കൊടുമ്പ് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂരിനടുത്ത് കൊടുംബിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഇത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊടുംബൂരാണ് ഈ ക്ഷേത്രം. [1]. കൊടുമ്പ് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ പരശുരാമനാണന്നു വിശ്വസിക്കുന്നു. എന്നാൽ ഇന്ന് ശിവപുത്രനായ സുബ്രഹ്മണ്യനാണ് കൂടുതൽ പ്രധാനം.[1].

കൊടുമ്പ് മഹാദേവക്ഷേത്രം

ഇവിടെ ശിവപ്രതിഷ്ഠാ ഒരടിയോളം പൊക്കം ഉള്ളതാണ്. പ്രധാന ക്ഷേത്രമായ സുബ്രഹ്മണ്യക്ഷേത്രത്തിനാണ് പ്രശസ്തിയും പൂജാധികാര്യങ്ങൾക്ക് പ്രാമുഖ്യവും കൊടുത്തിരിക്കുന്നത്. ശിവക്ഷേത്രനടയിൽ പ്രത്യേകം ധ്വജ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

ഐതിഹ്യം[തിരുത്തുക]

പരശുരാമനാണ് ശിവ പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.

ക്ഷേത്ര രൂപകല്പന[തിരുത്തുക]

തമിഴ് ശൈലിയിലാണ് ശിവക്ഷേത്രവും പ്രധാനക്ഷേത്രമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും പണിതീർത്തിയിരിക്കുന്നത്.

പൂജാവിധികളും വിശേഷങ്ങളും[തിരുത്തുക]

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിൽ നടത്തുന്നു. ശിവക്ഷേത്ര പൂജാപടിത്തരങ്ങൾ മലയാള ബ്രാഹ്മണരാണ് നടത്തുന്നത്.

പ്രധാന ആഘോഷങ്ങൾ[തിരുത്തുക]

  • ശിവരാത്രി
  • തൈപൂയം
  • ഷഷ്ഠി വ്രതം
  • പ്രദോഷ വ്രതം

ക്ഷേത്രത്തിൽ എത്തിച്ചേരാൻ[തിരുത്തുക]

പാലക്കാട്നടുത്തുള്ള ചിറ്റൂരാണ് ക്ഷേത്രവുമായി അടുത്തുകിടക്കുന്ന പട്ടണം. ഇവിടെ നിന്നും എളുപ്പം ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“