Jump to content

ഹകുസാൻ ദേശീയോദ്യാനം

Coordinates: 36°09′18″N 136°47′17″E / 36.15500°N 136.78806°E / 36.15500; 136.78806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹകുസാൻ ദേശീയോദ്യാനം
白山国立公園
Locationചൂബു മേഖല, ഹോൻഷു, ജപ്പാൻ
Coordinates36°09′18″N 136°47′17″E / 36.15500°N 136.78806°E / 36.15500; 136.78806
Area477 കി.m2 (184 ച മൈ)
Established12 നവംബർ 1962

ജപ്പാനിലെ ചൂബു മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഹകുസാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Hakusan National Park; ജാപ്പനീസ്: 白山国立公園 Hakusan Kokuritsu Kōen?) 1962ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. ഫുകൂയി, ഗിഫു, ഇഷിക്കാവ, തൊയാമ എന്നീ പ്രവിശ്യകളിലായി ഈ ഉദ്യാനം വ്യാപിച്ച്കിടക്കുന്നു. ഹകു പർവ്വതമാണ് ഈവിടത്തെ ഒരു പ്രധാന ഭൂമിശാസ്ത്ര പ്രത്യേകത. 1980-ൽ ഈ ദേശീയോദ്യാനത്തിലെ 480 km² വരുന്ന വനമേഖലയെ യുനെസ്കോ ഒരു മാൻ ആന്റ് ദ് ബയോസ്ഫിയർ റിസർവ് ആയി പ്രഖ്യാപിച്ചു.[1][2]

ഇവിടത്തെ മലമ്പ്രദേശത്തിന്റെ താഴ്വാരങ്ങളിൽ കോണിഫറസ് മരങ്ങൾ കണ്ടുവരുന്നു. ഫിർ, പൈൻ മരങ്ങൾ(Pinus aristata) ജാപ്പനീസ് സേദാർ എന്നിവ ഇതിൽ പെടുന്നു. ഇവിടത്തെ ഇലപൊഴിയും കാടുകളിൽ മംഗോളിയൻ ഓക്ക്, ജാപ്പനീസ് ബീച്ച് എന്നീ മരങ്ങളും കാണാം.

ഗോൾഡൻ ഈഗിൾ, മൂണ്ഡൻ ഹൗക് ഈഗിൾ മഞ്ഞു കുരങ്ങ്, ഏഷ്യൻ കരടി, ജാപ്പനീസ് സീരൊ, സിക മാൻ എന്നീ ജീവികൾ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Hakusan National Park". Natural Parks Foundations. Archived from the original on 2011-10-13. Retrieved 4 February 2012.
  2. "Hakusan MAB Reserve". UNESCO. Retrieved 4 February 2012.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bes2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹകുസാൻ_ദേശീയോദ്യാനം&oldid=3621937" എന്ന താളിൽനിന്ന് ശേഖരിച്ചത്