കെ. സുധീർ കുമാർകോണിക്കല്ല്സി.കെ. ശിഹാബ്പാണായി
പി.കെ സൈനബഇരുമ്പുഴിവി.വി. നാസർആലുംകുന്ന്--

2005 മുതൽ 2010 വരെയുണ്ടായിരുന്ന ഈ ഭരണസമിതിയിൽ പ്രസിഡണ്ടായി കെ.വി.എം. ആയിഷ ടീച്ചറും വൈസ് പ്രസിഡണ്ടായി കെ.വി. മുഹമ്മദാലിയും പ്രവർത്തിച്ചു. ഈ ഭരണസമിതിയിൽ 19ാം വാർഡ് മെമ്പറായിരുന്ന എം. ഉമ്മുഖുൽസുവിന്റെ അംഗത്വം നഷ്ടമായതിനാൽ ആ വാർഡിൽ (ഇരുമ്പുഴി) നിന്നും പി.കെ സൈനബ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. [4]

ഏഴാം ഭരണസമിതി (2010-2015)

[തിരുത്തുക]
മെമ്പറുടെ പേര്വാർഡ്മെമ്പറുടെ പേര്വാർഡ്മെമ്പറുടെ പേര്വാർഡ്
അബൂബക്കർ മാസ്റ്റർപള്ളിയാലിപ്പടിപി.പി. ഹഫ്‍സത്ത്പാപ്പിനിപ്പാറവി.പി. അഷ്റഫ്കൂളിയോടൻ മുക്ക്
കെ.വി. സമീറപുള്ളിയിലങ്ങാടികെ. മറിയുമ്മചിറ്റത്തുപ്പാറകെ. അനിതഅമ്പലവട്ടം
എം.പി. മൈമൂനപന്തല്ലൂർഎം.പി. അബ്ദുൽ ഹമീദ് ഹാജിമുടിക്കോട്സി.പി. അബ്ദുറഹിമാൻകിടങ്ങയം
പാലപ്ര അസ്മാബിനരിയട്ടുപാറഒ.ടി. സുബൈദകിഴക്കുംപറമ്പ്കെ.പി. മുഹമ്മദ് ഷാഫിതെക്കുമ്പാട്
കെ.വി. മുഹമ്മദാലിചേപ്പൂർപി.ടി. അഷ്റഫ്ആനക്കയംകെ.എം. നസീബ ടീച്ചർപൊറ്റമ്മൽ
കെ. മുഹമ്മദാലിപെരിമ്പലംസി.കെ. ശിഹാബ്പാണായിപി. കാരിക്കുട്ടിഇരുമ്പുഴി
എ.പി. ഉമർവളാപറമ്പ്സി.സി. സീനത്ത്കുന്നുംപുറംഎ. നന്ദിനിഅമ്പലത്തിങ്കൽ
കെ. സജിതപടിഞ്ഞാറ്റുമുറിടി. രജനികോണിക്കല്ല്------

2010 മുതൽ 2015വരെയുണ്ടായിരുന്ന ഈ ഭരണസമിതിയിൽ പ്രസിഡണ്ടായി കെ.വി. മുഹമ്മദാലിയും വൈസ് പ്രസിഡണ്ടായി എ. നന്ദിനിയും പ്രവർത്തിച്ചു. 50% വനിതാ സംവരണത്തോടെ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 12 വനിതാപ്രതിനിധികളെയാണ് ഇതോടെ ആനക്കയം പഞ്ചായത്തിന് ലഭിച്ചത്. [4]

എട്ടാം ഭരണസമിതി (2015-2020)

[തിരുത്തുക]
വാർഡ് നമ്പർവാർഡ്മെമ്പർ പേര്പാർട്ടിസംവരണം
1പള്ളിയാളിപ്പടിഫാത്തിമ. എം.സി.പി.ഐ (എം)ജനറൽ
2പാപ്പിനിപ്പാറവി. അഷ്റഫ് എന്ന കുട്ട്യാപ്പുഐ യു എം.എൽജനറൽ
3സി.ബുഷ്റകൂളിയോടൻ മുക്ക്ഐ യു എം.എൽവനിത
4പുള്ളിയിലങ്ങാടി ശശി.കെസി.പി.ഐ (എം)എസ്. സി.
5ചിറ്റത്തുപാറഅബ്ദുറഷീദ്. കെ.വി.ഐ യു എം.എൽജനറൽ
6അമ്പലവട്ടം പ്രശാന്ത്സി.പി.ഐ (എം)ജനറൽ
7പന്തല്ലൂർറസിയ. സി.പി.ഐ യു എം.എൽജനറൽ
8മുടിക്കോട്ഒ.ടി. സുബൈദഐ യു എം.എൽജനറൽ
9കിടങ്ങയം പാലപ്ര അസ്മാബിഐ യു എം.എൽവനിത
10നരിയാട്ടുപാറസി.പി. അബ്ദുറഹ്മാൻഐ യു എം.എൽജനറൽ
11കിഴക്കുംപറമ്പ്അബ്ദുൾ സമദ്. പിഐ യു എം.എൽജനറൽ
12തെക്കുമ്പാട്സേജിതസി.പി.ഐ (എം)വനിത
13ചേപ്പൂർസജീന കെ.പി.ഐ യു എം.എൽവനിത
14ആനക്കയം പി.ടി. സുനീറഐ യു എം.എൽവനിത
15പൊറ്റമ്മൽ അലി ടി.ടി.ഐ യു എം.എൽജനറൽ
16പെരിമ്പലംസഫൂറ. ടിസി.പി.ഐ (എം)വനിത
17പാണായിസലീന കെ.ഐ യു എം.എൽവനിത
18ഇരുമ്പുഴിസുബൈദ കപ്രക്കാടൻഐ യു എം.എൽവനിത
19വളാപറമ്പ്ആയിശ മച്ചിങ്ങൽഐ യു എം.എൽജനറൽ
20കുന്നുംപുറം മൂസ. യൂഐ യു എം.എൽജനറൽ
21അമ്പലത്തിങ്ങൽ സി.കെ. ശിഹാബ്ഐ യു എം.എൽജനറൽ
22പടിഞ്ഞാറ്റുമുറിറാഫിക്ക് നുജൈദ് മോൻഐ യു എം.എൽജനറൽ
23കോണിക്കല്ല്റജനി മോഹൻദാസ്സി.പി.ഐ (എം)വനിത

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്നത്. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂർ വില്ലേജെന്നും. 23 വാർഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. ഇതിൽ 12 എണ്ണം സ്ത്രീകൾക്ക് വേണ്ടിയും ഒരെണ്ണം പട്ടികജാതിക്കാർക്ക് വേണ്ടിയും സം‌വരണം ചെയ്തിരിക്കുന്നു.

ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 45.23 ച.കി.മീറ്ററാണ്. 2001-ലെ സെൻസസ്പ്രകാരം 43,284 വരുന്ന ജനസംഖ്യയിൽ 21,097 പുരുഷൻമാരും, 22,187 സ്ത്രീകളും ഉൾപ്പെടുന്നു. പട്ടികജാതിക്കാരിൽ 1374 പുരുഷന്മാരും 1367 സ്ത്രീകളുമുണ്ട്. പട്ടികവർഗ്ഗത്തിൽപെട്ട രണ്ടുകുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇവിടത്തെ ജനസാന്ദ്രത 957/ച.കി.മീറ്ററും സാക്ഷരത 73.86%വുമാണ്.[5][3].

ഹിന്ദു, മുസ്ളീം ക്രിസ്ത്യൻ മത വിഭാഗങ്ങൾ വസിക്കുന്ന പഞ്ചായത്താണിത്. പന്തല്ലൂർ സെന്റ് പോൾസ് ചർച്ച്, ഇരുമ്പുഴി വിഷ്ണുക്ഷേത്രം, ആനക്കയം ജുമാമസ്ജിദ് തുടങ്ങി 13 ആരാധനാലയങ്ങളാണ് പഞ്ചായത്തിൽ നിലകൊള്ളുന്നത്. മുട്ടിപ്പാലം നേർച്ചയിലും പള്ളിപ്പെരുന്നാളിലും, ക്ഷേത്രോൽസവങ്ങളിലുമെല്ലാം പഞ്ചായത്തുനിവാസികൾ ജാതിമത ഭേദമെന്യേ പങ്കുകൊള്ളുന്നു[5].

ഭൂപ്രകൃതി

[തിരുത്തുക]
കടലുണ്ടിപ്പുഴ

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച്, കിഴക്കു - പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന കടലുണ്ടിപ്പുഴ, പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഉയർന്ന കുന്നുകളും സമതലങ്ങളും ചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചെരിഞ്ഞ പ്രദേശം, സമതലം, പുഴയോരപ്രദേശം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാർഷികവിളകൾ. കടലുണ്ടിപ്പുഴയും മുപ്പതോളം വരുന്ന കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകൾ.

പഞ്ചായത്തിൽ നിരവധി തോടുകളുണ്ട്. കാരത്തോട്, അവുഞ്ഞിത്തോട്, പുളിക്കൽ തോട്, ഓളിക്കൽ തോട് എന്നീ തോടുകളേയും ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ പന്തല്ലൂർമല ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കുറുക്കക്കുന്ന്, കോട്ടമല, ഈർപ്പനച്ചി, ആര്യാപറമ്പ്, മുണ്ടിക്കുളംകുന്ന്, വട്ടമ്മൽകുന്ന്, കുറവത്തലമല, കുമ്മിക്കാട്, നമ്പൂതിരിക്കാട്, എണങ്ങാംപറമ്പ്, നിരപ്പറമ്പ്, ആയിരംകുന്ന്, തൂവ്വക്കുന്ന്, വയപ്പാറമല എന്നിവയാണ് മറ്റു പ്രധാന കുന്നുകൾ.[1].

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]

ആനക്കയത്തുള്ള ആയുർവേദ ആശുപത്രിയും, മുടിക്കോട് പി.എച്ച്.സിയും ഉൾപ്പെടുന്നതാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖല. പഞ്ചായത്തിനുള്ളിൽ ആംബുലൻസ് സൌകര്യം ഇല്ലാത്തതിനാൽ മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ ആംബുലൻസ് സർവ്വീസ് കേന്ദ്രങ്ങളാണിവിടെ ഈ സൌകര്യം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണത്തിനായി കടംപോട് ഗവ: വെറ്റിനറി ആശുപത്രിയും വീട്ടിപ്പടിയിൽ അതിന്റെ ഉപകേന്ദ്രവും പ്രവർത്തിക്കുന്നു[5].

കൃഷിഭവൻ ആനക്കയം

വിവിധമേഖലകളിലെ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. സൌത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ശാഖയും ഇരുമ്പുഴി,ആനക്കയം, പന്തല്ലൂർ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളും വനിതാ സഹകരണ സംഘങ്ങളും ഉൾപ്പെടുന്നതാണിവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി ആനക്കയത്ത് ഒരു കമ്മ്യൂണിറ്റി ഹാളും ഈ പഞ്ചായത്തിൽ ഉണ്ട്. വൈദ്യുതിബോർഡ്, കൃഷിഭവൻ എന്നിവ ആനക്കയത്താണ് സ്ഥിതിചെയ്യുന്നത്. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, ഇവിടുത്തെ പ്രധാന മേഖലാ സർക്കാർ ഓഫീസാണ്. കടമ്പോട്, ഇരുമ്പുഴി, പെരിമ്പലം, പാപ്പിനിപ്പാറ, ആനക്കയം, പന്തല്ലൂർ എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ടെലിഫോൺ എക്സ്ചേഞ്ചും, വില്ലേജ് ഓഫീസുകളും ആനക്കയത്തും പന്തല്ലൂരുമാണ്[5].

പൊതു വിദ്യാഭ്യാസം

[തിരുത്തുക]

ആനക്കയം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ പൊതുവിദ്യാഭ്യാസ സ്ഥാപനം പന്തല്ലൂർ പ്രദേശത്തെ കടമ്പോട് സ്ഥിതിചെയ്യുന്ന ജി.എം. എൽ.പി. സ്കൂൾ ആണ്. 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കുകിഴക്കുഭാഗത്താണ് സ്ഥാപിതമായത്. ആനക്കയം പഞ്ചായത്തിലെ ഇതര സ്കൂളുകളെ പോലെ തന്നെ ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം പിന്നീട് പ്രൈമറി സ്കൂളായി മാറി. ബ്രിട്ടീഷ് സർക്കാ‍ർ ഓത്തുപള്ളികളെ സ്കൂളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിരുന്നു അന്ന്. വെള്ളം സുലഭമായി ലഭിക്കുന്ന കടമ്പോട് 1887 ൽ പുതിയ കെട്ടിടം സ്ഥാപിച്ചു. 1 മുതൽ 5 വരെ ക്ലാസുകളുള്ള ഈ സ്കൂളിൽ ഭൗതിക പഠനത്തോടൊപ്പം മതപഠനവും ന‍ൽകിയിരുന്നു. ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളും പന്തല്ലൂർ ഹയ‍ർ സെക്കണ്ടറി സ്കൂളുമാണ് ഗ്രാമപഞ്ചായത്തിലുള്ളത്. [6]

വിദ്യാഭ്യാസ മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന പഞ്ചായത്താണിത്. 16 എൽ.പി.സ്കൂളുകൾ, 5 യു.പി.സ്കൂളുകൾ, 2 ഹൈസ്കൂളുകൾ, 2 ഹയർ സെക്കന്ററി സ്കൂളുകൾ എന്നിവ ഉൾപ്പെടെ സർക്കാർ സർക്കാരേതര 25 വിദ്യാലയങ്ങളാണ് ഇവിടെ ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ബി.എഡ്.ട്രെയിനിംഗ് കോളേജും, സാങ്കേതിക വിദ്യാഭ്യാസത്തിനായി ടി.ടി.സിയും പഞ്ചായത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്നു [5].

നമ്പർസ്കൂളിന്റെ പേര്ഭരണവിഭാഗംപഠന വിഭാഗംസ്കൂൾ കോഡ്സ്ഥാപിതംഫോൺ നമ്പർ
1ജി.എച്ച്.എസ്.എസ്._ഇരുമ്പുഴിഗവൺമെന്റ്HS, HSS1801719740483-2739963
2പി.എച്ച്.എസ്.എസ്. പന്തല്ലൂർഎയ്ഡ‍ഡ്HS, HSS,1809319790483-2782321
3ജി.യു.പി. സ്കൂൾ ആനക്കയംഗവൺമെന്റ്L.P., U.P.1974
4ജി.എം.യു.പി സ്ക്കൂൾ ഇരുമ്പുഴിഗവൺമെന്റ്L.P., U.P.1957
5ജി.എം.എൽ.പി ആനക്കയംഗവൺമെന്റ്L.P., .1972
6ജി.എം.എൽ.പി പന്തല്ലൂർഗവൺമെന്റ്U.P.1884
7ക്രസന്റ്എ.യു.പി സ്കൂൾ പെരിമ്പലംഗവൺമെന്റ്U.P.1981
8എ.എം.എൽ.പി പൊട്ടിക്കുഴിഎയ്ഡ‍ഡ്L.P1925
9ജി.എം.എൽ.പി കിഴക്കുപറമ്പ്ഗവൺമെന്റ്L.P., U.P.1954
10ജി.എം.എൽ.പി ഇരുമ്പുഴിഗവൺമെന്റ്U.P.1924
11എച്ച്.എസ്.എ.യു.പി പാപ്പിനിപ്പാറഎയ്ഡ‍ഡ്L.P., U.P.1979
12എ.എം.എൽ.പി വടക്കുപറമ്പ്എയ്ഡ‍ഡ്L.P., U.P.1976
13എ.എം.എ1ൽ.പി കിടങ്ങയംഎയ്ഡ‍ഡ്L.P., U.P.1921
14സെന്റ് ജോസഫ് എ.എം.എൽ.പി പന്തല്ലൂർഎയ്ഡ‍ഡ്L.P., U.P.1946-48
15ഗോവിന്ദ മെമ്മോറിയൽ സ്ക്കൂൾ വടക്കുംമുറിഎയ്ഡ‍ഡ്LP1930

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]


ഒമ്പതാം ഭരണസമിതി വാർഡുകൾ/മെമ്പർമാർ (2020-2025)

[തിരുത്തുക]

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചന്ദ്രൻ അടോട്ട് (പന്തല്ലൂർ), വൈസ് പ്രസിഡണ്ടായി അനിത (അമ്പലവട്ടം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വാർഡ് നമ്പർവാർഡ്മെമ്പർ പേര്പാർട്ടിസംവരണം
1പള്ളിയാളിപ്പടിസൈനുൽ ആബിദ് കെ.എൻസി.പി.ഐ (എം)ജനറൽ
2പാപ്പിനിപ്പാറആമിനസ്വതന്ത്രൻവനിത
3കൂളിയോടൻ മുക്ക്ഉബൈദ് സിഐ യു എം.എൽജനറൽ
4പുള്ളിയിലങ്ങാടിഫെബിനഐ.എൻ.സി.വനിത
5ചിറ്റത്തുപാറസാഹിറഐ യു എം.എൽവനിത
6അമ്പലവട്ടംഅനിതഐ.എൻ.സി.വനിത
7പന്തല്ലൂർചന്ദ്രൻ അടോട്ട്ഐ യു എം.എൽജനറൽ
8മുടിക്കോട്അബ്ദുൽ ഹമീദ് ഒ.ടിസി.പി.ഐ (എം)ജനറൽ
9കിടങ്ങയംസെക്കീന എംസ്വതന്ത്രൻവനിത
10നരിയാട്ടുപാറഖദീജ പി.ടിഐ യു എം.എൽവനിത
11കിഴക്കുംപറമ്പ്ഒ ടി സീനത്ത്ഐ യു എം.എൽവനിത
12തെക്കുമ്പാട്ജോജോ മാത്യുഐ.എൻ.സി.ജനറൽ
13ചേപ്പൂർഅബ്ദുൽ ബഷീർഐ യു എം.എൽജനറൽ
14ആനക്കയംകെ.എം അബ്ദുൽ റഷീദ്ഐ യു എം.എൽജനറൽ
15പൊറ്റമ്മൽബുഷ്റഐ യു എം.എൽവനിത
16പെരിമ്പലംമുഹമ്മദാലിസി.പി.ഐ (എം)ജനറൽ
17പാണായിശ്രീമുരുകൻ കെസ്വതന്ത്രൻഎസ്.സി
18ഇരുമ്പുഴിമൂസ്സഐ യു എം.എൽജനറൽ
19വളാപറമ്പ്അബ്ദുൾ മജീദ് കെ പിഐ യു എം.എൽജനറൽ
20കുന്നുംപുറംസാന്ദ്ര ടി പിസി.പി.ഐ.(എം.)വനിത
21അമ്പലത്തിങ്ങൽജസീലഐ യു എം.എൽവനിത
22പടിഞ്ഞാറ്റുമുറിജസ്ന ജാസ്മിൻഐ യു എം.എൽവനിത
23കോണിക്കല്ല്റജനിസി.പി.ഐ (എം)വനിത

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്‌ - തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്‌ 2015 [7]

2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[8]

വാർഡ് # വാർഡ് മുന്നണി വിജയിച്ച അംഗം വോട്ടുകൾ രണ്ടാം സ്ഥാനം വോട്ടുകൾ കുറിപ്പ്
001 പള്ളിയാളിപ്പടി മറ്റുള്ളവർ ഹസീന ടീച്ചർ (സ്വത.) 802 സാജിദ ടീച്ചർ (സി.പി.എം.) 783
002 പാപ്പിനിപ്പാറ യു.ഡി.എഫ്. അഷ്റഫ് എലിയാസ് കുട്ട്യാപ്പു (ലീഗ്) 968 മുജീബ് റഹ്മാൻ (സ്വത.) 786
003 കൂളിയോടൻ മുക്ക് യു.ഡി.എഫ്. ബുഷ്റ.സി (ലീഗ്) 878 ഫാത്തിമ മനീഷ കൂളിയോടൻ (സ്വത.) 574
004 പുള്ളിയിലങ്ങാടി യു.ഡി.എഫ്. സി.കെ ഹാഷിദ് (കോൺഗ്രസ്) 944 അൻവർ സാദത്ത് പി എം (സ്വത.) 511
005 ചിറ്റത്തുപാറ യു.ഡി.എഫ്. സാഹിറ നിസാർ (ലീഗ്) 787 റംലത്ത് മാമ്പ്ര (സ്വത.) 584
006 പന്തല്ലൂർ യു.ഡി.എഫ്. സുഹ്റാബി (കോൺഗ്രസ്) 935 സിതാര (സ്വത.) 505
007 മുടിക്കോട് യു.ഡി.എഫ്. ഓളിക്കൽ സാജിത (ലീഗ്) 958 മുഹ്സിറ എം.പി (സി.പി.എം.) 880
008 നരിയാട്ടുപാറ യു.ഡി.എഫ്. പി. ടി. ഖദീജ (ലീഗ്) 1146 നേഹ കൃഷ്ണ . പി (സി.പി.എം.) 239
009 കിടങ്ങയം മറ്റുള്ളവർ മുഹമ്മദ് സ്വാലിഹ് (സ്വത.) 728 കെ.പി. മുഹമ്മദ് ഇല്ല്യാസ് (ലീഗ്) 715
010 കിഴക്കുംപറമ്പ യു.ഡി.എഫ്. അബ്ദുൽ ഹക്കീം (ലീഗ്) 1172 ബാബു ജോസഫ് (സിപി.എം.) 352
011 തെക്കുംപാട് യു.ഡി.എഫ്. ബിന്ദു സജി (കോൺഗ്രസ്) 772 ശശിത ടീച്ചർ (സി.പി.എം.) 740
012 അമ്പലവട്ടം മറ്റുള്ളവർ പ്രഭാകരൻ (സ്വത.) 812 ഉണ്ണികൃഷ്ണൻ (സി.പി.എം.) 634
013 കളത്തിങ്കൽപടി യു.ഡി.എഫ്. കാരാതൊടി ജാഫർ (ലീഗ്) 878 മുഹമ്മദ്അഷറഫ് (സി.പി.എം.) 473
014 ചേപ്പൂർ യു.ഡി.എഫ്. സി.എം. സുഹറ (ലീഗ്) 744 ശറഫുന്നീസ (സ്വത.) 673
015 ആനക്കയം യു.ഡി.എഫ്. പി.ടി. സുനീറ (ലീഗ്) 1092 ഷബ് ന അറക്കൽ (സ്വത). 390
016 പൊറ്റമ്മൽ യു.ഡി.എഫ്. ടി.ഹംസ (ലീഗ്) 985 യാസർ അറഫാത്ത് കൂരിമണ്ണിൽ (സ്വത.) 613
017 പെരിമ്പലം എൽ.ഡി.എഫ് ഒ സി സമീറ യൂസഫ് (സി.പി.എം.) 1003 ഖദീജ (ലീഗ്) 737
018 പാണായി യു.ഡി.എഫ്. സി.കെ ശിഹാബ് (ലീഗ്) 981 ചാലിൽ കിഴക്കേതലാപ്പിൽ ഹബീബ് റഹ്മാൻ (സ്വത.) 580
019 ഇരുമ്പുഴി യു.ഡി.എഫ്. റഹീന ഷൗക്കത്ത് (ലീഗ്) 761 റിൻഷ ടി. കെ. (സ്വത.) 367
020 വളാപറമ്പ് യു.ഡി.എഫ്. സജ് ന മുനീർ കെ പി (ലീഗ്) 845 നഫീസ ചോലക്കൽ (സി.പി.എം.) 421
021 കുന്നുംപുറം യു.ഡി.എഫ്. സഹീർ മച്ചിങ്ങൽ (ലീഗ്) 709 സി.കെ. മമ്മു (സി.പി.എം.) 377
022 അമ്പലത്തിങ്ങൽ യു.ഡി.എഫ്. അബ്ദുൽ ബഷീർ പി.ബി (ലീഗ്) 992 സൈഫുദ്ദീൻ (സി.പി.എം.) 524
023 പടിഞ്ഞാറ്റുമുറി യു.ഡി.എഫ്. റാഫിക് നുജൈദ് മോൻ (ലീഗ്) 896 അബൂബക്കർ സിദ്ദിഖ് കെ (സി.പി.എം.) 548
024 കോണിക്കല്ല് എൽ.ഡി.എഫ് സുന്ദരരാജൻ (സി.പി.എം.) 750 ബാലകൃഷ്ണൻ (കോൺഗ്രസ്) 657

അവലംബങ്ങൾ

[തിരുത്തുക]
  1. 1 2 3 Archived 2011-10-09 at the Wayback Machine. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - ആമുഖം. Retrieved on 2010-07-27.
  2. Archived 2016-03-04 at the Wayback Machine. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - ചരിത്രം. Retrieved on 2010-07-27.
  3. 1 2 3 . ജി.യു.പി.സ്ക്കൂൾ, ആനക്കയം വെബ് സൈറ്റ്. Retrieved on 2010-07-27.
  4. 1 2 3 4 5 6 7 8 ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 91 - 104 Published by: Gramapanchayath Anakkayam
  5. 1 2 3 4 5 Archived 2012-09-23 at the Wayback Machine. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - വിവരണം. Retrieved on 2010-07-27.
  6. 'ദേശചരിത്രവും വർത്തമാനവും', പ്രസിദ്ധീകരിച്ചത്: ഗ്രാമപഞ്ചായത്ത് ആനക്കയം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-08-18. Retrieved 2022-08-18.
  8. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]