ഉപയോക്താവിന്റെ സംവാദം:Sreejithk2000/2010

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

ആറന്മുള പൊന്നമ്മ[തിരുത്തുക]

ഈ താൾ ശ്രദ്ധിക്കുക. --സിദ്ധാർത്ഥൻ 14:25, 1 ജനുവരി 2010 (UTC)[മറുപടി]

ന്യായോപയോഗചിത്രം[തിരുത്തുക]

{{EnPic}} എന്ന ഫലകം മാത്രമുപയോഗിച്ച് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്, പ്രത്യേകിച്ച് ന്യായോപയോഗചിത്രങ്ങൾ. ന്യായോപയോഗചിത്രങ്ങൾക്ക് ഓരോ താളിലും ഉപയോഗിക്കാനാവശ്യമായ Fair use rationale നൽകിയിരിക്കണമെന്ന് നിർബന്ധമാണ്‌ -- റസിമാൻ ടി വി 18:19, 1 ജനുവരി 2010 (UTC)[മറുപടി]

ഇത് പറയാൻ ഇവിടെയെത്തിയപ്പോഴേക്കും റസിമാൻ പറഞ്ഞുകഴിഞ്ഞു. എന്റെ വക ഒരു ഡിറ്റോ.. --Vssun 11:36, 2 ജനുവരി 2010 (UTC)[മറുപടി]

തെയ്യത്തിന്റെ ചിത്രം[തിരുത്തുക]

തിരുത്തിയതുകൊണ്ട് ആ ചിത്രം‌ വളരെ നന്നായിട്ടുണ്ടല്ലോ. അതുതന്നെ സൂക്ഷിക്കാം.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

ചിത്രത്തിന്റെ കാര്യം[തിരുത്തുക]

ചിത്രത്തിന്റെ മെച്ചപ്പെട്ട പതിപ്പ് അപ്‌ലോഡ് ചെയ്യുന്നത് സ്വന്തം ചിത്രങ്ങൾ മാത്രമായിരിക്കുന്നതാണു നല്ലതെന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം --Anoopan| അനൂപൻ 05:29, 9 ജനുവരി 2010 (UTC)[മറുപടി]

ചിത്രം ഒരു പ്രത്യേക അനുമതിപ്രകാരം വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് മെച്ചെപ്പെടുത്തി അതേ ലൈസൻസിൽ തന്നെ വീണ്ടും പ്രസിദ്ധീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. --Vssun 10:12, 10 ജനുവരി 2010 (UTC)[മറുപടി]

അതിരപ്പിള്ളി[തിരുത്തുക]

ചിത്രം മെച്ചപ്പെടുത്താൻ സന്തോഷത്തോടെ സമ്മതം തരുന്നു. സത്യത്തിൽ സമ്മതത്തിന്റെ ആവശ്യമുണ്ടോ? Irshadpp 17:04, 10 ജനുവരി 2010 (UTC)[മറുപടി]

പുതിയ ചിത്രം കണ്ടില്ലേ. റെസല്യൂഷൻ‍ കൂടിയത്. അത് മെച്ചപ്പെടുത്തുന്നതല്ലേ നല്ലത് Irshadpp 18:44, 10 ജനുവരി 2010 (UTC)[മറുപടി]

‘പത്തായന്‘ ഒരു സംശയം[തിരുത്തുക]

പ്രിയപ്പെട്ട Sreejithk2000, ലിങ്കുകൾ കൊടുക്കുന്നതിനെ കുറിച്ച് താങ്കൾ ഉദാഹരണ സഹിധം പറഞ്ഞ് തന്നതിന് ആദ്യമേ നന്ദി പറയുന്നു. മറ്റൊരു സംശയം തീർത്തുതരും എന്ന് പ്രതീക്ഷിച്ച് കൊണ്ട് ചോദിക്കട്ടെ. എന്തുകൊണ്ടാണ് ലിങ്കുകൾക്ക് ഒരു സാമ്യതയില്ലാത്തത്. അതായത് ചലച്ചിത്ര നടി ഭാവനയുടെ ലിങ്ക് “ഭാവന (ചലച്ചിത്രനടി)” എന്നാണെങ്കിൽ രേഖയുടേത് “രേഖ (മലയാള ചലച്ചിത്രനടി)” എന്നാണല്ലോ! എല്ലാ മലയാള സിനിമാ നടികളുടേയും ലിങ്കുകൾ അവരുടെ പേരിന് ശേഷം ഒന്നുകിൽ (മലയാള ചലച്ചിത്രനടി) എന്നോ അല്ലെങ്കിൽ (ചലച്ചിത്രനടി)എന്നോ വയ്ക്കുന്നതല്ലേ ഉത്തമം? ലേഖനം എഴുതുമ്പോൾ ലിങ്കുകൾ കൊടുക്കാൻ ബുദ്‌ധിമുട്ട് ഒഴിവാക്കാൻ ഇതുമൂലം സാധിക്കില്ലേ.

തിരിച്ചുവിടൽ[തിരുത്തുക]

പ്രിയ ശ്രീജിത്ത്,

ഒന്നിലധികം ഇംഗ്ലീഷ് തിരിച്ചുവിടലുകൾ ഒരേ താളിലേക്ക് ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ലെന്നാണ്‌ ഞാൻ കരുതുന്നത്. രാജീവ് അഞ്ചൽ എന്ന താളിലേക്ക് Rajiv Anchal, Rajiv anchal എന്നിങ്ങനെ രണ്ട് തിരിച്ചുവിടലുകൾ കിടന്നോട്ടെ. അക്ഷരത്തെറ്റൊന്നുമില്ലല്ലോ -- റസിമാൻ ടി വി 08:05, 13 ജനുവരി 2010 (UTC)[മറുപടി]

പ്രിയപ്പെട്ട ശ്രീജിത്ത്, ഇൻഫോ ബോക്സുകളെ (Infobox) പറ്റിയും അതിനുള്ളിൽ‍ കൊടുക്കുന്ന എല്ലാ ഹെഡ്ഡിങുകളേയും(eg. name, caption etc..) പറ്റി വിശദമായി അറിയാൻ എന്ത് ചെയ്യണം? --Pathaayan 12:37, 17 ജനുവരി 2010 (UTC)[മറുപടി]

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 10:31, 19 ജനുവരി 2010 (UTC)[മറുപടി]

കണ്ണൂർ ഫലകം[തിരുത്തുക]

തിരുത്ത്. എരമം-കുറ്റൂർ, കടന്നപ്പള്ളി-പാണപ്പുഴ, കിഴൂർ-ചാവശ്ശേരി ഇവ ഓരോന്നും ഒരോ ഗ്രാമപഞ്ചായത്തുകളായതിനാലാ അങ്ങനെ ചേർത്തത് അല്ലാതെ മറന്നതല്ല :) ഇവിടെ കാണാം. എന്നാലും അവ വേറെ സ്ഥലങ്ങളായിരിക്കും. --ജുനൈദ് | Junaid (സം‌വാദം) 04:15, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Brad Fitzpatrick.jpg[തിരുത്തുക]

പ്രമാണം:Brad Fitzpatrick.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:08, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:EVM carried on elephant.jpg[തിരുത്തുക]

പ്രമാണം:EVM carried on elephant.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 11:57, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Fossilmammoth.jpg[തിരുത്തുക]

പ്രമാണം:Fossilmammoth.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:10, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

ലക്ഷണമൊത്ത ചലച്ചിത്ര ലേഖനം[തിരുത്തുക]

പ്രിയ ശ്രീജിത്ത്, എന്റെ ചലച്ചിത്ര ലേഖനത്തിൽ രസംകൊല്ലി ഫലകം ചേർക്കപെടുന്നു. വളരേ നിരാശാജനകമാണ്‌ അത്. ദയവായി ലക്ഷണമൊത്ത ഒരു ലേഖനം കാണിച്ച് തന്നാൽ ആ ലേഖനം നിരീക്ഷിച്ച് പഠിക്കാമായിരുന്നു. --Pathaayan 05:06, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

വിനായകന്റെ ചിത്രം[തിരുത്തുക]

ക്ഷമിക്കണം ശ്രീജിത്ത്.. വിനായകന്റെ ചിത്രം ഇപ്പോഴത്തെ അവസ്ഥയിൽ മലയാളം വിക്കിയിൽ പോലും നിലനിർത്താൻ പറ്റില്ല. മറ്റൊരാളുടെ ചിത്രം, സൗകര്യപ്രദമായ ലൈസൻസിൽ അപ്‌ലോഡ് ചെയ്യാനാകില്ല. --Vssun 14:34, 12 മാർച്ച് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
Message added 08:12, 21 മാർച്ച് 2010 (UTC). താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റസിമാൻ ടി വി 08:12, 21 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Prakashraj.jpg[തിരുത്തുക]

പ്രമാണം:Prakashraj.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 13:15, 28 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:MTVASUDEVANNAIR.jpg[തിരുത്തുക]

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം, ന്യായോപയോഗപരിധിയിൽ വരില്ല. ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി. --Vssun (സുനിൽ) 16:10, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:Shriya saran.jpg[തിരുത്തുക]

പ്രമാണം:Shriya saran.jpg ഈ പടം കോമൺസിൽ കാണാനില്ലല്ലോ.--Vssun (സുനിൽ) 07:05, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Di-replaceable fair use-notice[തിരുത്തുക]

ഫലകം {{Di-replaceable fair use-notice}} ഇമ്പോർട്ടിയിട്ടുണ്ട്.--RameshngTalk to me 07:31, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

{{deletable image-caption}} ഇതും . ഇമ്പോർട്ട് ചെയ്യണമെങ്കിൽ സിസോപ്പ് ആകണം --RameshngTalk to me 07:44, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ചിത്രങ്ങൾ ഇമ്പോർട്ട് ചെയ്യാൻ ബോട്ട് ഒരു നല്ല ആശയമാണ്‌. ഉപയോക്താവ്:Pathaayan ഒരു പാട് ചലച്ചിത്ര ലേഖനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ പ്രത്യേക പേജിലുള്ള ഇറക്കുമതി (ഇമ്പൊർട്) ഉപയോഗിച്ച് ചിത്രം ഇമ്പോർട്ട് ചെയ്താൽ അതിൽ ചിത്രം വരില്ല. ചിത്രത്തിന്റെ താളിലെ വിവരണങ്ങൾ മാത്രമേ വരൂ. ചിത്രം വരാൻ ബോട്ട് ഉണ്ടാക്കാൻ വല്യ പിടിയില്ല . ജുനൈദിനോട് ഒന്ന് ചോദിച്ചു നോക്കാം.--RameshngTalk to me 08:43, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]
imagetransfer.py ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം. കുറച്ചു നാളുകളായി ബോട്ട് പണിമുടക്കിലാണ്‌.ഒന്ന് ശരിയാക്കി എടുക്കണം. പിന്നെ ഇതിന്റെയെല്ലാം ലൈസൻസ് ന്യായോപയോഗമാണ്‌. ചലച്ചിത്രങ്ങളുടെ പടങ്ങൾ മുഴുവൻ സി.ഡി. കവർ, പോസ്റ്റർ കവർ എന്നിവയാണ്‌. അതൊ കൊണ്ടാണ്‌ പൊതുവെ ഞാൻ അത് അപ്‌ലോഡ് ചെയ്യാത്തത്.--RameshngTalk to me 04:50, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഫലകം:Hiddencat[തിരുത്തുക]

{{Hiddencat}} നിലവിലുണ്ടായിരുന്നു. {{Hidden category}} എന്ന പേരിൽ ഉണ്ടായിരുന്നില്ല. അതിനെ ഇപ്പോൾ തിരിച്ചുവിടലാക്കിയിട്ടുണ്ട്. ഇതുപയോഗിക്കുന്ന ഒരു സാമ്പിൾ വർഗ്ഗം സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ലേഖനങ്ങൾ --RameshngTalk to me 07:43, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

{{Film cover fur}} വീണ്ടും ഇമ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ശരിയായിട്ടുണ്ട്. പക്ഷേ ഉള്ളടക്കം എങ്ങിനെ മലയാളത്തിലാക്കും എന്ന് പിടിയില്ല.--RameshngTalk to me 14:56, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

മലയാള ചലച്ചിത്രങ്ങൾ മൊത്തത്തിൽ ചിത്രീകരിക്കാൻ കോണ്ട്രാക്ട് ഏറ്റെടുത്തിരിക്കുകയാണോ? എന്തായാലും നല്ല കാര്യം.. :)--RameshngTalk to me 09:50, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:Kakkakuyil poster.jpg[തിരുത്തുക]

ഈ ചിത്രം ദയവായി റെസല്യൂഷൻ കുറച്ച് അപ്ലോഡ് ചെയ്യുക --റസിമാൻ ടി വി 18:03, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:Mynameiskhan.jpg[തിരുത്തുക]

ഈ ചിത്രം റെസല്യൂഷൻ കുറച്ച് അപ്ലോഡ് ചെയ്യുക --റസിമാൻ ടി വി 18:24, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

റെസല്യൂഷൻ[തിരുത്തുക]

അപ്ലോഡു ചെയ്യുന്നവരും ഡിലീറ്റ് ചെയ്യുന്നവരുമല്ലാതെ ഇതൊന്നും ആരും നോക്കാറില്ല ശ്രീജിത്തേ :-) അതുകൊണ്ടാണ്‌ --റസിമാൻ ടി വി 18:32, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:Baba Kalyani.jpg[തിരുത്തുക]

ഇതും --റസിമാൻ ടി വി 18:34, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഫലകം:Rename media[തിരുത്തുക]

ഫലകം:Rename media ഇമ്പോർട്ടിയിട്ടുണ്ട്.--RameshngTalk to me 06:19, 2 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം).jpg എന്നാക്കിയിട്ടുണ്ട്--RameshngTalk to me 12:46, 2 സെപ്റ്റംബർ 2010 (UTC)[മറുപടി]

അധികമായിട്ടുള്ളത് മായ്ക്കുക്-----മഹാരാജാവ് 08:41, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

അപലോഡ് ചെയ്തപ്പോഴുള്ള എറർ ആണ്‌ --മഹാരാജാവ് 11:29, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഫലകം:Non-free architectural work[തിരുത്തുക]

ഫലകം:Non-free architectural work ഇമ്പോർട്ടിയിട്ടുണ്ട്. --RameshngTalk to me 10:51, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

ഫ്ലിക്കറിൽ ഒരുപാട് ചിത്രങ്ങൾ ഉണ്ടല്ലോ, അത് എല്ലാം ഇവിടെ ചേർക്കാൻ പറ്റുമോ (ചലചിത്ര താരങ്ങളുടെ)--മഹാരാജാവ് 17:42, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

കോമൺസ്[തിരുത്തുക]

ശ്രീജിത്തേ, കോമൺസിൽ ചിത്രം ചേർക്കുമ്പോൾ, വിവരണത്തിൽ {{ml|}} ഫലകം ഇട്ട് മലയാളം വിക്കിപീഡിയയിലോട്ട് ലിങ്കും കൊടുത്ത് അങ്ങ് ചേർക്കുകയാണെങ്കിൽ (ഉദാ: commons:File:K S Chithra.jpg) അത് മലയാളം വിക്കിപീഡിയയ്ക്കൊരു പിന്തുണയാണെന്നാണ് ചില കോമൺസ് പുലികൾ പറയുന്നത്--പ്രവീൺ:സംവാദം 15:36, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

അങ്ങിനെ ഒരു വസ്തുത ഉള്ളതായി അറിയില്ലായിരുന്നു. ഇനിത്തൊട്ട് അങ്ങിനെത്തന്നെ വിവരണം കൊടുക്കാൻ ശ്രമിക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 16:58, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

കോമൺസ്‌[തിരുത്തുക]

ഇനിയും അപലോഡുമ്പോൾ കോമൺസിൽ അപ്ലോഡാം. എല്ലാവരും സ്വന്തം ചിത്രങ്ങൾ കോമൺസിൽ കയറ്റിയാൽ പക്ഷെ ചെറിയ ഒരു പ്രശ്നം ഉണ്ട്. ഇവിടേക്കുള്ള ചിത്രങ്ങളുടെ വരവ് കുറയും. അതിനു വല്ല പോവഴിയും കണ്ടു പിടിക്കേണ്ടേ? --കിരൺ ഗോപി 05:31, 6 ഒക്ടോബർ 2010 (UTC)[മറുപടി]

ഇരട്ടിപ്പണി ചെയ്യുന്നതിനൊടും ഞാനും വിയോജിക്കുന്നു. താങ്കളുടെ നിർദ്ദേശങ്ങൾ ഇവിടെ ഇടാമോ? --കിരൺ ഗോപി 05:58, 6 ഒക്ടോബർ 2010 (UTC)[മറുപടി]
എല്ലാവരോടും കോമ്മൺസിൽ അപ്ലോഡാൻ പറയൂ,... ഒരു പക്ഷേ തിരഞ്ഞെടുത്ത ചിത്രം ഇവിടെ അപ്ലോഡിയാൽ അല്ലേ ശരിയാവൂ....പോളിസി മാറ്റേണ്ടിയിരിക്കുന്നു...--മഹാരാജാവ് 08:34, 6 ഒക്ടോബർ 2010 (UTC)[മറുപടി]

നരൻ സിനിമ[തിരുത്തുക]

ശ്രീജിത്തേ നരൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്,... ഈ വരുന്ന ഡിസംബറിൽ ബാക്കിയുള്ള ചില പ്രധാനപ്പെട്ട സിനിമകളുടെയും ചിത്രങ്ങ്ൾ എനിക്ക് ലഭിക്കും...എല്ലം ഒരു സുഹ്രുത്ത് വഴിയാണ് ലഭിക്കുന്നത്, അത് അദ്ധേഹം എടുത്തതാണ്, ഈ വിക്കിയെക്കുറിച്ചോ, CC Licence നെ കുറിച്ചോ അദ്ധേഹത്തിന് ഒരു ടെൻഷനുമില്ല, ടെൻഷൻ ഇപ്പൊ എനിക്കാണ്, കോമ്മൺസിലെ ചിത്രങ്ങ്ൾ പ്രശ്നം നേരിടുന്നു. ഈ OTRS എന്താണെന്നുപോലും അദ്ധേഹത്തിന് ഒരു പിടിയുമില്ല...ഞാൻ ഇപ്പൊ എന്തു ചെയ്യും...ഞാൻ പഴയ കോമ്മൺസിലെ ശീലം മാറ്റി എന്നു പറഞ്ഞിട്ട് മാർട്ടിൻ സമ്മതിക്കുന്നില്ല...ഒരു ഉപായം പറഞ്ഞു തരൂ...--മഹാരാജാവ് 08:46, 6 ഒക്ടോബർ 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് Binukalarickan എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
--♔ കളരിക്കൻ ♔ 11:23, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രം ആവശ്യമുള്ള ചലച്ചിത്ര താളുകൾ[തിരുത്തുക]

ശ്രദ്ധിച്ചിട്ടുണ്ടാരുന്നു, പലപ്പോഴും സമയപരിധി മൂലം ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാത്തതാരുന്നു. ഇനി കൈയ്യിൽ തട്ടുന്നവയിൽ ചിത്രങ്ങൾ ഇടാൻ ഞാനും സഹായിക്കാം. --കിരൺ ഗോപി 09:02, 10 ഒക്ടോബർ 2010 (UTC)[മറുപടി]

ഇമ്പോർട്ട്[തിരുത്തുക]

അഭിപ്രായം പറയുക[തിരുത്തുക]

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:45, 12 ഒക്ടോബർ 2010 (UTC)[മറുപടി]

ശരിയായ ആട്രിബ്യൂഷൻ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:Ambalappuzha Sri Krishna Temple.JPG എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 12:00, 13 ഒക്ടോബർ 2010 (UTC)[മറുപടി]

മാറ്റി, ഇനിയിതൊന്നു കോമ്മൺസിലേക്കു കയറ്റുമതി ചെയ്യണം...--♔ കളരിക്കൻ ♔ | സംവാദം 15:42, 13 ഒക്ടോബർ 2010 (UTC)[മറുപടി]

ഫലകം:ന്യായോപയോഗ ഉപപത്തി[തിരുത്തുക]

മുൻപും ചില ചിത്രങ്ങളിൽ ഈ ഫലകം ശരിയായിട്ടില്ല. ഫലകം:ന്യായോപയോഗ ഉപപത്തി ഉപയോഗിച്ചാണ് ശരിയാക്കിയത് . പ്രമാണം:PM Book cover.jpg എന്ന ചിത്രത്തിൽ ന്യായോപയോഗ ഉപപത്തി ചേർത്തിട്ടുണ്ട്. പക്ഷേ പുസ്തകത്തിന്റെ വിവരങ്ങൾ വരുന്നില്ലാത്തത് എന്ത് കൊണ്ടാണെന്നറിയില്ല. --RameshngTalk to me 08:34, 14 ഒക്ടോബർ 2010 (UTC)[മറുപടി]

രണ്ടാമതും ഒന്ന് ഇമ്പോർട്ടിയപ്പോൾ ശരിയായെന്ന് തോന്നുന്നു. ലക്ഷ്യം കൊടുത്തിടില്ല. --RameshngTalk to me 08:39, 14 ഒക്ടോബർ 2010 (UTC)[മറുപടി]
ആ ഫലകത്തിന്റെ വിവരണങ്ങൾ ഒന്ന് തർജ്ജമ ചെയ്യാൻ സഹായിക്കാമോ?--RameshngTalk to me 08:41, 14 ഒക്ടോബർ 2010 (UTC)[മറുപടി]

വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത ഒരു ചിത്രം കോമൺസിലേക്ക് മാറ്റിലാലുള്ള ഗുണവും ദോഷവുമൊന്ന് വിശദീകരിക്കാമോ?അത് അവിടെയായാലുൽ ഇവിടെയായാലുമുള്ള വ്യത്യാസവും...--വിഷ്ണു നാരായണൻ 10:48, 15 ഒക്ടോബർ 2010 (UTC) ഉത്തരത്തിനു നന്ദി.പിന്നെ അങ്ങിനെ ആദ്യമേ തന്നെ കോമൺസിലാക്കാൻ ഞാനവിടെ പോയി അപ്‌ലോഡ് ചെയ്യണോ അതോ ഇവിടെ അപ്‌ലോഡ് ചെയ്തിട്ട് പകർപ്പവകാശം പൊതുസഞ്ചയത്തിനു പകരം സി.സി ആക്കിയാൽ മതിയോ?--വിഷ്ണു നാരായണൻ 11:16, 15 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ അപ്ലോഡ് പേജ്[തിരുത്തുക]

ഇവിടെ പുതിയ അപ്ലോഡ് പേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു..--♔ കളരിക്കൻ ♔ | സംവാദം 14:29, 17 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുമ്പോൾ {{SD}} ഇടുന്ന സ്ഥാനത്ത് {{IFD}} ഇടുന്നതാണ് കൂടുതൽ ഉചിതം. --കിരൺ ഗോപി 12:14, 20 ഒക്ടോബർ 2010 (UTC)[മറുപടി]

ഇനിത്തൊട്ട് അങ്ങിനെയാക്കാം. {{EnPic}} ഫലകം മാത്രം ഉള്ള ഇംഗ്ലീഷ് വിക്കിയിൽ തതുല്യമായ ചിത്രം ഇല്ലാത്ത ചിത്രങ്ങൾ നിലനിർത്താൻ പാടാകും എന്ന് കരുതിയാണ് {{SD}} ഇട്ടത് --ശ്രീജിത്ത് കെ (സം‌വാദം) 13:52, 20 ഒക്ടോബർ 2010 (UTC)[മറുപടി]
ശ്രീജിത്തിനോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു, വ്യക്തമായ പകർപ്പവകാശലംഖനം മൂലം ആയിരിക്കാം ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നീക്കം ചെയ്തത്, എന്നിരുന്നാലും നീക്കം ചെയ്ത ചിത്രങ്ങളുടെ ലോഗ് നില നിൽക്കുന്നത് നല്ലതാണല്ലോ അതു കൊണ്ടാ മുകളിൽ ഞാൻ അങ്ങനെ സൂചിപ്പിച്ചത്. --കിരൺ ഗോപി 13:59, 20 ഒക്ടോബർ 2010 (UTC)[മറുപടി]
{{EnPic}} ഉള്ള ചിത്രങ്ങൾ ശരിക്കും ഒന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഞാനും പണ്ട് ഇംഗ്ലീഷിൽ നിന്ന് ഇങ്ങനെ ഒരു പാട് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. പക്ഷേ, പലതും ഇംഗ്ലീഷിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. --RameshngTalk to me 18:24, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ സ്ക്രിപ്റ്റുകൾ[തിരുത്തുക]

പുതിയ ട്വിങ്കിൽ സ്ക്രിപ്റ്റുകൾ ടെസ്റ്റ് ചെയ്തു ശരിയായാൽ അറിയിക്കമോ? അവയെ മാതൃകാഉപയോക്താവിലേക്ക് ചേർക്കാം --കിരൺ ഗോപി 07:06, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ട്വിങ്കിൾ സ്ക്രിപ്റ്റുകൾ എന്ന് പറഞ്ഞത് മനസ്സിലായില്ല. ഞാൻ എന്റെ യൂസർ സ്പേസിൽ ഉണ്ടാക്കിയ സ്ക്രിപ്റ്റാണോ ഉദ്ദേശിച്ചത്? --ശ്രീജിത്ത് കെ (സം‌വാദം) 07:11, 21 ഒക്ടോബർ 2010 (UTC)[മറുപടി]
അതെ --കിരൺ ഗോപി 07:14, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പഠനശിബിരം കണ്ണൂർ[തിരുത്തുക]

കണ്ണൂർ പഠനശിബിരത്തിൽ താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. --Anoopan| അനൂപൻ 07:35, 21 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രദ്ധ പതിയണം[തിരുത്തുക]

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് എന്ന താളിലേക്ക് താങ്കളുടെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. :) --Anoopan| അനൂപൻ 08:54, 25 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സംഗതി ഉണ്ടെന്ന് അറിയിച്ചതിന് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 09:01, 25 ഒക്ടോബർ 2010 (UTC)[മറുപടി]

സ്ക്രിപ്റ്റ്[തിരുത്തുക]

ഞാൻ താങ്കളുടെ .js എല്ലാം തന്നെ ഉപയോഗിക്കുന്നുണ്ട്...ലിങ്കു മാറ്റുകയാണെങ്കിൽ ഒന്നു പറയണേ...--♔ കളരിക്കൻ ♔ | സംവാദം 15:39, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Meena Kumari.jpg[തിരുത്തുക]

ഒരു പകർപ്പ് നീക്കിയിട്ടുണ്ട്--RameshngTalk to me 17:08, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Vasco da Gama.jpg[തിരുത്തുക]

കോമ്മൺസിൽ ഇദ്ദേഹം മറ്റേതൊ പേരിലാണെന്നു തോനുന്നു വല്ല പിടിയുമുണ്ടോ? --കിരൺ ഗോപി 12:59, 26 ഒക്ടോബർ 2010 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

ബോട്ടുകൾക്ക് പ്രത്യേകം അംഗത്വം എന്നതാണ് കീഴ്വഴക്കം. പുതിയ അംഗത്വത്തിൽ തിരുത്തലുകൾ നടത്തിയാൽ, പരീക്ഷണമായാലും അത് മറ്റുള്ളവർക്ക് വിലയിരുത്താൻ എളുപ്പമായിരിക്കും. --Vssun (സുനിൽ) 14:44, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Common man.jpg[തിരുത്തുക]

പ്രമാണം:Common man.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:28, 27 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രീജിതേ[തിരുത്തുക]

ഇന്റർനെറ്റിൽ മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ നമ്മുക്ക് വിക്കി മലയാളത്തിൽ ഉപയോഗിക്കാൻ എങ്ങനെ അപ് ലോഡ് കൊടുക്കണം? എന്ത് അനുമതി പത്രം കൊടുക്കണം? എന്തു വിവരണം കൊടുക്കണം? സഹായിക്കുമല്ലോ...--രാജേഷ് ഉണുപ്പള്ളി 06:00, 27 ഒക്ടോബർ 2010 (UTC)--

ക്ഷമിക്കണം[തിരുത്തുക]

കരിക്കാട്ട് വേലായുധസ്വാമിയുടെ പ്രത്യേകതയുള്ള ശ്രീകോവിലിന്റെ ഫോട്ടോയാണത്. അത് ഭംഗിയായി കൊടുക്കാൻ സാധിക്കുന്നില്ല. സഹായിച്ചാൽ ഉപകാരം. -- ഉപയോക്താവ്:Dvellakat

പ്രമാണം:Velayudha.JPG, പ്രമാണം:Ambalam.JPG എന്നീ രണ്ടു ചിത്രങ്ങൾക്കും വിക്കിയിൽ ഉപയോഗിക്കാൻ മാത്രം റഷല്യൂഷൻ ഇല്ല. കൂടാതെ ഇത്ര കുറഞ്ഞ റഷല്യൂഷൻ ഉള്ള ചിത്രങ്ങൾ പൊതുവേ വെബ്‌സൈറ്റുകളിൽ ഉപയോഗിക്കാനായി ചെറുതാക്കുന്നതിനായതിനാൽ ഇതിന്റെ ശരിയായ സ്രോതസ്സിനെക്കുറിച്ചും സംശയമുണ്ട്. ഇവയുടെ മുഴുവൻ വലിപ്പത്തിലുള്ള ചിത്രം അപ്ലോഡ് ചെയ്യാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 10:48, 28 ഒക്ടോബർ 2010 (UTC)[മറുപടി]

ഇന്ന് മാസികയുടെ ചിത്രം[തിരുത്തുക]

ഈ മാസികയുടെ ചിത്രത്തിന് സ്വതന്ത്രാനുമതി ഉണ്ടോ എന്ന് അറിയില്ല... അന്വേഷിക്കാം. --Fotokannan 15:39, 28 ഒക്ടോബർ 2010 (UTC)[മറുപടി]

File:കണ്ണൂർകോട്ടയുടെ മുന്നിലെ പീരങ്കി.JPG[തിരുത്തുക]

ഞാൻ തിരുത്താൻ നോക്കിയപ്പോൾ ചെക്ക് ചെയ്തിട്ടില്ല എന്നു പറഞ്ഞു, അതനുസരിച്ചാണ് തിരുത്തിയത്. പിന്നീട് ഹിസ്റ്ററി നൊക്കിയപ്പോഴാണ് ശ്രീജിത്ത് വെരിഫൈ ചെയ്തിട്ടുണ്ട് എന്നു മനസ്സിലായത്. ഞാൻ ഫയർഫോക്സാണുപയോഗിക്കുന്നത്. സത്യത്തിൽ എന്റെ തിരുത്ത് അവിടെ വരേണ്ടതല്ലായിരുന്നു പിന്നെ ഇത് എങ്ങിനെ സംഭവിച്ചു എന്ന് പിടിയില്ല --കിരൺ ഗോപി 15:59, 28 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രീജിത്തിന് ഒരു സ്ക്രിപ്പ്റ്റുണ്ടാക്കി സഹായിക്കാമോ... ലേഖനത്തിൽ {{ആധികാരികത}}, {{ശ്രദ്ധേയത}} ഫലകം ഓട്ടോമാറ്റിക്കായി എഴുതാനാണ്...--♔ കളരിക്കൻ ♔ | സംവാദം 12:25, 29 ഒക്ടോബർ 2010 (UTC)[മറുപടി]

കിട്ടി റസിമാന്റെ കൈയ്യിൽ നിന്നും...--♔ കളരിക്കൻ ♔ | സംവാദം 13:51, 29 ഒക്ടോബർ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾ[തിരുത്തുക]

ശ്രീജിത്ത് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകനാണ്. അഭിനന്ദനങ്ങൾ! ഈ രംഗത്ത് താങ്കൾക്ക് മികച്ച പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്. സ്നേഹത്തോടെ --Vssun (സുനിൽ) 12:13, 1 നവംബർ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾ. തൂത്തുവാരൽ വേഗം തുടങ്ങാം. :-) --സിദ്ധാർത്ഥൻ 12:18, 1 നവംബർ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾ :-) --Hrishi 12:22, 1 നവംബർ 2010 (UTC)[മറുപടി]

അഭിനന്ദങ്ങൾ, ചൂലെടുത്ത് ഇറങ്ങിക്കോ :) --ജുനൈദ് | Junaid (സം‌വാദം) 15:30, 1 നവംബർ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾ --റസിമാൻ ടി വി 15:35, 1 നവംബർ 2010 (UTC)[മറുപടി]

ഉപനിഷ്ക്രാമണം[തിരുത്തുക]

അതിന്റെ വിവരങ്ങൾ അതായത് എല്ലാ ഷോഡശക്രിയകളുടേയും വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുന്നു.... പരീക്ഷയും മറ്റും മൂലമുള്ള സമയക്കുറവുകാരണം എഴുതാൻ പറ്റാത്തതാണ്. ഇനി മായ്ക്കണമെങ്കിൽ മായ്ച്ചോളൂ..വിവരങ്ങൾ കിട്ടിയാൽ അപ്പോൾ വീണ്ടും ഉണ്ടാക്കാമല്ലോ--വിഷ്ണു നാരായണൻ 15:29, 1 നവംബർ 2010 (UTC)[മറുപടി]

പെട്ടെന്ന് മായ്ക്കുക എന്നായിന്നു ഈ ലേഖനത്തിലെ ഫലകം. ഞാനത് മായ്ക്കുക എന്ന ഫലകം ആക്കി എന്നേ ഉള്ളൂ. ഇതുകൊണ്ട് ലേഖനം വികസിപ്പിക്കുവാൻ കുറച്ചുകൂടി സാവകാശം ലഭിക്കും. വിഷ്നുവിന് തീരെ സമയമില്ലെങ്കിൽ സാരമില്ല, സമയം കിട്ടുമ്പോൾ ലേഖനം പുനരാരംഭിക്കുകയോ അല്ലെങ്കിൽ ആ സമയത്ത് ചിത്രം മായ്ക്കപ്പെട്ടിരിക്കുന്നുവെങ്കിൽ പുനസ്ഥാപിക്കാൻ ഏതെങ്കിലും അഡ്മിന്മാരോട് (എന്നോടടക്കം) പറയുകയോ ചെയ്താൽ മതിയാകും. --ശ്രീജിത്ത് കെ (സം‌വാദം) 15:48, 1 നവംബർ 2010 (UTC)[മറുപടി]

കോമൺസ്[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ മാത്രം ഉപയോഗസാധ്യതയുള്ള ചിത്രങ്ങളെ കോമൺസിലേക്ക് മാറ്റേണ്ടതുണ്ടോ? --റസിമാൻ ടി വി 15:36, 1 നവംബർ 2010 (UTC)[മറുപടി]

കോമൺസിലേയ്ക്ക് മാറ്റിയതിനുശേഷം അതിനു പുതിയ ഉപയോഗസാധ്യതകൾ ഉണ്ടായിക്കൂട എന്നില്ലല്ലോ. ചിത്രം കോമൺസിലാണെങ്കിൽ വിക്കി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏത് വെബ്‌സൈറ്റിലും ഉപയോഗിക്കാൻ കഴിയും. താങ്കൾ മലയാളത്തിൽ അടയാളപ്പെടുത്തിയ ചിത്രങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ ആ ചിത്രങ്ങളിൽ മറ്റ് ഭാഷകൾ ചേർത്ത് മറ്റ് വിക്കികളിൽ ഉപയോഗിക്കാൻ കഴിയുമല്ലോ. നമ്മൾ എത്ര ചിത്രങ്ങൾ കോമൺസിൽ നിന്നെടുത്ത് മലയാളത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. സ്വതന്ത്രമായ ഒരു ചിത്രവും മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യപ്പെടരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 15:40, 1 നവംബർ 2010 (UTC)[മറുപടി]
ശ്രീജിത്തിന്റെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. പക്ഷേ ഇത് മനസിലാക്കാനുള്ള ഒരു ഇത് ബാക്കിയുള്ളവർക്കെന്തേ ഇല്ലാതെപോയി....ശ്രീജിത്തേ ആ അപ്ലോഡ് താൾ ഒന്നു മാറ്റുക...--♔ കളരിക്കൻ ♔ | സംവാദം 15:53, 1 നവംബർ 2010 (UTC)[മറുപടി]

ഫ്ലിക്കർ അപ്‌ലോഡർ[തിരുത്തുക]

ഫ്ലിക്കർ അപ്‌ലോഡർ ബോട്ട് ഉപയോഗിച്ചിട്ടുണ്ടൊ? File:Taj Mahal from agra.jpg ഇങ്ങനെ ഒരു ഫയൽ ഫ്ലിക്കറിലെ ഈ ഫയലിൽ നിന്നും അപ്ലോഡ് ചെയ്തു. പക്ഷേ പടം വന്നില്ല. ഉപയോഗിച്ചത് Flickr upload bot ആണ് --RameshngTalk to me 17:20, 1 നവംബർ 2010 (UTC)[മറുപടി]

ഈ ബോട്ട് തന്നെയാണ് ഞാൻ ഫ്ലിക്കർ ചിത്രങ്ങൾ കോമൺസിൽ കയറ്റാൻ ഉപയോഗിക്കുന്നത്. ഈ ബോട്ടിന്റെ വെബ് ഇന്റർഫേസ് ഉപയോഗിച്ചുനോക്കൂ. ഞാൻ ഉപയോഗിച്ചിട്ട് ഒരു പ്രശ്നവും കാണുന്നില്ലല്ലോ. അങ്ങിനെ ഞാൻ കയറ്റിയ ഒരു ചിത്രം ഇതാ File:Mallard by Manjith.jpg --ശ്രീജിത്ത് കെ (സം‌വാദം) 19:16, 1 നവംബർ 2010 (UTC)[മറുപടി]


പ്രമാണം:കോക്ക് ടെയിൽ.jpg[തിരുത്തുക]

സുനിലാണ് പറഞ്ഞത്, 300 പിക്സലിൽ താഴെ വേണം ന്യായോപയോഗചിത്രങ്ങളെന്ന്? അതിനാൽ ചെറുത് നിലനിർത്തുക. Rojypala 06:02, 2 നവംബർ 2010 (UTC)[മറുപടി]

അങ്ങനെയെങ്കിൽ വലുത് നിലനിർത്തുക. Rojypala 06:13, 2 നവംബർ 2010 (UTC)[മറുപടി]

മനോരമ വാർത്ത[തിരുത്തുക]

കണ്ണൂർ പഠനശിബിരത്തെക്കുറിച്ചുള്ള മനോരമ വാർത്ത ഞാൻ കണ്ടിരുന്നു.അത് സ്കാൻ ചെയ്ത് ഇടുന്നതാണ് നല്ലതെന്ന് തോന്നുന്നു. നിർഭാഗ്യവശാൽ മനോരമയുടെ കോപ്പി എന്റെ വീട്ടിലായിപ്പോയി. :( --Anoopan| അനൂപൻ 06:42, 2 നവംബർ 2010 (UTC)[മറുപടി]

Category:Files moved from ml.wikipedia to Commons requiring review[തിരുത്തുക]

സമയം കിട്ടുന്നതിനനുസരിച്ച് ചെയ്യാം --കിരൺ ഗോപി 06:03, 3 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Theodor Däubler zehnjährig 1886.jpg[തിരുത്തുക]

നീക്കം ചെയ്യാൻ നിർദ്ദേശിച്ച ഈ ചിത്രം ഏതെങ്കിലും താളിൽ ഉപയോഗിച്ചിരുന്നോ? --Vssun (സുനിൽ) 10:28, 3 നവംബർ 2010 (UTC)[മറുപടി]

ഉവ്വ്. തിയഡോർ ഡോബ്ലർ എന്ന താളിൽ ഉപയോഗിച്ചിരുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 17:54, 4 നവംബർ 2010 (UTC)[മറുപടി]

ഐ.ഐ.ടി. ലോഗോ[തിരുത്തുക]

ഇവിടെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 05:12, 4 നവംബർ 2010 (UTC)[മറുപടി]

New category in commons[തിരുത്തുക]

ഒരു പുതിയ കാറ്റഗറി കോമ്മൺസിൽ തുടങ്ങിയിട്ടുണ്ട്...എല്ലാ മലയാളി വിക്കിപീഡിയന്റെയും ചിത്രങ്ങൾ അവിടെ ലിങ്കുചെയ്യാം, തിരഞ്ഞെടുക്കേണ്ടവ അവിടുന്നാകാം, ചള്ളിയാന്റെ ചിത്രങ്ങൾ തുന്നിച്ചേർത്ത് തുടക്കം കുറിച്ചു, കാറ്റഗറി പേര് ഇതാണ് Commons:Category:Malayalam Wikipedian's Upload--♔ കളരിക്കൻ ♔ | സംവാദം 10:21, 4 നവംബർ 2010 (UTC)[മറുപടി]

"മിഴിവുള്ള യൂസർ പേജ്" എന്ന താരകത്തിന് നന്ദി.--സ്നേഹശലഭം:സംവാദം 15:15, 4 നവംബർ 2010 (UTC)[മറുപടി]

Non commercial license[തിരുത്തുക]

ഈ ചിത്രത്തിന്റെ ഫ്ലിക്കറിലുള്ള ലൈസൻസ്, നോൺ കമേഴ്സ്യൽ ആണ്‌. നോൺ കമേഴ്സ്യൽ ചിത്രങ്ങൾ‌ സ്വതന്ത്രമല്ല. അതുകൊണ്ട് വിക്കിപീഡിയയിൽ ഉപയോഗിക്കാനാവില്ല.


വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ എന്ന താളിൽ നിന്നും..

വാണിജ്യാവശ്യത്തിനല്ലാതെ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ളവയോ (Non commercial), പരിഷ്കരിക്കാൻ അനുവാദമില്ലാത്തതോ (Non derivative) ആയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ യോഗ്യമല്ല. അത്തരം ചിത്രങ്ങൾ ന്യായോപയോഗപ്രകാരമല്ലെങ്കിൽ ഉടനടി നീക്കം ചെയ്യപ്പെടുന്നതാണ്.

--Vssun (സുനിൽ) 02:34, 5 നവംബർ 2010 (UTC)[മറുപടി]

വിൻഡോസ് സ്ക്രീൻഷോട്ട്[തിരുത്തുക]

പ്രമാണം:Remote Desktop.jpg ഇത് പരിഷ്കരിച്ചതായി കണ്ടു. എങ്കിൽപ്പോലും അതിലെ വിൻഡോസ് ഘടകങ്ങൾ നിലനിൽക്കുന്നത് മനസിലാക്കുമല്ലോ (വിൻഡോയുടെ രൂപം, ബട്ടണുകൾ, ലിസ്റ്റ് ബോക്സ് തുടങ്ങിയവ). അതുകൊണ്ട് അത് ഇപ്പോഴും പകർപ്പവകാശത്തിനു കീഴിൽ വരും. --Vssun (സുനിൽ) 06:21, 6 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Onnam Template.gif[തിരുത്തുക]

പ്രമാണം:Onnam Template.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:50, 6 നവംബർ 2010 (UTC)[മറുപടി]

മായ്ച്ച കുറിപ്പ്[തിരുത്തുക]

പുതിയതായി അപ്‌ലോഡ് താൾ കാണുന്ന ഉപയോക്താവിന് വാച്ച് ലിസ്റ്റിനെ കുറിച്ചോ ഒന്നും അറിവുണ്ടാകില്ല. അനാവശ്യമായി വാക്യങ്ങൾ ചേർത്ത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ടതില്ല എന്നു കരുതി നീക്കിയതാണ്. ഇത്തരം വിവരങ്ങൾ ഉപയോക്താവിന്റെ സംവാദം താളിൽ കൊടുക്കുന്നതാണ് ഒന്നു കൂടി നല്ലത് എന്നെന്റെ അഭിപ്രായം. ഈ കാര്യം കരടിന്റെ സംവാദം താളിൽ തന്നെ ഉന്നയിച്ചാൽ മതിയാരുന്നു--പ്രവീൺ:സംവാദം 14:59, 8 നവംബർ 2010 (UTC)[മറുപടി]

kollamsibiram10.jpg -ഉറവിടം[തിരുത്തുക]

ഈ ചിത്രം ശിബിരത്തിനു വന്ന സുനിൽകുമാർ എടുത്തതാണ്. അതിന്റെ ഉറവിടം എങ്ങനെയാവണം ---59.93.16.49 08:45, 10 നവംബർ 2010 (UTC)[മറുപടി]

ഒ.ടി.ആർ.എസ്.[തിരുത്തുക]

മലയാളം വിക്കിയിലെ ഒ.ടി.ആർ.എസ്. സ്ഥിരീകരണത്തിനു വേണ്ടി, permissions-ml@wikimedia.org എന്ന വിലാസത്തിലേക്കാണ് ബന്ധപ്പെടേണ്ടത്. വിക്കിപീഡിയ:ഒ.ടി.ആർ.എസ്. സമ്മതപത്രം എന്ന മാതൃക അതിനായി ഉപയോഗപ്പെടുത്താം. --Vssun (സുനിൽ) 16:15, 11 നവംബർ 2010 (UTC)[മറുപടി]

ശ്രീജിത്ത് പറഞ്ഞ കാര്യം ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. ഷിജു അതിന് ഒ.ടി.ആർ.എസ്. സ്ഥിരീകരണത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽത്തന്നെ മുകളിൽ ഉപയോഗിക്കുന്ന ന്യായോപയോഗചിത്രം നീക്കം ചെയ്യേണ്ടി വരും. --Vssun (സുനിൽ) 16:18, 11 നവംബർ 2010 (UTC)[മറുപടി]

Kollamsibiram10.JPG[തിരുത്തുക]

otrs അനുമതി വാങ്ങാം.ഇതോടൊപ്പം അപ്ലോഡിയ കൊല്ലം ശിബിര ചിത്രങ്ങളൊന്നും കാണാനില്ലല്ലോ? ഒഴിവാക്കിയതാണോ?--Fotokannan 01:59, 12 നവംബർ 2010 (UTC)[മറുപടി]

ചിത്രത്തിന്റെ റ്റെമ്പ്ലേറ്റ് നോക്കുക. ഞാൻ പണ്ടേ വിവരങ്ങൾ ചേർത്തതാണ്. അതു ശരിയായി വരുന്നില്ല എന്നു മാത്രം. കുറേ കാലത്തിനു ശേഷം വിക്കിയിൽ അപ്‌ലോഡ് ചെയ്തതാണ് അതു കൊണ്ടുണ്ടായ തെറ്റാവാം. നോക്കൂ ഞാൻ ചേർത്ത വിവരങ്ങൾ == Summary == {{Information |വിവരണം=Madame Dieudonné Origin: Bred by Francis Meilland (France, 1947). Class: Hybrid Tea / Large-Flowered. Bloom: Red blend, yellow reverse. Strong fragrance. 30 petals. Average diameter 5". Large, double (17-25 petals), high-centered bloom form. Blooms in flushes throughout the season. |ഉറവിടം={{own}} |രചയിതാവ്=[[User:Challiyan|Challiyan]] |Date= |Permission= |other_versions= }} --~~~~ [[Category:Rosa cultivars M]] --Challiovsky Talkies ♫♫ 08:01, 13 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Children are a trust from God-88.ogg[തിരുത്തുക]

ഇതിന്റെ അനുമതി സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം കോമൺസിലേക്ക് നീക്കിയാൽ മതിയായിരുന്നില്ലേ?‌--Vssun (സുനിൽ) 15:40, 13 നവംബർ 2010 (UTC)[മറുപടി]

അനുമതിക്ക് കോമൺസ്, മലയാളം വിക്കി എന്നൊന്നും ഇല്ലല്ലോ. എവിടെക്കിടക്കാലും കാര്യം നടന്നോളും. :) --ശ്രീജിത്ത് കെ (സം‌വാദം) 15:48, 13 നവംബർ 2010 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രം കോമ്മൺസിലേക്ക് നീക്കിയതിന് ശേഷം, പുതിയതായി സൃഷ്ടിക്കുന്നതിലും നല്ലത് ആ പതിപ്പുകൾ മാത്രം പുനഃസ്ഥാപിക്കുന്നതാണ് നല്ലത്. ഈ ചിത്രം ശരിയാക്കിയിട്ടുണ്ട്. --കിരൺ ഗോപി 16:59, 13 നവംബർ 2010 (UTC)[മറുപടി]

അങ്ങിനെ ചെയ്യുമ്പോൾ വിവരങ്ങൾ ഒക്കെ രണ്ട് തവണയായി വരുന്നു. ഈ ചിത്രത്തിൽ തന്നെ ലൈസൻസ് രണ്ട് തവണ വരുന്നത് ശ്രദ്ധിക്കൂ. --ശ്രീജിത്ത് കെ (സം‌വാദം) 17:10, 13 നവംബർ 2010 (UTC)[മറുപടി]
അതു വേണമെങ്കിൽ നിക്കാം, പക്ഷെ മറ്റ് ഉപയോക്താക്കളുടെ തിരുത്തുകൾ പൂർണ്ണമായും നീക്കണ്ട എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. --കിരൺ ഗോപി 17:44, 13 നവംബർ 2010 (UTC)[മറുപടി]
അത് അംഗീകരിക്കുന്നു. പതിപ്പുകൾ പുനസ്ഥാപിക്കുമ്പോൾ ചിത്രവും കൂടി പുനസ്ഥാപിക്കപ്പെട്ടാലോ എന്ന് അറിയാത്തതുകൊണ്ടാണ് ഞാൻ അത് ചെയ്യാതിരുന്നത്. അങ്ങിനെ വരാതിരിക്കാൻ എന്ത് ചെയ്യണം? --ശ്രീജിത്ത് കെ (സം‌വാദം) 17:48, 13 നവംബർ 2010 (UTC)[മറുപടി]
ഏറ്റവും താഴെക്കാണുന്ന പതിപ്പും(കൾ) {{Now Commons}} എന്ന പതിപ്പും ഒഴികെ ബാക്കി എല്ലാം പുനഃസ്ഥാപിക്കാവുന്നതാണ്. --കിരൺ ഗോപി 18:03, 13 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Wiki lipi.png നീക്കം ചെയ്യാനുള്ള നടപടിക്ക് വിധേയമാക്കുക. കോമൺസിൽ പ്രമാണം:Lipi ml.png എന്ന പേരിലുണ്ട്. അവിടെയും ഇവിടേയും കുറിപ്പുകൾ ഇടാനുള്ള മടികൊണ്ടാണ് --ജുനൈദ് | Junaid (സം‌വാദം) 07:48, 14 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Wiki lipi.png മായ്ച്ചിട്ടുണ്ട് --ശ്രീജിത്ത് കെ (സം‌വാദം) 08:31, 14 നവംബർ 2010 (UTC)[മറുപടി]

കോമൺസിലേക്കു മാറ്റുന്നതെങ്ങനെയാന്നറിയില്ല. ഈ ചിത്രവും , ഈ ചിത്രവും കോമൺസിലേക്ക് മാറ്റാൻ അപേക്ഷിക്കുന്നു. ചിത്രങ്ങൾക്ക് പകർപ്പവകാശ പ്രശ്നങ്ങളൊന്നും ഇല്ല.--സ്നേഹശലഭം:സംവാദം 08:19, 14 നവംബർ 2010 (UTC)[മറുപടി]

File:Kingdom_Hall_in_Wycliffe.JPG , File:JWkingdomhall_kerala.jpg - രണ്ട് ചിത്രങ്ങളും കോമൺസിൽ ലഭ്യമാണ്. മലയാളം വിക്കിയിൽ അപ്‌ലോഡ് ചെയ്ത് കോമൺസിലേയ്ക്ക് മാറ്റുന്നതിലും എളുപ്പം നേരിട്ട് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. ഇനി ശ്രദ്ധിക്കുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 08:31, 14 നവംബർ 2010 (UTC)[മറുപടി]
ഇംഗ്ലിഷ് വിക്കിയിൽ ഉപയോഗിക്കാനും തിരിച്ച് മലയാളം വിക്കിയിൽ ഉപയോഗിക്കാനും വേണ്ടിയായിരുന്നു. ഇനി ശ്രദ്ധിക്കാം.വളരെ നന്ദി.--സ്നേഹശലഭം:സംവാദം 08:34, 14 നവംബർ 2010 (UTC)[മറുപടി]

രാജേഷ് ഉണുപ്പള്ളി[തിരുത്തുക]

ശ്രീജിതേ, മനപൂർവ്വം സംഭവിച്ചതല്ല. ഞാൻ അപ് ലോഡ് ചെയ്യുന്നത് പ്രധാനതാളിലെ തിരഞ്ഞെടുത്ത ചിത്രത്തിലെ ടാബിൽ നിന്നാണ്. അങ്ങനെ ചെയ്യുമ്പോൾ വിവരണം ഒന്നും കിട്ടാറില്ല. ഇനി മുതൽ ശ്രദ്ധിക്കുന്നതായിരിക്കും.

സന്ദേശത്തിനു നന്ദി! --രാജേഷ് ഉണുപ്പള്ളി 13:42, 14 നവംബർ 2010 (UTC)[മറുപടി]

ഇക്കാര്യം ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ ഇത് മറ്റ് അഡ്മിന്മാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ ലിങ്ക് ഉടൻ ശരിയാക്കാൻ നടപടി എടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതു വരെ താങ്കൾ ഇടത് വശത്തെ അപ്‌ലോഡ് കണ്ണി ഉപയോഗിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 13:50, 14 നവംബർ 2010 (UTC)[മറുപടി]

അനുമതി[തിരുത്തുക]

കാണുക --Vssun (സുനിൽ) 06:07, 17 നവംബർ 2010 (UTC)[മറുപടി]

Please see my comments at en:User talk:SreeBot. --Stemonitis 09:51, 24 നവംബർ 2010 (UTC)[മറുപടി]

Hi. Your bot is blocked on sv.wikipedia because there is no bot template with link to the bot owner on the bot's user page. Use sv:WP:BOTS for applying for bot status. -- Tegel 18:51, 24 നവംബർ 2010 (UTC)[മറുപടി]

Doubt regarding Bot[തിരുത്തുക]

Hi Sreejith, I am trying to learn pywikipedia framework for the development of bot. I havent yet applied for bot status flag. Can you please clarify following doubt.

  • Can i create new pages(in any number) within the bot user namespace?
  • Is it possible to delete the page created like this?

മനു എം ജി 12:00, 26 നവംബർ 2010 (UTC)[മറുപടി]

ബോട്ടിന്റെ യൂസർപേജിൽ എത്ര തിരുത്തൽ വേണമെങ്കിലും നടത്താം. അതിനു അനുവാദം ആവശ്യമില്ല. യൂസർ പേജിൽ ഉപതാളുകൾ സൃഷ്ടിക്കുകയും ആവാം. ലേഖനങ്ങളിലോ മറ്റെവിടെയെങ്കിലുമോ തിരുത്തൽ നടത്താനാണ് അനുവാദം വേണ്ടത്.
ബോട്ട് ഉപയോഗിച്ച് ഒന്നും ഡിലീറ്റ് ചെയ്യാതിരിക്കുകയാണ് നല്ലത്. ഇങ്ങനെ സൃഷ്ടിച്ച ഉപതാളുകൾ മായ്ക്കാനാണെങ്കിൽ അതിന് ഏതെങ്കിലും അഡ്മിന്മാരോട് പറഞ്ഞാൽ മതിയാകും. --ശ്രീജിത്ത് കെ (സം‌വാദം) 11:36, 29 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Mozilla logo.svg[തിരുത്തുക]

പ്രമാണം:Mozilla logo.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 14:51, 26 നവംബർ 2010 (UTC)[മറുപടി]

Film Infobox bug[തിരുത്തുക]

When i tried to add narrator entry in infobox im getting തിരക്കഥ as output. Please check the page given below.

Eg | narrator=മോഹൻലാൽ
മലയാളം
കമലഹാസൻ
തമിഴ്
I got തിരക്കഥ മോഹൻലാൽ മലയാളം കമലഹാസൻ തമിഴ്

ഈ കണ്ണി ദയവായി പരിശോധിക്കുക

http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manubot/BotLabs/test1 -- Manumg

narrator എന്നതിന് എന്താണ് മലയാളം? ഞാൻ വിവരണം എന്ന് തിരുത്തിയിട്ടുണ്ട്. ശരിയായ തർജ്ജിമ അല്ലെന്നൊരു തോന്നൽ. --ശ്രീജിത്ത് കെ (സം‌വാദം) 11:34, 29 നവംബർ 2010 (UTC)[മറുപടി]
ആഖ്യാനം,വർണ്ണനം,ഉപഖ്യാനം (നിഘണ്ടു തന്നത്). പിന്നെ എഡിറ്റിംഗ് എന്നത് ചിത്രസം‌യോജനം അല്ലെ?അതാണെങ്കിൽ അതും കൂടി ദയവായി മാറ്റുക. -- മനു എം ജി 12:11, 29 നവംബർ 2010 (UTC)[മറുപടി]
തിരുത്തിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 12:31, 29 നവംബർ 2010 (UTC)[മറുപടി]

യന്ത്രം: Manubot പരിശോധന[തിരുത്തുക]

കർത്തവ്യം: 2005 ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ‍(en:Malayalam_films_of_2005) മലയാളം വിക്കിയിൽ ഇല്ലാത്ത ലേഖനങ്ങൾ യന്ത്രത്തിന്റെ പേജിൽ ചേർക്കുക.

പരിണിതഫലം: ഈ പേജ് കാണുക. മനു എം ജി 03:51, 3 ഡിസംബർ 2010 (UTC)[മറുപടി]

സംഭവം കൊള്ളാം. അക്ഷരത്തെറ്റുകളും, കീഴെ ഒന്നും ഇല്ലാത്ത തലക്കെട്ടുകളും ഒഴിവാക്കാൻ കഴിയുമെങ്കിൽ നല്ലത്. ചിത്രം കൂടി ഇമ്പോർട്ട് ചെയ്യാൻ മാർഗ്ഗം ഉണ്ടോ എന്ന് നോക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 04:51, 3 ഡിസംബർ 2010 (UTC)[മറുപടി]
സംഭവം കൊള്ളാം. - നന്ദി :)
അക്ഷരത്തെറ്റുകളും, കീഴെ ഒന്നും ഇല്ലാത്ത തലക്കെട്ടുകളും ഒഴിവാക്കാൻ കഴിയുമെങ്കിൽ നല്ലത് - മലയാളമല്ലാത്ത വാക്കുകൾ transliterate ചെയുമ്പോൾ ആണ് അക്ഷരത്തെറ്റ് കടന്നു വരുന്നത്.ഒരു ടെമ്പ്ലേറ്റ് ആയത് കൊണ്ട് ഞാൻ ഇട്ടന്നെ ഒള്ളു...പിന്നെ തിരുത്തുന്നവർക്ക് അത് ഒരു റഫറൻസ് ആയി ഇരികട്ടെ എന്ന് തോന്നി.
ചിത്രം കൂടി ഇമ്പോർട്ട് ചെയ്യാൻ മാർഗ്ഗം ഉണ്ടോ എന്ന് നോക്കുക. - ഇതിനു തങ്ങളുടെ കുറച്ചു സഹായം ആവിശ്യമാണ്.
ഞാൻ ബോട്ടിന്റെ ആവശ്യകത\പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക.
മനു എം ജി 09:24, 3 ഡിസംബർ 2010 (UTC)[മറുപടി]


പേരുമാറ്റം[തിരുത്തുക]

പ്രമാണം:വാഗമൻ കുന്നുകൾ.jpg എന്നത് വാഗമൺ കുന്നുകൾ എന്നാക്കണം. Rojypala 09:05, 6 ഡിസംബർ 2010 (UTC)[മറുപടി]

ഈ പ്രമാണം ഇപ്പോൾ കോമൺസിലായതിനാൽ എനിക്ക് പേര് മാറ്റാൻ സാധിക്കില്ല. പക്ഷെ പേര് മാറ്റാൻ ഉള്ള അപേക്ഷ ഞാൻ കോമൺസിൽ ഇട്ടിട്ടുണ്ട്. ഇംഗ്ലീഷിലേയ്ക്ക് പേര് മാറുമെന്നേ ഉള്ളൂ. --ശ്രീജിത്ത് കെ (സം‌വാദം) 09:10, 6 ഡിസംബർ 2010 (UTC)[മറുപടി]
പേര് മാറ്റിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 12:58, 9 ഡിസംബർ 2010 (UTC)[മറുപടി]

ചിത്രങ്ങൾ രൺജിത്ത് സിജി[തിരുത്തുക]

ഇതു കാണുക http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Neon --Ranjith Siji - Neon » Discuss 10:47, 6 ഡിസംബർ 2010 (UTC)[മറുപടി]

ശരി കരടിനെ ഉപയോഗിക്കാം. താങ്കളുടെ തെറ്റാണെന്നു കരുതുന്നില്ല. എന്റെ തെറ്റുതന്നെയാണ് ഉപയോക്തൃനാമവുമായുണ്ടായ പ്രശ്നമാണ്. പരിഹരിക്കാൻ ശ്രമിക്കുന്നു. --Ranjith Siji - Neon » Discuss 10:54, 6 ഡിസംബർ 2010 (UTC)[മറുപടി]

ഒബ്രോൺ മാൾ എന്ന ലേഖനത്തിൽ ഞാൻ കുറേ ചിത്രങ്ങൾ ചേർത്തിട്ടുണ്ട് ബാസ്കിൻ റോബിൻസിന്റെയും സിനിമാക്സിന്റെയും ലോഗോ കൾ ചിത്രങ്ങളിൽ വന്നിട്ടുണ്ട് അതുകൊണ്ട് വല്ല പകർപ്പവകാശപ്രശ്നവുമുണ്ടോ? --Ranjith Siji - Neon » Discuss 11:33, 6 ഡിസംബർ 2010 (UTC)[മറുപടി]

മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിങ്ങനെ ചില കമ്പനികൾ തങ്ങളുടെ ലോഗോ എവിടെയും വരരുത് എന്ന് നിർബന്ധം പിടിക്കാറുണ്ട്. ബാസ്കിൻ റോബിൻസ് സിനിമാക്സ് എന്നിവയുടെ സ്ഥിതി അറിയില്ല. ചിത്രങ്ങൾ ഞാൻ കോമൺസിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അവിടെ ആരെങ്കിലും മായ്ക്കാൻ നിർദ്ദേശിക്കില്ലെന്ന് കരുതാം. --ശ്രീജിത്ത് കെ (സം‌വാദം) 11:44, 6 ഡിസംബർ 2010 (UTC)[മറുപടി]

മഠവൂർ.jpg[തിരുത്തുക]

എന്താ പ്രശ്നം? പ്രമാണത്തിൽ ഒന്നും ഏഴുതിയിട്ടില്ല്. പിന്നെ വിക്കിക്ക് നന്മയുണ്ടാകുമെങ്കിൽ യഥേഛം ചെയ്യുക. അതവിടെ ആവശ്യമാണെന്നാൺ എന്റെ അഭിപ്രായം--ദിനേശ് വെള്ളക്കാട്ട് --Dvellakat 06:47, 9 ഡിസംബർ 2010 (UTC)[മറുപടി]

മറുപടി താങ്കളുടെ സംവാദം താളിൽ നൽകിയിട്ടുണ്ട് --ശ്രീജിത്ത് കെ (സം‌വാദം) 12:59, 9 ഡിസംബർ 2010 (UTC)[മറുപടി]

കന്യ എന്ന് ഫോട്ടൊകൽ ഒഴിവാക്കിക്കോളൂ.--ദിനേശ് വെള്ളക്കാട്ട് 15:20, 9 ഡിസംബർ 2010 (UTC) ഒരു തമാശ ചോദിക്കട്ടെ ഇതെല്ലാം എങ്ങിനെ കാണുന്നു. ഒരു തവണ കയറ്റിയ ഫൊട്ടൊ പിന്നെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നതാൺ. വല്ലദിവ്യദൃഷ്റ്റിയും ഉണ്ടൊ? പിന്നെ മഠവൂർപാറ എന്ന ഫോട്ടൊക്ക് ഇനി എങ്ങിനെ സമ്മതം കൊടുക്കും. അതിനുപറ്റാതെ വേറെ കയറ്റിയാൺ അഞ്ചാരായത്. ഈരംഗത്ത് ഒരേകലവ്യനാണേ. അതോണ്ട് യ്ഥാ ഭവാൻ ഉപദിശതി ചെയ്യാം--ദിനേശ് വെള്ളക്കാട്ട് 15:44, 9 ഡിസംബർ 2010 (UTC)

File:Tapovan_maharaj.jpg[തിരുത്തുക]

ആ ഫയൽ കോമൺസിൽ നിലവിലില്ല. ആ ചിത്രവുമായി എനിക്കൊരു ബന്ധവുമുണ്ടെന്നും തോന്നുന്നില്ല. :) --Anoopan| അനൂപൻ 15:11, 21 ഡിസംബർ 2010 (UTC)[മറുപടി]

ഇതിലെവിടെയോ എന്റെ പേര് കാണുന്നുണ്ട്. :) --Anoopan| അനൂപൻ 16:17, 21 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Pkvelectionposter2004.JPG[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Pkvelectionposter2004.JPG കാണുക. --Vssun (സുനിൽ) 15:46, 25 ഡിസംബർ 2010 (UTC)[മറുപടി]