ഊർജ്ജം
ദൃശ്യരൂപം
ഉദാത്തബലതന്ത്രം |
---|
പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം. താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ
- യാന്ത്രികോർജ്ജം: ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രികോർജ്ജം.
- താപോർജ്ജം
- വൈദ്യുതോർജ്ജം
- ആണവോർജ്ജം
- സ്ഥിതികോർജ്ജം (പൊട്ടൻഷ്യൽ എനർജി)
- ഗതികോർജ്ജം
ഊർജ്ജ സംരക്ഷണ നിയമം
ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനേ കഴിയൂ എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.