Jump to content

മിനാമി ആൽപ്സ് ദേശീയോദ്യാനം

Coordinates: 35°45′08″N 137°40′23″E / 35.75222°N 137.67306°E / 35.75222; 137.67306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിനാമി ആൽപ്സ് ദേശീയോദ്യാനം
南アルプス国立公園
സെൻജോ, കീത പർവ്വതങ്ങൾ
Map showing the location of മിനാമി ആൽപ്സ് ദേശീയോദ്യാനം
Map showing the location of മിനാമി ആൽപ്സ് ദേശീയോദ്യാനം
Locationമധ്യഹോൻഷു, ജപ്പാൻ
Coordinates35°45′08″N 137°40′23″E / 35.75222°N 137.67306°E / 35.75222; 137.67306
Area357.52 km²
Establishedജൂൺ1, 1964
Governing bodyപരിസ്ഥിതി മന്ത്രാലയം (ജപ്പാൻ)

ജപ്പാനിലെ ചൂബു മേഖലയിൽ അകൈഷി പർവ്വതപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മിനാമി ആൽപ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Minami Alps National Park; ജാപ്പനീസ്: 南アルプス国立公園 Minami Arupusu Kokuritsu Kōen?). 1964 ജൂൺ ഒന്നിനാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. ജപ്പാനിലെ ഷിസ്സുഒക്ക, യാമാനാഷി, നഗാനൊ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. ദേശീയോദ്യാന പ്രദേശത്തിന് ഏകദേശം 55 കിലോമീറ്റർ (34 മൈ) നീളവും, ഏറ്റവും കൂടുതലായി 18 കിലോമീറ്റർ (11 മൈ) വീതിയുമുണ്ട്. 358 ച. �കിലോ�ീ. (138 ച മൈ)ആണ് ആകെ വിസ്തൃതി.

നിരവധി മലകൾ നിറഞ്ഞ പ്രദേശത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. അക്കൈഷി പർവ്വതം ഇവിടത്തെ ഒരു പ്രശസ്തമായ ഒന്നാണ്. 3000ലധികം ഉയരമുള്ള നിരവ്ധി കൊടുമുടികളും ഇവിടെയുണ്ട്. കോമ-ഗ-താകെ, സെൻജോ-ഗ-താകെ, അകൈഷി-ദാകെ, കീത-ദാകെ എന്നിവ അതിൽ ചിലതാണ്. ഫുജി, ഒയി, തെൻറ്യു എന്നീ നദികളും ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു.

ജാപ്പനീസ് ബീച്ച്, ജാപ്പനീസ് സ്റ്റോൺ പൈൻ, ഹെമ്ലോക്ക് സ്പ്രൂസ് എന്നിവ ഈ പ്രദേശത്ത് കാണപ്പെടുന്ന ചില പ്രധാന വൃക്ഷങ്ങളാണ്. കാമൊഷിക എന്നയിനം കാട്ടാടും താർമിഗൻ എന്ന ഒരു പക്ഷിക്കും പ്രശസ്തമാണ് ഈ ദേശീയോദ്യാനം.[1][2]

ചിത്രശാല

[തിരുത്തുക]
മിനാമി ആൽപ്സ് മലനിരകളിലെ കൊടുമുടികളുടെ ചിത്രങ്ങൾ


അവലംബം

[തിരുത്തുക]
  1. Yamanashi Tourist Information HP
  2. Ministry of the Environment Archived 2009-04-08 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]