ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനം
ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനങ്ങൾ | |
---|---|
富士箱根伊豆国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | മധ്യഹോൻഷു, ജപ്പാൻ |
Coordinates | 34°40′N 139°0′E / 34.667°N 139.000°E |
Area | 1,227 km2 (474 sq mi) |
Established | ഫെബ്രുവരി 2, 1936 |
Governing body | പരിസ്ഥിതി മന്ത്രാലയം (ജപ്പാൻ) |
ജപ്പാനിലെ യാമാനാഷി, ഷിസുഒക്ക, കനഗാവ എന്നീ പ്രവിശ്യകളിലായി വ്യാപിച്ച്കിടക്കുന്ന ഒരു ദേശീയോദ്യാനമാണ് ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനം (ഇംഗ്ലീഷ്: Fuji-Hakone-Izu National Park (富士箱根伊豆国立公園 Fuji-Hakone-Izu Kokuritsu Kōen ). ഫുജി പർവ്വതം, ഫുജിയിലെ അഞ്ച് തടാകങ്ങൾ, ഹാക്കോൺ, ഇസ്സു മുനമ്പ്, ഇസു ദ്വീപുകൾ എന്നിവയെല്ലാം ഈ ദേശീയോദ്യാനത്തിൽ വരുന്നു. 1,227 square kilometres (474 sq mi) ആണ് ഉദ്യാനത്തിന്റെ ആകെ വിസ്തൃതി.[1] ഒഡാവാര, ഫുജി, മിനാമി അഷിഗാര, നുമാസു എന്നിവയാണ് ഏറ്റവും അടുത്തുള്ള നഗരങ്ങൾ.
1936 ഫെബ്രുവരി 2ന് ഫുജി ഹകോൺ ദേശീയോദ്യാനം എന്ന പേരിലാണ് ഇത് സ്ഥാപിതമായത്, പിന്നീട് 1950ൽ ഇസു ദ്വീപ പ്രദേശങ്ങളും ദേശീയോദ്യാനത്തോട്കൂടി കൂട്ടിച്ചേർത്തു. ടൊക്യോ മെട്രോപോളിസുമായുള്ള സാമീപ്യം ഈ ദേശീയോദ്യാനത്തിനെ ജപ്പാനിലെതന്നെ ഏറ്റവും ആളുകൾ സന്ദർശിക്കുന്ന ഒരു ദേശീയോദ്യാനമാക്കി മാറ്റുന്നു.[2]
ചിത്രശാല
[തിരുത്തുക]-
ഫുജി പർവ്വതം
-
ജോഗസാക്കി തീരം
അവലംബം
[തിരുത്തുക]- ↑ "Fuji-Hakone-Izu National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-08-13.
- ↑ "Mount Fuji". Washington, D.C.: National Geographic Society. c. 2012. Archived from the original on 2012-06-16. Retrieved Aug 13, 2012.