ഒ. പനീർശെൽവം
ഒ പനീർശെൽവം | |
|---|---|
| തമിഴ്നാട് ഉപ-മുഖ്യമന്ത്രി | |
| പദവിയിൽ 2017 - 2021 | |
| മുൻഗാമി | എം കെ സ്റ്റാലിൻ |
| പിൻഗാമി | ഉദയനിധി സ്റ്റാലിൻ |
| തമിഴ്നാട് മുഖ്യമന്ത്രി | |
| പദവിയിൽ 2016-2017, 2014-2016, 2001-2002 | |
| മുൻഗാമി | ജയലളിത |
| പിൻഗാമി | എടപ്പടി പളനിസ്വാമി |
| തമിഴ്നാട് നിയമസഭാംഗം | |
| പദവിയിൽ 2026, 2021, 2016, 2011, 2006, 2001 | |
| മണ്ഡലം |
|
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഒറ്റക്കരതേവർ പനീർ ശെൽവം 14 ജനുവരി 1951 വയസ്സ്) പെരിയകുളം, മദ്രാസ് തമിഴ്നാട് |
| രാഷ്ട്രീയ കക്ഷി |
|
| മറ്റ് രാഷ്ട്രീയ അംഗത്വം |
|
| പങ്കാളി | പി വിജയലക്ഷ്മി |
| കുട്ടികൾ | 3 |
As of ഫെബ്രുവരി 27, 2026 ഉറവിടം: PRS India | |
മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രി, അഞ്ച് തവണ തമിഴ്നാട് നിയമസഭാംഗം, എടപ്പടി പളനിസ്വാമി മന്ത്രിസഭയിലെ ഉപ-മുഖ്യമന്ത്രി, തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ-നേതാവ്, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അണ്ണാ ഡി.എം.കെ നേതാവാണ്. ഒ.പനീർശെൽവം(14 ജനുവരി 1951) അണ്ണാ ഡിഎംകെ നേതാവായിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം പാർട്ടിയിൽ പിളർപ്പുണ്ടായതിനെ തുടർന്ന് അണ്ണാ ഡിഎംകെയിൽ നിന്ന് 2022-ൽ പുറത്താക്കപ്പെട്ട പനീർശെൽവം 2026 ഫെബ്രുവരി 27ന് ഡി.എം.കെയിൽ ചേർന്നു.[1][2][3]
ജീവിതരേഖ
[തിരുത്തുക]തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളത്ത് ഒറ്റക്കര തേവരുടേയും പളനിയമ്മാളിൻ്റെയും മകനായി 1951 ജനുവരി 14 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നേടിയ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കർഷകനായി ജീവിതമാരംഭിച്ച പനീർശെൽവ്വം ഒരു ഹോട്ടലും നടത്തിയിരുന്നു. 1973-ൽ അണ്ണാ ഡിഎംകെയിൽ ചേർന്ന പനീർശെൽവം പിന്നീട് ജയലളിതയുടെ വിശ്വസ്ഥനായ വലംകൈയായി മാറുകയായിരുന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]തേനി ജില്ലയിലെ പെരിയകുളത്തു മുനിസിപ്പൽ ചെയർമാനായിരിക്കെ 1996ൽ തലൈവിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഒപിഎസ് എന്ന് അറിയപ്പെടുന്ന ഒ. പനീർശെൽവത്തിൻറെ തലയിലെഴുത്ത് തിരുത്തിയത്. പാർട്ടിക്കു വേരോട്ടമുണ്ടാക്കിയ നേതാവിനെ 2001ൽ പെരിയകുളത്തു നിന്നു നിയമസഭയിലേക്കു നിർത്തി ജയിപ്പിച്ചു ജയ. ആദ്യ ഊഴത്തിൽ പൊതുമരാമത്തു മന്ത്രിയായതും മാസങ്ങൾക്കകം മുഖ്യമന്ത്രിയായതുമൊക്കെ ചരിത്രം.[4]
2014 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിത അഴിമതി നിരോധന നിയമ പ്രകാരം ജയിലിൽ പോയതിനാൽ ഭരണകക്ഷി അംഗങ്ങൾ സർക്കാറിനെ നയിക്കാൻ പനീർശെൽവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബർ 29-ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുൻപും ജയലളിതയുടെ ജയിൽവാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 -ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്.അദ്ദേഹം നിർദ്ദേശിച്ചത് മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു.
ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീർശെൽവം പാർട്ടി സമ്മർദത്തെ തുടർന്ന് 2017 ഫെബ്രുവരി അഞ്ചിന് രാജിവച്ചു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാർശ ചെയ്യുകയും ചെയ്തു. പിന്നീട് ശശികലയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി അദ്ദേഹം രംഗത്തെത്തി. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷം പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു.[5] [6]
2022-ൽ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർശെൽവം 2026 ഫെബ്രുവരി 27 ന് ഭരണകക്ഷിയായ ഡിഎംകെയിൽ ചേർന്നു.
2026-ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡി.എം.കെ ടിക്കറ്റിൽ ബോഡിനായ്ക്കന്നൂരിൽ നിന്ന് മത്സരിച്ച് ആറാം തവണയും നിയമസഭാംഗമായി.
പ്രധാന പദവികളിൽ
- 1996-2001 : പെരിയകുളം മുനിസിപ്പൽ ചെയർമാൻ
- 2001 : നിയമസഭാംഗം, പെരിയകുളം(1)
- 2001-2002 : തമിഴ്നാട് മുഖ്യമന്ത്രി
- 2003-2006 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി(മരാമത്ത്,എക്സൈസ്,റവന്യൂ വകുപ്പുകളുടെ ചുമതല)
- 2006 : നിയമസഭാംഗം, പെരിയകുളം(2)
- 2006-2011 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 2011: നിയമസഭാംഗം, ബോഡിനായ്ക്കന്നൂർ(3)
- 2011-2014, 2015-2016 : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി
- 2014-2015 : തമിഴ്നാട് മുഖ്യമന്ത്രി
- 2016 : നിയമസഭാംഗം, ബോഡിനായ്ക്കന്നൂർ(4)
- 2016-2017 : തമിഴ്നാട് മുഖ്യമന്ത്രി
- 2017-2021 : തമിഴ്നാട് ഉപ-മുഖ്യമന്ത്രി
- 2017-2022 : ട്രഷറർ, ഏകോപന സമിതി നേതാവ്, അണ്ണാ ഡിഎംകെ
- 2021 : നിയമസഭാംഗം, ബോഡിനായ്ക്കന്നൂർ(5)
- 2021-2022 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 2022-2024 : പ്രതിപക്ഷ ഉപനേതാവ്
- 2022 : അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കി
- 2022-2026 : സ്വതന്ത്രൻ
- 2026 : ഡി.എം.കെയിൽ ചേർന്നു
- 2026 : നിയമസഭാംഗം, ബോഡിനായ്ക്കന്നൂർ(6)
അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.thehindu.com/news/national/tamil-nadu/former-tamil-nadu-cm-o-panneerselvam-to-join-dmk-the-hindu-live-updates/article70682462.ece
- ↑ https://www.manoramaonline.com/news/latest-news/2026/02/27/tamil-nadu-former-chief-minister-aiadmk-leader-o-panneerselvam-joins-dmk-mk-stalin.html
- ↑ https://malayalam.indianexpress.com/news/former-tamil-nadu-cm-o-panneerselvam-likely-to-join-dmk-today-11159956
- ↑ Puthenchira, Moideen (2014-09-29). "സെൽവിയുടെ അടിമ ഇനി തമിഴ്‌നാട് മുഖ്യമന്ത്രി". Archived from the original on 2022-12-19. Retrieved 2022-12-19.
- ↑ ഒ. പനീർശെൽവം പളനിസാമി എഐ എഡിഎംകെ ലയനം
- ↑ "Jayalalitha retains O Panneerselvam as AIADMK treasurer". Retrieved 2014-09-28.
{{cite web}}: CS1 maint: deprecated archival service (link)