കവാടം:ഭൗതികശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൗതികശാസ്ത്രം

ScientificLinux-Logo.gif

ഭൗതികശാസ്ത്രം അഥവാ ഭൗതികം (ഇംഗ്ലീഷ് : Physics) പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ്. പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യ രൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലോ ആണ്. അതിനാൽ ദ്രവ്യത്തെയും ഊർജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം.

പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം, ഊർജം എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനമാണ്‌ ഭൗതികശാസ്ത്രം. ഊർജം, ബലം, സ്ഥലകാലം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയിൽനിന്ന് ഉത്‌ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാർജ് മുതലായവയും ഇവയുടെ ചലനവും ഭൗതികശാസ്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്.കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകത്തിന്റെയും വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.

താപഗതികം

താപഗതികം

താപോർജത്തെ മറ്റ് വിവിധ ഊർജ രൂപങ്ങളിലേക്കും (യാന്ത്രിക, രാസ, വൈദ്യുത ഊർജരൂപങ്ങളിലേക്ക്), മറ്റ് വിവിധ ഊർജങ്ങളെ താപോർജമായി മാറ്റം വരുത്തുന്നതിനേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് താപഗതികം.

ചരിത്രപരമായി താപഗതിക ശാഖയുടെ വികസനത്തിനു വഴിതെളിച്ചത് ആദ്യകാല നീരാവിയന്ത്രങ്ങളുടെ ദക്ഷത വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ നിന്നാണ്‌. താപഗതിക തത്ത്വങ്ങളിലൂടെയാണ്‌ ഈ ശാഖയുടെ പഠനത്തിന്റെ ആരംഭം. ഈ തത്ത്വങ്ങൾ പ്രകാരം ഊർജ്ജം താപത്തിന്റെയും പ്രവൃത്തിയുടെയും രൂപത്തിൽ ഭൗതിക വ്യുഹങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കും. ഇവ എൻട്രോപ്പി എന്ന ഒരു ഊർജ്ജത്തിന്റെ അവസ്ഥയെയും പ്രതിപാദിക്കുന്നുണ്ട്.

...പത്തായം കൂടുതൽ വായിക്കുക...

നിങ്ങൾക്കറിയാമോ?

പ്രതിഭാസങ്ങൾ

വർഗ്ഗങ്ങൾ

തിരഞ്ഞെടുത്ത ചിത്രം

ചരിത്രരേഖകൾ

ഭൗതികശാസ്ത്ര വാർത്തകൾ

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ഭൗതികശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ഭൗതികശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

"https://ml.wikipedia.org/w/index.php?title=കവാടം:ഭൗതികശാസ്ത്രം&oldid=3069544" എന്ന താളിൽനിന്നു ശേഖരിച്ചത്