ബന്ദി ഛോഡ് ദിവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുരു ഹർഗോബിന്ദും സംഘവും ജഹാംഗീറിന്റെ ഉത്തരവ് പ്രകാരം ഗ്വാളിയാർ കോട്ടയിൽ നിന്ന് പുറത്തിറങ്ങുന്നു

സിഖ് മതസ്ഥരുടെ ഒരു പ്രധാന ഉത്സവമാണ് ബന്ദി ഛോഡ് ദിവസ്(ഇംഗ്ലീഷ്:"Day of Liberation",പഞ്ചാബി: ਬੰਦੀ ਛੋੜ ਦਿਵਸ.) ദീപാവലി ആഘോഷങ്ങളോട് സമാനമായ ഈ ഉത്സവം ദീപാവലി സമയത്ത് തന്നെയാണ് ആഘോഷിക്കുന്നത്. സിഖ് മതത്തിന്റെ ആറാമത്തെ ഗുരു, ഗുരു ഹർഗോബിന്ദും മറ്റു 52 പ്രഭുക്കൻമാരും ഗ്വാളിയർ ജയിലിൽ നിന്നും മോചിതരായ ദിവസമാണ് ആഘോഷം നടക്കുന്നത്. ഈ ദിവസം ബന്ദി ഛോഡ് ദിവസ് എന്നാണ് അറിയപ്പെടുന്നത്.[1][2]

പേരിന് പിന്നിൽ[തിരുത്തുക]

ബന്ദി എന്ന ഹിന്ദിവാക്കിന്റെ അർഥം തടവുകാരൻ എന്നാണ്. ഛോഡ് എന്നാൽ മോചിതനാവുക എന്നും ദിവസ് എന്നാൽ ദിവസം എന്നുമാണ്. ഈ വാക്കുകൾ ചേർന്നാണ് ബന്ദി ഛോഡ് ദിവസ് എന്ന പദം ഉണ്ടായത്. സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളായ മഖി, വൈശാഖി എന്നിവയോടൊപ്പം ആഘോഷിക്കുന്ന ഒന്നാണിത്.[3]
അവലംബം[തിരുത്തുക]

  1. Holy People of the World: A Cross-cultural Encyclopedia, Volume 1:Phyllis G. Jestice [1]
  2. Sikhism: A Guide for the Perplexed by Arvind-Pal Singh Mandair
  3. Glimpses of Sikhism By Major Nahar Singh Jawandha [2]
"https://ml.wikipedia.org/w/index.php?title=ബന്ദി_ഛോഡ്_ദിവസ്&oldid=2824433" എന്ന താളിൽനിന്ന് ശേഖരിച്ചത്