Jump to content

വെസ്റ്റ് ബാങ്ക്

Coordinates: 32°00′N 35°23′E / 32.000°N 35.383°E / 32.000; 35.383
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(West Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

32°00′N 35°23′E / 32.000°N 35.383°E / 32.000; 35.383

West Bank
الضفة الغربية
aḍ-Ḍiffah l-Ġarbiyyah
הַגָּדָה הַמַּעֲרָבִית
HaGadah HaMa'aravit[1]
Map of the West Bank
Countries and territories
Population3,340,143[2]
Area5,655 km2 (2,183 sq mi)
Languages
ReligionSunni Islam
Judaism
Christianity
Samaritanism
Time ZonesUTC+2
CurrencyShekel (ILS)
ISO 3166 codePS
IL
വെസ്റ്റ് ബാങ്ക്.

പലസ്തീനിയൻ പ്രദേശങ്ങളുടെ ഏറ്റവും വലിയ ഭാഗവും പടിഞ്ഞാറൻ ഏഷ്യയിലെ ഒരു കടൽത്തീരമില്ലാത്ത പ്രദേശവുമാണ് വെസ്റ്റ് ബാങ്ക് (അറബി: الضفة الغربية aḍ-Ḍaffah l-Ġarbiyyah, ഹീബ്രു: הגדה המערבית‎, HaGadah HaMa'aravit, also ഹീബ്രു: יהודה ושומרוןYehuda ve-Shomron (ജുഡിയയും സമേരിയയും)[3][4]). 1949-ലെ വെടിനിർത്തൽ പ്രകാരം ‌ജോർദാനിനും ഇസ്രായേലിനും ഇടയിലെ അതിർത്തി രേഖയാണ്) ഈ പ്രദേശത്തിന്റെ പടിഞ്ഞാറും വടക്കും തെക്കുമുള്ള അതിർത്തികൾ. കിഴക്ക് ജോർദ്ദാൻ സാമ്രാജ്യത്തിന്റെ അതിർത്തിയാണ്. ഇത് ജോർദ്ദാൻ നദിയാണ്. ചാവുകടലിന്റെ പടിഞ്ഞാറൻ തീരവും ഈ പ്രദേശത്തിന്റെ അതിർത്തിയുടെ ഭാഗമാണ്.[2] അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശകസ്വഭാവമുള്ള റൂളിംഗ് പ്രകാരം (2004) ഇസ്രായേലും പലസ്തീൻ അഥോറിറ്റിയും തമ്മിൽ 1993-നു ശേഷം ഉണ്ടാക്കിയ ഉടമ്പടികളൊന്നും ഈ പ്രദേശവും കിഴക്കൻ ജെറുസലേമും ഇസ്രായെൽ കയ്യടക്കി വച്ചിരിക്കുന്ന അധിനിവേശപ്രദേശങ്ങൾ ഉൾപ്പെടുന്നു എന്ന വസ്തുതയെ ഇല്ലാതാക്കുന്നില്ല.[5]

കിഴക്കൻ ജെറുസലേം ഉ‌ൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിന്റെ കരഭൂമിയുടെ വിസ്തീർണ്ണം 5,640 കിലോമീറ്റർ2 ജലത്തിന്റെ വിസ്തീർണ്ണം 220 കിലോമീറ്റർ2 (ചാവുകടലിന്റെ വടക്കുപടിഞ്ഞാറുള്ള നാലിലൊന്ന്) എന്നിങ്ങനെയാണ്.[2] കണക്കാക്കിയിട്ടുള്ള ജനസംഖ്യ 2,622,544 (2012 ജൂൺ) ആണ്. 80 ശതമാനത്തിലധികം, ഉദ്ദേശം 2,100,000,[2] പലസ്തീനിയൻ അറബുകളാണ്. ഏകദേശം 500,000 പേർ ‌ജൂ‌തമതക്കാരായ ഇസ്രായേലികളാണ്.[2] ഇതിൽ ഉദ്ദേശം 192,000 പേർ കിഴക്കൻ ജെറുസലേമിലെ [6] ഇസ്രായേലി പാർപ്പിടകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. കിഴക്കൻ ജറുസലെമിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേലി പാർപ്പിടകേന്ദ്രങ്ങൾ നിയമവിരുദ്ധമാണെന്നാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്. ഇസ്രായേൽ ഇതിനെതിരായി വാദിക്കുന്നുണ്ട്.[7][8][9][10]

1517 മുതൽ 1917 വരെ ഇപ്പോൾ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശം ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. സിറിയൻ പ്രവിശ്യയുടെ ഭാഗമായിരുന്നു ഇത്. 1920-ലെ സാൻ റെമോ സമ്മേളനത്തിനുശേഷം, വിജയികളായ സഖ്യകക്ഷികൾ (ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയവർ) ഈ പ്രദേശം ബ്രിട്ടീഷ് മാൻഡേറ്റിന്റെ ഭാഗമായി നിർണ്ണയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 181 (II) പ്രമേയമനുസരിച്ച് പലസ്തീൻ മേഖലയ്ക്കുള്ളിൽ രണ്ട് ഭരണകൂടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. "സമേറിയ, ജുഡിയ എന്നിവിടങ്ങളിലെ കുന്നുപ്രദേശം" (ഇപ്പോൾ "വെസ്റ്റ് ബാങ്ക്" എന്നറിയപ്പെടുന്ന പ്രദേശം ഇതിന്റെ ഭാഗമായിരുന്നു) നിർദ്ദിഷ്ട അറബ് രാജ്യത്തിന്റെ ഭാഗമായി നിർണ്ണയിച്ചു. പക്ഷേ 1948-ലെ അറബ് ഇസ്രായേലി യുദ്ധത്തിനുശേഷം ട്രാൻസ് ജോർദ്ദാൻ (1949-ൽ ഇതിന്റെ പേര് ജോർദ്ദാൻ എന്നാക്കി മാറ്റി) ഈ പ്രദേശം പിടിച്ചെടുക്കുകയും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ജോർദ്ദാൻ നദിയുടെ പടിഞ്ഞാറുള്ള പ്രദേശം "വെസ്റ്റ് ബാങ്ക്", "സിസ് ജോർദ്ദാൻ" എന്നീ പേരുകളിൽ അറിയപ്പെട്ടു തുടങ്ങി. ഇസ്രായേലും ജോർദ്ദാനിന്റെ പടിഞ്ഞാറൻ തീരവും തമ്മിലുള്ള അതിർത്തി 1949-ലെ വെടിനിർത്തൽ കരാർ പ്രകാരം നിർണ്ണയിക്കപ്പെട്ടു. 1948 മുതൽ 1967 വരെ വെസ്റ്റ് ബാങ്കിന്റെ ഭരണം നടത്തിയിരുന്നത് ജോർദ്ദാനായിരുന്നു. 1950-ലായിരുന്നു ജോർദ്ദാൻ ഈ പ്രദേശം തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കിയത്. അന്താരാഷ്ട്ര സമൂഹം ജോർദ്ദാന്റെ അവകാശവാദം ഒരിക്കലും പൂർണ്ണമായി അംഗീകരിക്കുകയുണ്ടായില്ല. ബ്രിട്ടനായിരുന്നു ഇതിനൊരപവാദം.[11][12]

1967 ജൂണിൽ വെസ്റ്റ് ബാങ്കും കിഴക്കൻ ജെറുസലേമും ആറുദിവസ യുദ്ധത്തിലൂടെ ഇസ്രായേൽ പിടിച്ചടക്കുകയായിരുന്നു. കിഴക്കൻ ജെറുസലേമും പഴയ ഇസ്രായേലി-ജോർദാനിയൻ അതിർത്തിപ്രദേശവും ഒഴികെയുള്ള പ്രദേശങ്ങൾ ഇസ്രായേൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയുണ്ടായില്ല. പക്ഷേ ഈ പ്രദേശങ്ങൾ ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിൽ തുടരുകയാണ്. ഇസ്രായേൽ ഈ പ്രദേശത്തെ ജുഡിയ ആൻഡ് സമേറിയ പ്രദേശം എന്നാണ് വിളിക്കുന്നത്. റബാതിൽ 1974-ൽ നടന്ന അറബ് ഉച്ചകോടി പലസ്തീൻ വിമോചന സംഘടനയെ (പി.എൽ.ഒ.) "പലസ്തീൻ ജനതയുടെ ഒരേയൊരു പ്രതിനിധി” ആയി അംഗീകരിച്ചുവെങ്കിലും 1988 വരെ ജോർദ്ദാൻ ഈ പ്രദേശത്തിന്മേൽ തങ്ങൾക്കുള്ള അവകാശവാദം ഉപേക്ഷിച്ചിരുന്നില്ല.[13] അതിനുശേഷം ജോർദ്ദാൻ വെസ്റ്റ് ബാങ്കുമായി തങ്ങൾക്കുണ്ടായിരുന്ന ഭരണപരവും നിയമപരവുമായ എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും വെസ്റ്റ് ബാങ്കിലെ പലസ്തീനിയൻ ജനങ്ങൾക്കുണ്ടായിരുന്ന ജോർദ്ദാനിയൻ പൗരത്വം എടുത്തുകളയുകയും ചെയ്തു.[14]

1993-ലെ ഓസ്ലോ ഉടമ്പടിക്കു ശേഷം പലസ്തീനിയൻ അഥോറിറ്റി വെസ്റ്റ് ബാങ്കിന്റെ തുടർച്ചയില്ലാത്ത 11% ഭൂമി നിയന്ത്രിക്കുന്നുണ്ട് (ഏരിയ എ എന്നാണ് ഇത് അറിയപ്പെടുന്നത്). പക്ഷേ ഈ പ്രദേശത്തേയ്ക്ക് ഇസ്രായേൽ ഇടയ്ക്കിടെ കടന്നുകയറാറുണ്ട്. ഏകദേശം 28% വരുന്ന ഏരിയ ബി. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലും പാലസ്തീന്റെ സിവിൽ നിയന്ത്രണത്തിലുമാണ്. ഏകദേശം 61% വരുന്ന ഏരിയ സി പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. 164 രാജ്യങ്ങൾ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജെറൂസലേം എന്നീ പ്രദേശങ്ങളെ “അധിനിവേശത്തിലുള്ള പലസ്തീൻ പ്രദേശം” എന്ന് വിവക്ഷിക്കുന്നുണ്ടെങ്കിലും[15][16] ഇസ്രായേൽ വാദിക്കുന്നത് അംഗീകരിക്കപ്പെടുകയും നിലവിലുള്ളതുമായ ഒരു പരമാധികാര രാഷ്ട്രത്തിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ മാത്രമേ അധിനിവേശപ്രദേശങ്ങളായി കണക്കാക്കാവൂ എന്നാണ്.[17]

അവലംബം

[തിരുത്തുക]
  1. Karayanni, Michael (2014). Conflicts in a Conflict. p. xi.
  2. 2.0 2.1 2.2 2.3 2.4 "The World Factbook – Middle East: West Bank". Central Intelligence Agency See also Geography of the West Bank. Archived from the original on 6 മേയ് 2014. Retrieved 28 സെപ്റ്റംബർ 2013.
  3. Israel Defense Forces, Ordinance No. 187, "Ordinance about Interpretation", "The term Region of Yehuda ve-HaŠomron will be identical in meaning, for all purposes, including any legal issue or security legislation, to the term Region of HaGada HaMa'aravit", 17 December 1967, Major General Uzi Narkis, Commander of Central District and IDF Forces in the Region of HaGada HaMa'aravit. Published in Hebrew and Arabic in Collection no. 9 of ordinances for the West Bank Archived 2011-11-19 at the Wayback Machine., 22 January 1968, p. 368
  4. Dishon (1973) Dishon Record 1968 Published by Shiloah Institute (later the Moshe Dayan Center for Middle Eastern and African Studies) and John Wiley and Sons, ISBN 0-470-21611-5 p 441
  5. Saree Makdisi,Palestine Inside Out: An Everyday Occupation,W. W. Norton & Company,2010 p.20.
  6. "IDF: More than 300,000 settlers live in West Bank". Haaretz. Israel. Archived from the original on 3 ഡിസംബർ 2009. Retrieved 9 മേയ് 2010.
  7. Roberts, Adam. "Prolonged Military Occupation: The Israeli-Occupied Territories Since 1967". The American Journal of International Law. American Society of International Law. 84 (1): 85–86. The international community has taken a critical view of both deportations and settlements as being contrary to international law. General Assembly resolutions have condemned the deportations since 1969, and have done so by overwhelming majorities in recent years. Likewise, they have consistently deplored the establishment of settlements, and have done so by overwhelming majorities throughout the period (since the end of 1976) of the rapid expansion in their numbers. The Security Council has also been critical of deportations and settlements; and other bodies have viewed them as an obstacle to peace, and illegal under international law.
  8. Pertile, Marco (2005). "'Legal Consequences of the Construction of a Wall in the Occupied Palestinian Territory': A Missed Opportunity for International Humanitarian Law?". In Conforti, Benedetto; Bravo, Luigi (eds.). The Italian Yearbook of International Law. Vol. 14. Martinus Nijhoff Publishers. p. 141. ISBN 978-90-04-15027-0. the establishment of the Israeli settlements in the Occupied Palestinian Territory has been considered illegal by the international community and by the majority of legal scholars.
  9. Barak-Erez, Daphne (2006). "Israel: The security barrier—between international law, constitutional law, and domestic judicial review". International Journal of Constitutional Law. Oxford University Press. 4 (3): 548. The real controversy hovering over all the litigation on the security barrier concerns the fate of the Israeli settlements in the occupied territories. Since 1967, Israel has allowed and even encouraged its citizens to live in the new settlements established in the territories, motivated by religious and national sentiments attached to the history of the Jewish nation in the land of Israel. This policy has also been justified in terms of security interests, taking into consideration the dangerous geographic circumstances of Israel before 1967 (where Israeli areas on the Mediterranean coast were potentially threatened by Jordanian control of the West Bank ridge). The international community, for its part, has viewed this policy as patently illegal, based on the provisions of the Fourth Geneva Convention that prohibit moving populations to or from territories under occupation.
  10. Drew, Catriona (1997). "Self-determination and population transfer". In Bowen, Stephen (ed.). Human rights, self-determination and political change in the occupied Palestinian territories. International studies in human rights. Vol. 52. Martinus Nijhoff Publishers. pp. 151–152. ISBN 978-90-411-0502-8. It can thus clearly be concluded that the transfer of Israeli settlers into the occupied territories violates not only the laws of belligerent occupation but the Palestinian right of self-determination under international law. The question remains, however, whether this is of any practical value. In other words, given the view of the international community that the Israeli settlements are illegal under the law if belligerent occupation …
  11. Joseph Massad said that the members of the Arab League granted de facto recognition and that the United States had formally recognized the annexation, except for Jerusalem. See Joseph A. Massad, Colonial Effects: The Making of National Identity in Jordan (New York: Columbia University Press, 2001),ISBN 0-231-12323-X, page 229. Records show that the United States de facto accepted the annexation without formally recognizing it. United States Department of State / Foreign relations of the United States, 1950. The Near East, South Asia, and Africa pg. 921
  12. It is often stated that Pakistan recognized it as well, but that seems to be incorrect; see S. R. Silverburg, Pakistan and the West Bank: A research note, Middle Eastern Studies, 19:2 (1983) 261–263.
  13. Anis F. Kassim, ed. (1988). The Palestine Yearbook of International Law 1987-1988. p. 247.
  14. Israel, the Hashemites, and the Palestinians: The fateful triangle. 2003. p. 196. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  15. "Applicability of the Geneva Convention relative to the Protection of Civilian Persons in Time of War, of 12 August 1949, to the Occupied Palestinian Territory, including Jerusalem, and the other occupied Arab territories". United Nations. 17 ഡിസംബർ 2003. Retrieved 27 സെപ്റ്റംബർ 2006.
  16. "Conference of High Contracting Parties to the Fourth Geneva Convention: Statement by the International Committee of the Red Cross". International Committee of the Red Cross. 5 ഡിസംബർ 2001. Archived from the original on 7 ഫെബ്രുവരി 2011. Retrieved 27 സെപ്റ്റംബർ 2006.
  17. "Disputed Territories: Forgotten Facts about the West Bank and Gaza Strip". Israeli government's Ministry of Foreign Affairs. Archived from the original on 18 ഡിസംബർ 2012. Retrieved 5 ജൂൺ 2012.

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Albin, Cecilia (2001). Justice and Fairness in International Negotiation. Cambridge University Press. ISBN 0-521-79725-X
  • Bamberger, David (1985, 1994). A Young Person's History of Israel. Behrman House. ISBN 0-87441-393-1
  • Dowty, Alan (2001). The Jewish State: A Century Later. University of California Press. ISBN 0-520-22911-8
  • Eldar, Akiva and Zertal, Idith (2007). Lords of the land: the war over Israel's settlements in the occupied territories, 1967–2007, Nation Books. ISBN 978-1-56858-414-0
  • Gibney, Mark and Frankowski, Stanislaw (1999). Judicial Protection of Human Rights. Praeger/Greenwood. ISBN 0-275-96011-0
  • Gordon, Neve (2008).Israel's Occupation. University of California Press, Berkeley CA, ISBN 0-520-25531-3
  • Gorenberg, Gershom. The Accidental Empire. Times Books, Henry Holt and Company. ISBN 0-8050-8241-7. 2006.
  • Howell, Mark (2007). What Did We Do to Deserve This? Palestinian Life under Occupation in the West Bank, Garnet Publishing. ISBN 1-85964-195-4
  • Oren, Michael (2002). Six Days of War, Oxford University Press. ISBN 0-19-515174-7
  • Playfair, Emma (Ed.) (1992). International Law and the Administration of Occupied Territories. Oxford University Press. ISBN 0-19-825297-8
  • Shlaim, Avi (2000). The Iron Wall: Israel and the Arab World, W. W. Norton & Company. ISBN 0-393-04816-0

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

32°00′N 35°23′E / 32.000°N 35.383°E / 32.000; 35.383{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=വെസ്റ്റ്_ബാങ്ക്&oldid=4103517" എന്ന താളിൽനിന്ന് ശേഖരിച്ചത്