ചലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റു വസ്തുക്കളിൽ നിന്നുംമുള്ള ഒരു വസ്തുവിൻറെ ദുരത്തിനു തുടർച്ചയായുള്ള വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്,യന്ത്രങ്ങൾ ,മനുഷ്യൻ ,ജന്തുക്കൾ മുതലായവയെല്ലാം ചാലിക്കുനുണ്ട് , പ്രപഞ്ചത്തിലുള്ള സകല പതാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു തികച്ചും അചഞ്ചലമായ ഒരു പതാർത്ഥവും ഈ ലോകത്തില്ല .പതാർത്ഥത്തിൻറെ സ്ഥയിയ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി

ഗതിയും സ്ഥിരതയും തമ്മിലുള്ള ബന്ധം

തീവണ്ടി ഓടുമ്പോൾ അടുത്തുള്ള കംബിക്കലുകൾ പിന്നിലേക്ക്‌ പോകുന്നതായും ,മുന്നിലുള്ളവ അടത് വരുന്നതായും കാണാം . ഒരു കാറിൻറെ ഗതി അത് സഞ്ചരിക്കുന്ന പാതക്ക് ആപേക്ഷികമയാണ് നിർണയിക്കുന്നത് . ചലനത്തെ പറ്റിമനസ്സിലാക്കണമെങ്കിൽ തട്ടിച്ചു നോക്കാനായി ഒരാധാരം ആവശ്യമാണ്. ഇങ്ങനെയുള്ള ചലനത്തിന് വാസ്തവത്തിൽ ആപേക്ഷിക ചലനമെന്നാണ് പറയേണ്ടത് .ആപേക്ഷിക ചലനത്തിന് വിപരിതാമയി കേവല ചലനം എന്നൊന്ന് ഉണ്ടോ എന്ന് ചോദിച്ചേക്കാം ,ചലനത്തിന്റെ തനതായ രൂപം കേവലം തന്നെയാണ് ,എല്ലാവസ്തുക്കളും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു . പക്ഷേ ചലനത്തെപറ്റി നമുക്ക്പഠിക്കാൻ മറ്റൊരു വസ്തുമായ്‌ താരതമ്യപെടുത്തി കൊണ്ട് മാത്രമേ കഴിയു എന്നതാണ് പരമാർത്ഥം. അതിനാൽ നാം സാധാരണയായി ചലനം ആപെക്ഷികമാനെന്നു പറയുന്നു.

ഏതു വിധത്തിൽ ചലം അഥവാ ഗതി ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപെഷികമാണ് . ഒരു വീട്,ചുറ്റുമുള വീടുകളുടെയോ ഭുമിയെയോ അപെഷിച്ചുനോക്കുമ്പോൾ നിശചലമാണ് പക്ഷേ സുര്യനെയോ ചന്ത്രനെയോ അപേഷിച്ചു നോക്കുമ്പോൾ ചാലിക്കുനുണ്ടല്ലൊ, അതായതു വീടിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു

സ്ഥിരാവസ്ഥ[തിരുത്തുക]

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറാതിരിക്കുന്നുവെങ്കിൽ ആ വസ്തു സ്ഥിരാവസ്ഥയിലാണ് എന്നു പറയാം.

അവലംബകം[തിരുത്തുക]

ഒരു വസ്തുവിന്റെ സ്ഥിരാവസ്ഥയോ ചലനാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതു വസ്തുവിനെയാണോ അടിസ്ഥാനമായീ എടുക്കുന്നത് ആ വസ്തുവിനെ അവലംബകം എന്നു പറയാം

ഭ്രമണം[തിരുത്തുക]

ഒരു വസ്തു ചുറ്റുപാടുകളെ അപേക്ഷിച്ച് അതിന്റെ സ്വന്തം അക്ഷത്തിൽ തിരിയുന്നതിനെ ഭ്രമണ ചലനം എന്നു പറയുന്നു.

സമാന ചലനം[തിരുത്തുക]

ഒരു വസ്തുവിന്റെ ചലനത്തിൽ അത് തുല്യസമയംകൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത്തരം ചലനത്തെ സമാന ചലനം എന്നുപറയുന്നു

അസമാന ചലനം[തിരുത്തുക]

ഒരു വസ്തുവിന്റെ ചലനത്തിൽ അത് തുല്യസമയം കൊണ്ട് തുല്യ ദൂരമല്ല സഞ്ചരിക്കുന്നുവെങ്കിൽ അത്തരം ചലനത്തെ അസമാന ചലനം എന്നുപറയുന്നു.

പ്രവേഗം[തിരുത്തുക]

സമാനചലനത്തിലുള്ള ഒരു വസ്തുവിന് യൂണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് അതിന്റെ പ്രവേഗം.

സമാന ത്വരണം[തിരുത്തുക]

ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗമാറ്റം തുല്യ സമയം കൊണ്ട് തുല്യ അളവിലാനെങ്കിൽ അതിന്റെ ത്വരണം സമാന മാണ്

അസമാനത്വരണം[തിരുത്തുക]

തുല്യകാലയളവുകളിൽ ഉണ്ടാകുന്ന പ്രവേഗമാറ്റം വ്യത്യസതമാണെങ്കിൽ അതിന്റെ ത്വരണം അസമാനമാണ്.

ചലനത്തെ സംബന്ധിക്കുന്ന സമവാക്യങ്ങൾ[തിരുത്തുക]

  1. v=u+at
  2. S=ut+1/2at2
  3. V2= u2 +2as

ഇവിടെ u= ആദ്യപ്രവേഗം
v= അന്ത്യപ്രവേഗം
s= സ്ഥാനാന്തരം
a=ത്വരണം
t=സമയം

"https://ml.wikipedia.org/w/index.php?title=ചലനം&oldid=2375727" എന്ന താളിൽനിന്നു ശേഖരിച്ചത്