കരയാൽ ചുറ്റപ്പെട്ട രാജ്യം
സമുദ്രാതിർത്തികൾ ഒന്നും ഇല്ലാതെ നാലു ദിക്കിലും പൂർണ്ണമായും കരഭൂമിയാൽ അതിർത്തി പങ്കിടുന്ന പരമാധികാര രാജ്യങ്ങളാണ് ഭൂപരിവേഷ്ഠിത രാജ്യങ്ങൾ അഥവാ കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ (ഇംഗ്ലീഷ്: Landlocked country) എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 49 രാജ്യങ്ങളിൽ, അഞ്ചെണ്ണത്തിന് ഭാഗികമായ അംഗീകാരം മാത്രമേ ഉള്ളൂ. ബൊളീവിയയും പരാഗ്വയും ഒഴികെ മറ്റെല്ലാ ഭൂപരിവേഷ്ഠിത രാജ്യങ്ങളും ആഫ്രോ-യുറേഷ്യയിലാണ് പെടുന്നത്.
പൊതുവെ സമുദ്രാതിർത്തികൾ ഇല്ലാത്ത അവസ്ഥ രാജ്യത്ത് സാമ്പത്തികമായും രാഷ്ട്രീയപരമായും നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ തന്നെ ചരിത്രത്തിൽ പലരാജ്യങ്ങളും സമുദ്രാതിർത്തിക്കു വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.
കരയാൽ ചുറ്റപ്പെടുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ വികസനത്തിന്റെ നില, ഭാഷാപരമായ തടസ്സങ്ങൾ, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ലഘൂകരിക്കാനും അതേസമയം കൂടുതൽ ഗൗരവമേറിയതാകാനും സാധിക്കും. എന്നാൽ കരയാൽ ചുറ്റപ്പെട്ട ചില രാജ്യങ്ങൾ പണ്ടുമുതൽക്കെ തീർത്തും സമ്പന്ന രാഷ്ട്രങ്ങളാണ്. ഉദാഹരണത്തിന് യൂറോപ്പ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലാൻഡ്, ലിക്റ്റൻസ്റ്റൈൻ, ലക്സംബർഗ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കരയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവയെല്ലാം തന്നെ തങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്കായി മറ്റുരാജ്യങ്ങളുമായി പൊതുവെ നിഷ്പക്ഷ സ്വഭാവം പുലർത്തുന്നു. എന്നാൽ സമുദ്രാതിർത്തിയില്ലാത്ത ഭൂരിഭാഗം രാജ്യങ്ങളും കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങൾ (Landlocked Developing Countries) (LLDCs) എന്നാണ് അറിയപ്പെടുന്നത്.[1] മാനവ വികസന സൂചികയുടെ (HDI) അടിസ്ഥാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 12 രാജ്യങ്ങളിൽ 9 എണ്ണവും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളാണ് എന്നത് മറ്റൊരു വസ്തുത.[2]
പ്രാധാന്യം[തിരുത്തുക]
സമുദ്രാതിർത്തി ഉണ്ടാവുക എന്നതും അതുവഴി അന്താരാഷ്ട്ര സമുദ്ര ചരക്കു ഗതാഗതത്തിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ നിലനിൽക്കുക എന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെൻ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. സമുദ്രാതിർത്തി ഉണ്ടാകുന്നത് രാജ്യത്തിന് സാമ്പത്തികമായും സാമൂകികമായും ഗുണം ചെയ്യുന്നു.
തീരദേശരാജ്യങ്ങളെ അപേക്ഷിച്ച് കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളിൽ അന്താരാഷ്ട്ര ചരക്ക് ഗതാഗതതിന്റെ ചെലവ് വളരെയധികം ഉയർന്നതാണ്.[3]
കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും[തിരുത്തുക]
- a ലവണസമുദ്രമായ കാസ്പിയൻ കടലുമായി അതിർത്തി പങ്കിടുന്നു
- b ലവണസമുദ്രമായ ചാവുകടലുമായി അതിർത്തി പങ്കിടുന്നു
- c തർക്ക മേഖല
- d കേവലം ഒരു രാജ്യത്തിനാൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു
- e പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല
കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: അവയുടെ അവസ്ഥയ്ക്ക് അനുസരിച്ച്[തിരുത്തുക]
ഒന്നോ ഒന്നിലധികമോ രാജ്യങ്ങളാൽ ഭൂപരിവേഷ്ഠിത രാജ്യങ്ങൾ ചുറ്റപ്പെടാം. അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭൂപരിവേഷ്ഠിത രാജ്യങ്ങളെ ഇപ്രകാരം തരം തിരിക്കാം
ഒരൊറ്റ രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യങ്ങൾ[തിരുത്തുക]
പൂർണ്ണമായും മറ്റൊരുരാജ്യത്തിനകത്ത് വരുന്ന പരമാധികാര രാഷ്ട്രട്രങ്ങൾ :
ലെസോത്തൊ, ദക്ഷിണാഫ്രിക്കക്ക് അകത്ത് വരുന്നു.
സാൻ മരീനോ, ഇറ്റലിക്ക് അകത്ത് വരുന്നു.
വത്തിക്കാൻ സിറ്റി, റോമിന്റെ ഭാഗം, ഇറ്റലിക്ക് അകത്ത് പെടുന്നു.
രണ്ട് രാജ്യങ്ങളാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ[തിരുത്തുക]
സമുദ്രാതിർത്തിയില്ലതെ കേവലം രണ്ട് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളാണുള്ളത്:
അൻഡോറ (ഫ്രാൻസിനും സ്പെയ്നിനും ഇടക്ക്)
ഭൂട്ടാൻ (ഇന്ത്യക്കും ചൈനക്കും ഇടയിൽ)
ലിക്റ്റൻസ്റ്റൈൻ (ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യം, സ്വിറ്റ്സർലാൻഡിനും ഓസ്ട്രിയയ്ക്കും ഇടയിൽ)
മോൾഡോവ (ഉക്രൈനിനും റൊമേനിയയ്ക്കും ഇടയിൽ)
മംഗോളിയ (റഷ്യക്കും ചൈനക്കും ഇടയിൽ)
നേപ്പാൾ (ഇന്ത്യക്കും ചൈനക്കും ഇടയിൽ)
സ്വാസിലാന്റ് (സൗത്താഫ്രിക്കക്കും മൊസാംബിക്കിനുമിടയിൽ)
അന്താരാഷ്ട്രതലത്തിൽ പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രണ്ട് രാജ്യങ്ങളേയും ഈ ഗണത്തിൽ ഉൾപ്പെടുത്താം:
സൗത്ത് ഒസ്സെഷ്യ (റഷ്യയ്ക്കും ജോർജ്ജിയക്കുമിടയിൽ)
ട്രാൻസ്നിസ്ട്രിയ (ഉക്രൈനിനും മോൾഡോവയ്ക്കുമിടയിൽ)
ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ[തിരുത്തുക]
കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യം, കരയാൽ ചുറ്റപ്പെട്ട മറ്റ് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുകയാണെങ്കിൽ അതിനെ "ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യം" എന്ന് പറയുന്നു. അതായത് ഈ രാജ്യത്തുള്ളവർക്ക് സമുദ്രതീരത്തെത്തുവാൻ കുറഞ്ഞത് രണ്ട് രാജ്യങ്ങളെങ്കിലും മറികടക്കേണ്ടി വരുന്നു.[4][5]
ലിക്റ്റൻസ്റ്റൈൻ: മധ്യയൂറോപ്പിലെ ഒരു ചെറുരാജ്യം, സ്വിറ്റ്സർലാൻഡും ഓസ്ട്രിയയുമായി അതിർത്തി പങ്കിടുന്നു.[6]
ഉസ്ബെക്കിസ്ഥാൻ: മധ്യ ഏഷ്യയിൽ സ്ഥിതിചെയ്യുന്നു, അഫ്ഗാനിസ്ഥാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.[7]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ CIA World Factbook Uzbekistan