പന്നിത്തടം മാത്തൂർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പന്നിതടം മാത്തൂർ ശിവക്ഷേത്രം
കിഴക്കെ നട
കിഴക്കെ നട
പന്നിതടം മാത്തൂർ ശിവക്ഷേത്രം is located in Kerala
പന്നിതടം മാത്തൂർ ശിവക്ഷേത്രം
പന്നിതടം മാത്തൂർ ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:
പേരുകൾ
മറ്റു പേരുകൾ:Mathoor Siva Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:പന്നിത്തടം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പാർവ്വതി
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
History
ക്ഷേത്രഭരണസമിതി:കൊച്ചി ദേവസ്വം ബോർഡ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പന്നിത്തടം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്നിത്തടം മാത്തൂർ ശിവ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ ശിവലിംഗം രുദ്രാക്ഷശിലയിൽ നിർമ്മിച്ചതാണ് എന്നു വിശ്വസിക്കുന്നു [1]. സദാശിവ സങ്കല്പത്തിൽ പ്രധാനമൂർത്തിയായി ശിവനു പടിഞ്ഞാറു ദർശനമായും, അതെ ശ്രീകോവിലിൽ തന്നെ പാർവ്വതിക്ക് കിഴക്കോട്ടു ദർശനമായും ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. കേരളത്തിൽ പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് മാത്തൂർ ക്ഷേത്രം[2] [3].


ക്ഷേത്ര രൂപകല്പന[തിരുത്തുക]

മാത്തൂർ ശിവക്ഷേത്രം

തൃശ്ശൂർ പന്നിത്തടം ഗ്രാമത്തിൽ ചാവക്കാട് - വടക്കാഞ്ചേരി റോഡിനു പടിഞ്ഞാറു ഭാഗത്തായി മാത്തൂർ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു [4]. മുൻപ് ദേശാധിപത്യമുള്ള ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്ര നിർമ്മിതി അതിനുതകുംവിധം പ്രൗഢഗംഭീരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ വിശാലമാണ് ഇവിടുത്തെ ശ്രീകോവിൽ. വർത്തുളാകൃതിയിൽ നല്ല ഉയരത്തിൽ ഒറ്റ നിലയിൽ കിഴക്കും പടിഞ്ഞാറും ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ശ്രീകോവിലിനു പടിഞ്ഞാറു വശത്ത് ചെറിയ നമസ്കാര മണ്ഡപം നിർമ്മിച്ചിട്ടുണ്ട്. ഈ രണ്ടു നിർമ്മിതികളും വളരെ പഴക്കമേറിയതാണ്. എന്നാൽ നാലമ്പലവും മറ്റും അത്ര പഴക്കമുള്ളവയല്ല. പടിഞ്ഞാറു വശത്തുമാത്രമെ നാലമ്പലം പൂർണ്ണമായി നിർമ്മിച്ചിട്ടുള്ളു. നാലമ്പലത്തിനു പുറത്തായി വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ തന്നെ തിടപ്പള്ളിയും ക്ഷേത്രക്കിണറും കാണാം. ദ്രാവിഡീയ-കേരളാ ശില്പ വൈദഗ്ദ്ധ്യം ശ്രികോവിലിന്റെ നിർമ്മിതിയിൽ കാണാൻ സാധിക്കും. ഏകദേശം 1500 വർഷങ്ങളുടെ പഴക്കേറിയ ഈ ക്ഷേത്ര സമുച്ചയം രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാവാം.

ദേവതാ സങ്കൽപം[തിരുത്തുക]

ശ്രീകോവിൽ-പാർവ്വതി നട

അർദ്ധനാരീശ്വര സങ്കല്പത്തിൽ കിഴക്ക് പാർവ്വതിയും പടിഞ്ഞാറ് ശിവലിംഗ പ്രതിഷ്ഠയുമാണ് ഇവിടുത്തെ പ്രധാനമൂർത്തികൾ. പടിഞ്ഞാറു ദർശനമാണങ്കിലും ശിവൻ ഇവിടെ സദാശിവനായ ശാന്തരൂപിയാണ്. പടിഞ്ഞാറുവശത്തുള്ള ക്ഷേത്രക്കുളത്തിലേക്കാണ് ശിവദർശനം. ക്ഷേത്രേശന്റെ രൗദ്രതകുറക്കാനാവാം പടിഞ്ഞാറു ഭാഗത്ത് കുളം നിർമ്മിച്ചിരിക്കുന്നത്. ഉപദേവന്മാരായി ദക്ഷിണാമൂർത്തിയും, ശാസ്താവും, ഗണപതിയും, നാഗയക്ഷിയും ഉണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശൂരിൽ, കുന്നംകുളം- വടക്കാഞ്ചേരി റോഡിലായി പന്നിത്തടം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. [5]

അവലംബം[തിരുത്തുക]

  1. sreerudram.org/SivaTemples
  2. നൂറ്റെട്ട് ശിവാലയങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  3. 108 Siva Temples
  4. http://www.shaivam.org/siddhanta/sp/spke_108_mathur.htm
  5. http://www.shaivam.org/siddhanta/sp/spke_108_mathur.htm ശൈവം - മാത്തൂർ ശിവക്ഷേത്രം