പുള്ളിപാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pullipadam
village
Country India
StateKerala
DistrictMalappuram
ജനസംഖ്യ
 (2001)
 • ആകെ9,214
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുള്ളിപ്പാടം. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പുള്ളിപ്പാടം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 9214 ആണ്. അതിൽ 4545 പുരുഷന്മാരും 4669 സ്ത്രീകളും ആണ്. [1]

സംസകാരം[തിരുത്തുക]

പുള്ളിപ്പാടം ഗ്രാമം മുഖ്യമായും ഇസ്ലാം മതസ്ഥർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ഹിന്ദു മതസ്ഥർ വളരെ കുറവാണ്. അതിനാൽ അവിടെയുള്ളവർ പരമ്പരാഗതമായി ഇസ്ലാം മതവുമായി ബന്ധപ്പെട്ട സംസ്കാരമാണ് പിന്തുടരുന്നത്. ഈ പ്രദേശത്ത് സാധാരണയായി കാണാൻ പറ്റുന്ന നാടൻ കലകളാണ് ദഫ് മുട്ട്, കോൽക്കളി, അറബനമുട്ട് എന്നിവ. പള്ളികളോട് ചേർന്ന് വളരെയധികം ഗ്രന്ഥശാലകൾ ഉണ്ട്. അവിടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ലഭ്യമാണ്. മിക്ക പുസ്തകങ്ങളും എഴുതിയിരിക്കുന്നത് അറബി- മലയാളം ഭാഷയിലാണ്. വൈകുന്നേരങ്ങളിൽ പ്രാർത്ഥനയ്ക്കായി പള്ളിയിൽ ഒത്തുകൂടുന്ന ജനങ്ങൾ പ്രാർത്ഥനയ്ക്ക് ശേഷം സാമൂഹിക- സാംസ്കാരിക പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. വ്യാവസായിക കാര്യങ്ങളും കുടുംബകാര്യങ്ങളും ഈ ചർച്ചയിൽ ഉൾപ്പെടുന്നു. ഹിന്ദു മതസ്ഥർ അധികം ഇല്ലെങ്കിലും ഇവിടെ ക്ഷേത്രങ്ങളിലൊക്കെ ചടങ്ങുകൾ വലിയ ആഘോഷമായിട്ടാണ് നടത്തുന്നത്, അതും മറ്റുള്ള കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തുന്നത് പോലെ തന്നെ.

ഗതാഗതം[തിരുത്തുക]

ഈ ഗ്രാമം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നത് നിലമ്പൂർ ടൗൺ വഴിയാണ്. സംസ്ഥാന പാത 28 തുടങ്ങുന്നത് നിലമ്പൂർ നിന്നാണ്. അത് ഊട്ടി, മൈസൂർ, ബാംഗ്ളൂർ എന്നീ സ്ഥലങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ ഫറൂക്കും വിമാനത്താവളം കോഴിക്കോടുമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=പുള്ളിപാടം&oldid=3314661" എന്ന താളിൽനിന്ന് ശേഖരിച്ചത്