കിരിഷിമ-യാകു ദേശീയോദ്യാനം
ദൃശ്യരൂപം
| കിരിഷിമ-യാകു ദേശീയോദ്യാനം | |
|---|---|
| 霧島屋久国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
യാക്കുഷീമ മാൻ | |
![]() | |
| സ്ഥലം | ക്യൂഷു, ജപ്പാൻ |
| വിസ്തീർണ്ണം | 548.33 km² |
| സ്ഥാപിതം | മാർച്ച് 16, 1934 |
ജപ്പാനിലെ ക്യൂഷുവിലുള്ള ഒരു ദേശീയോദ്യാനമാണ് കിരിഷിമ യാകു ദേശീയോദ്യാനം (ഇംഗ്ലീഷ്: Kirishima-Yaku National Park; ജാപ്പനീസ്: 霧島屋久国立公園 Kirishima-Yaku Kokuritsu Kōen). ഈ ദേശീയോദ്യാനത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്: കാഗോഷിമ പ്രവിശ്യയിൽ പെടുന്ന കിരിഷിമ-കാഗോഷിമ ഉൾക്കടൽ മേഖലയും, പിന്നെ മിയാസാക്കി പ്രവിശ്യയിൽ പെടുന്ന നിരവധി അഗ്നിപർവ്വതങ്ങളും, അഗ്നിപർവ്വത തടാകങ്ങളും, ഓൺസെന്നുകളും എല്ലാം ഉൾപ്പെടുന്ന കര പ്രദേശവും. യാക്കുഷീമ ദ്വീപും ഇതിന്റെ ഭാഗമായുണ്ട്.
1967ലെ ജെയിംസ് ബോണ്ട് ചിത്രമായ, യു ഒൺലി ലിവെ ട്വൈസ്-ഇലെ ചില രംഗങ്ങൾ കിരിഷിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.[1]
ചിത്രശാല
[തിരുത്തുക]- കിരിഷിമയിലെ അഗ്നിപർവ്വതങ്ങൾ (ആകാശ ദൃശ്യം)
- സാറ്റാ മുനമ്പ്
- ഇക്കേത തടാകം
- കൈമോൻതാക്കെ പർവ്വതം
അവലംബം
[തിരുത്തുക]- ↑ "You Only Live Twice (1967) - Filming Locations". Internet Movie Database. Retrieved 2008-02-24.
