ഓസ്ലോ ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലസ്തീനും-ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളെത്തുടർന്ന് പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് വേണ്ടി ഉടലെടുത്തതാണ് ഓസ്ലോ ഉടമ്പടി (English: Oslo Accords). ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് സെപ്തംബർ പതിമൂന്നിന് ഇസ്രയേലും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ആണ് ഈ ഉടമ്പടിയിൽ ഏർപ്പെട്ടത്[1].

പേരിന് പിന്നിൽ[തിരുത്തുക]

അമേരിക്കയുടെ മധ്യസ്‌ഥതയിൽ ഇസ്രയേൽ പ്രധാനമന്ത്രി യിസാക് റാബിനും വിദേശകാര്യമന്ത്രി ഷിമോൺ പെരെസും കൂടി പലസ്തീൻ നേതാവ് യാസർ അരാഫത്തുമായി നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നടത്തിയ രഹസ്യ ചർച്ചകളിലാണ് ഈ ഉടമ്പടി രൂപപ്പെട്ടത്. ഇത് ഒപ്പുവെച്ചത് വാഷിംഗ്ടണിൽ വെച്ചായിരുന്നു. ഈ ഉടമ്പടിയാണ് റാബിനും പെരെസിനും അരാഫത്തിനും അക്കൊല്ലത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തത്[2].

വ്യവസ്ഥകൾ[തിരുത്തുക]

1967ലെ യുദ്ധത്തിൽ ഇസ്രേയൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും പിന്മാറി ഗാസായും വെസ്റ്റ് ബാങ്കും ചേർത്ത് പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു പ്രധാന വ്യവസ്ഥ[3].

ചരിത്രം[തിരുത്തുക]

1896 നും 1948 നും മദ്ധ്യേ യൂറോപ്പിൽ നിന്നും യഹൂദർ വ്യാപകമായി പലസ്തിനിലേക്ക് കുടിയേറിത്തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അന്ന് ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായിരുന്നു പലസ്തിൻ. അതുകൊണ്ടുത്തന്നെ ജൂതരുടെ ഈ പ്രവാഹം യൂറോപ്പിന്റെ കോളോണിയൽ തന്ത്രമായി പലസ്തിനിലെ അറബികൾ കരുതി. അവർ കുടിയേറ്റക്കാരായ യാഹൂദരോട് ഏറ്റുമുട്ടാൻ തുടങ്ങി. ഒറ്റപ്പെട്ട ഏറ്റുമുട്ടലുകൾ കാലക്രമേണ നിയന്ത്രണാതീതമായി വന്നു. 1947-ൽ പലസ്തീനിൽ നിന്നും പിൻവാങ്ങുവാൻ ബ്രിട്ടൺ തീരുമാനിച്ചു.അതിനു മുമ്പുതന്നെ പലസ്തീനിൽ ജൂതരാഷട്രം സ്ഥാപിക്കാനുള്ള തീരുമാനം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന അർതർ ജെയിംസ് ബാൽഫർ 1917 നവംബർ രണ്ടിന് പ്രഖ്യാപിച്ചിരുന്നു[1][4]. 1947 നവുംബർ 29 ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി പലസ്തീൻ വിഭജിക്കുവാനുള്ള തീരുമാനം അംഗീകരിച്ചു[1]. പാലസ്തീനെ യഹൂദ രാഷ്ട്രവും അറബി രാഷ്ട്രവും എന്ന നിലയിൽ രണ്ടായി വിഭജിക്കുക. മൊത്തം ഭൂഭാഗത്തിന്റെ 55 ശതമാനം യഹൂദർക്കും 45 ശതമാനം അറബികൾക്കും ലഭിക്കണം. ജെറുസലേമിനെ അന്താരാഷ്ട്ര മേഖലയാക്കുകയും വേണം എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ കാതൽ[5].

തുടർന്ന്, 1947-ൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശം രണ്ടു രാജ്യങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി 1948 മെയ് 14-ന് യഹൂദർക്കായി ഇസ്രയേൽ എന്ന രാജ്യം രൂപീകൃത്യമായി. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനം ജൂതർ അത് സ്വീകരിച്ചുവെങ്കിലും പലസ്തിനിയൻ അറബികൾ ഇത് അംഗീകരിക്കുവാൻ തയ്യാറല്ലായിരുന്നു. അറബികളും യഹൂദരും ഒന്നിച്ചുജീവിക്കുന്ന ഒരൊറ്റ രാഷ്ട്രം വേണമെന്ന് താല്പര്യപ്പെട്ടിരുന്ന പാലസ്തീൻകാരായ അറബികൾ രാജ്യം വിഭജിക്കുന്നതിനെതിരായിരുന്നു. അതുകൊണ്ടുത്തന്നെ ഇതിനെതിരെ പോരാടാൻ അവർ തീരുമാനിച്ചു. തുടർന്ന് 1948-ലെ അറബ് ഇസ്രയേൽ യുദ്ധം നടന്നു. അറബിരാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനൻ, ഇറാഖ്, എന്നിവർ ചേർന്ന് 1948 മെയ് മാസം തന്നെ ഇസ്രയേലിനെ ആക്രമിച്ചു. ജോർദ്ദാൻ സൈന്യം കിഴക്കൻ ജറുസലേം കീഴടക്കിയെങ്കിലും ശത്രുക്കൾക്കളെ മുഴുവൻ പ്രതിരോധിച്ച് ചെറുത്തു നിന്നു. ജൂണിൽ യു എൻ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈ സമയത്താണ് ഔദ്യോഗികമായി ഇസ്രയേൽ സേന രൂപീകൃതമായി 1949-ൽ വെടിനിർത്തലുണ്ടായി. യുദ്ധ ഫലമായി ജോർദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശ ത്തിന്റെ 29 ശതമാനം ഇസ്രയേലിന് ലഭിച്ചു. ജൂദിയായിലെ പർവ്വത പ്രദേശങ്ങളും സമരിയായുമടങ്ങുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോർദ്ദാനും കൈവശപ്പെടുത്തി. ഗാസാ മുനമ്പിൽ ഈജിപ്ത് അവകാശം സ്ഥാപിച്ചു. എല്ലാം നഷ്ടപ്പെടുകയും ഒന്നും നേടാതിരിക്കുകയും ചെയ്തത് ഇസ്രയേലിലെ പാലസ്തീൻകാരായ അറബികളായിരുന്നു. അവർ മറ്റ് അറബിനാടുകളിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടു. 711000 പലസ്തീനികൾ അന്നു അഭയാർത്ഥികളായന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്[1][6][7].

രണ്ടാം ഓസ്ലോ ഉടമ്പടി[തിരുത്തുക]

ഈജിപ്തിലെ സിനായ് പ്രദേശത്തുള്ള ടാബയിൽ വച്ച് 1995 സെപ്തംബർ 24 ന് ഇസ്രയേൽ സർക്കാരും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒരു ധാരണയിലെത്തി. 1995 സെപ്തംബർ 28 ന് വാഷിംഗ്ടൺ ഡിസിയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോർദാൻ, നോർവേ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി യിസാക് റാബിനും പിഎൽഒ ചെയർമാൻ യാസർ അറഫാത്തും ഈ കരാറിൽ ഔദ്യോഗികമായി ഒപ്പു വച്ചു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "ഓസ്‌ലോ ഉടമ്പടി". 2014 September 27. {{cite web}}: Check date values in: |date= (help)
  2. "ഇസ്രയേൽ മുൻ പ്രസിഡന്റ് പെരെസ് അന്തരിച്ചു". 2016 September 28. {{cite web}}: Check date values in: |date= (help)
  3. "ഓസ്‌ലോ ഉടമ്പടി വ്യവസ്ഥകൾ". മൂലതാളിൽ നിന്നും 2016-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-04.
  4. "ബാൽഫർ പ്രഖ്യാപനത്തിന്റെ നൂറു വർഷം". 2017 November 03. {{cite web}}: Check date values in: |date= (help)
  5. "ഉടമ്പടി വ്യവസ്ഥകൾ".
  6. "എന്താണ് ഇസ്രായേൽ-പലസ്തീൻ പോരാട്ടം?". 2014 July 25. {{cite web}}: Check date values in: |date= (help)
  7. "ഇസ്രായേലിന്റെ ചരിതം". 2015 July 30. മൂലതാളിൽ നിന്നും 2016-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-04. {{cite web}}: Check date values in: |date= (help)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓസ്ലോ_ഉടമ്പടി&oldid=3627279" എന്ന താളിൽനിന്ന് ശേഖരിച്ചത്