വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

യാന്ത്രികവിവർത്തനം

ഈയിടെയായി സൃഷ്ടിക്കുന്ന പലതാളുകളിലെയും ഉള്ളടക്കം മലയാളം അക്ഷരങ്ങളിൽ എഴുതപ്പെടുന്നവയാണെന്നല്ലാതെ വായിച്ചുമനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്ര യാന്ത്രികഭാഷയായി കാണപ്പെടുന്നു. വ്യാകരണമോ വാക്കുകളുടെ വിതരണമോ ഒന്നും മലയാളഭാഷയുടെ പ്രയോഗങ്ങളുടെ ഭംഗി ഉൾക്കൊള്ളുന്നവയല്ലെന്ന് ഖേദത്തോടെ പറയേണ്ടിവരും. ലേഖനം ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുന്നില്ലെങ്കിൽ ആരെങ്കിലും അവയുടെ പിന്നാലെ നടന്ന് ഒന്ന് വൃത്തിയാക്കിയാൽ കൊള്ളാം. വിക്കിപീഡിയ ഉപയോഗിക്കുക മാത്രം ചെയ്യുന്നവർ ഇതിൽ നിന്നും അകന്നുപോകാൻ തക്ക ദുരൂഹമാണ് പലയിടത്തും കാര്യങ്ങൾ.--Vinayaraj (സംവാദം) 03:06, 11 മാർച്ച് 2019 (UTC)

വിക്കിപീഡിയ:പഞ്ചായത്ത്_(നിർദ്ദേശങ്ങൾ) താളിൽ ചർച്ച തുടങ്ങി എവിടെയും എത്തിയില്ലായിരുന്നു -- റസിമാൻ ടി വി 10:25, 11 മാർച്ച് 2019 (UTC)

വായിക്കപ്പെടുന്ന ലേഖനങ്ങളെ കളിയാക്കി ചിരിച്ച് തിരിച്ചു പോകുന്ന അവസ്ഥയിലേക്കാണ് പല പരിഭാഷാ ലേഖനങ്ങളും മലയാളം വിക്കിപീഡിയയെ കൊണ്ട് പോകുന്നത്. ദയവ് ചെയ്ത്, ലേഖനങ്ങളുടെ എണ്ണം കൂട്ടാനുള്ള ഈ തട്ടുപൊളിപ്പൻ പാരിപാടി കാഴിയാവുന്നതും കുറയ്‌ക്കാൻ നോക്കിക്കൂടേ? Ranjith-chemmad (സംവാദം) 15:38, 26 ഏപ്രിൽ 2020 (UTC)

ട്രാൻസ്ലേഷൻ ടൂളിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ലഭ്യമായതുമുതൽ . ഇതുപയോഗിച്ച് നിരവധി ലേഖനങ്ങളാണ് മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ മൊഴിമാറ്റത്തിന് ഗുരുതരമായ വളരെയധികം പ്രശ്നങ്ങളുള്ളതുകൊണ്ട് ഒരു നല്ല തിരുത്തലും പുനർവായനയും ആവശ്യമാണ്. എന്നാൽ ഇവചെയ്യാതെ സൃഷ്ടിക്കുന്ന വികലമായ ലേഖനങ്ങൾ വൃത്തിയാക്കാൻ വളരെ സമയം ആവശ്യമാണ്. അതുകൊണ്ട് ഇവ വൃത്തിയാക്കാനും നീക്കം ചെയ്യാനും ഒരു പദ്ധതിയോ നയമോ ആവശ്യമാണെന്ന് തോന്നിയതിനാൽ . ഈ വിഷയത്തിൽ വളരെ വേഗം തീരുമാനമെടുക്കേണ്ടതുള്ളതുകൊണ്ട് കഴിഞ്ഞ വർഷം തന്നെ ഇതുമായി ബന്ധപ്പെട്ടു ഒരു ചർച്ച തുടങ്ങിയിരുന്നു പിന്നീട് ഇതുമായി ബന്ധപ്പെട്ടുതന്നെയുള്ള ചർച്ച ഈ പേജിൽ തന്നെ തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല. അതിനാൽ ഈ വിഷയത്തിലേക്ക് ഒരു കരട് രൂപീകരിക്കാനായി എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. Akhiljaxxn (സംവാദം) 09:06, 12 മേയ് 2020 (UTC)
ഈ ഒരു പ്രവണത തടയണം എന്നാണ് ഞാൻ കരുതുന്നത് , നയമായാൽ കാര്യങ്ങൾ എളുപ്പമാക്കും , ഇവരുടെ ശ്രദ്ധ കൂടെ ഇങ്ങോട്ടു ക്ഷണിക്കുന്നു  ഉപയോക്താവ്:Malikaveedu , ഉപയോക്താവ്:Manuspanicker - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:40, 12 മേയ് 2020 (UTC)


യാന്ത്രിക വിവർത്തനത്തിലൂടെ നിർമ്മിക്കപ്പെട്ട ഇത്തരം അബദ്ധ ജഢിലവും അസംബന്ധങ്ങൾ നിറഞ്ഞതുമായ വലിയ ലേഖനങ്ങളെ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ശ്രമകരവും മടുപ്പുളവാക്കുന്നതുമായ ഒന്നാണ്. മുമ്പില്ലാത്ത വിധം ഈയടുത്ത കാലത്ത് ഇത്തരം ലേഖനങ്ങളുടെ നിർമ്മാണം കൂടുതലായി കണ്ടുവരുന്നു. താളുകൾ സൃഷ്ടിച്ചുവിടാനല്ലാതെ അവയിലെയ്ക്കൊന്നു പിന്തിരിഞ്ഞു നോക്കുവാനോ തിരുത്തുവാനോ വാചക ഘടന ശരിയാക്കാക്കുവാനോ ഇത്തരം ലേഖകർ ശ്രദ്ധിക്കാറില്ല. വായനക്കാർക്കിടയിൽ വിക്കിപീഡിയയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നവയാണ് സമീപകാലത്തെ പല ലേഖനങ്ങളും. ഇത്തരം താളുകൾക്കു പുറകേ നടന്നു തിരുത്തിയെഴുതുവാൻ മാത്രമായി ആർക്കെങ്കിലും സമയമുണ്ടാകുമോ എന്നതും സംശയമാണ്. ഇത്തരം ലേഖനങ്ങൾ ഉടനടി നീക്കം ചെയ്യുന്നതിലൂടെ ഇത്തരം ലേഖനങ്ങളുടെ സൃഷ്ടാക്കൾക്ക് താക്കീത് നൽകുന്നതോടൊപ്പം ഭാവിയിൽ ഇത്തരം ലേഖനങ്ങളുടെ സൃഷ്ടി ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നും തോന്നുന്നു.

Malikaveedu (സംവാദം) 09:53, 13 മേയ് 2020 (UTC)

കരട് രൂപീകരണ ചർച്ച

 • ട്രാൻസലേറ്റർ ഉപയോഗിച്ച് നിർമിച്ച ചെറിയ ലേഖങ്ങൾ വൃത്തിയാക്കാം എന്ന് കരുതുന്നു,  എന്നാൽ നെടുനീളേ വലിയ ലേഖനങ്ങളിൽ  അർത്ഥമില്ലാത്ത വാചകങ്ങൾ ആണ് മിക്കതും, ഇങ്ങനെ അർത്ഥമില്ലാത്ത ഒരു കൂട്ടം വാചകങ്ങൾ നിലനിർത്തേണ്ട കാര്യമില്ല , ഈ ഒരു പ്രവണത തടയാൻ ഇത്തരം ലേഖനങ്ങൾ ലേഖനം ഉടൻ നീക്കംചെയ്യണം എന്ന്ആണ് അഭിപ്രായം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:36, 12 മേയ് 2020 (UTC)
 • ചെറിയ ലേഖനങ്ങൾ വൃത്തിയാക്കിയെടുക്കാം; വൃത്തിയാക്കിയെടുക്കേണ്ട പരിഭാഷാ ലേഖനം എന്നൊരു ബാനറെങ്കിലും ലേഖനത്തിന് മുകളിൽ പ്രദർശിപ്പിച്ചാൽ നന്നായിരിക്കും. അസംബന്ധിയായ നെടുനീളൻ വാചകചട്ടക്കൂടുകളെ ഒഴിവാക്കുകയാവും നല്ലത്. Ranjith-chemmad (സംവാദം) 13:47, 12 മേയ് 2020 (UTC)
 • ചെറുലേഖനങ്ങളെ ഒഴിച്ചുനിർത്തി ഇത്തരം വലിയ ലേഖനങ്ങൾ ഉടനെ നീക്കം ചെയ്യുന്നതിനായുള്ള ഒരു കരട് നയരൂപീകരണത്തെ ശക്തമായി പിന്തുണച്ചുകൊള്ളുന്നു.

Malikaveedu (സംവാദം) 09:54, 13 മേയ് 2020 (UTC)

 • ഞാൻ വിചാരിക്കുന്നത്, ഇതുപോലെ വെറുതേ ഓരോ ലേഖനങ്ങൾ തർജ്ജിമച്ചിട്ട് തിരിഞ്ഞു നോക്കാതെ പോകുന്നവരിൽ കൂടുതലും പുതിയ ഉപയോക്താക്കളായിരിക്കും എന്നാണ്. ആ ലേഖനങ്ങളെ വെറുതേ ഒറ്റയടിക്ക് നീക്കുന്നത്, അവരുടെ ശ്രമദാനത്തെ നമ്മൾ അവഗണിക്കുന്നതായും - നാം തിണ്ണമിടുക്ക് കാണിക്കുന്നതായും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. നമ്മളുടെ വിജ്ഞാനകോശത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തരീതിയിൽ പുത്തൻ ഉപയോക്താക്കളുടെ ഇത്തരത്തിലുള്ള അഡ്വഞ്ചറുകളുടെ എങ്ങനെ പരിപോഷിപ്പിച്ച്/നിയന്ത്രിച്ച് അവരെയും ഇവിടുത്തെ രീതി-മര്യാദകൾ പഠിപ്പിച്ച് എങ്ങനെ നാട്ടാനയാക്കാം എന്നതും കൂടിയായിരിക്കണം നമ്മുടെ നയം. എന്നാൽ ഒരു രീതിയിലും വഴങ്ങാത്തവരുടെ പുളുക്കുകളെ നീക്കം ചെയ്യാനും ഉള്ള പ്രൊവിഷനുകൾ നയത്തിൽ എന്തായാലും ഉണ്ടായിരിക്കണം. പുതിയ ആൾക്കാരുടെ വിവർത്തങ്ങളെ അടയാളപ്പെടുത്തുകയും, ലേഖകരെ അതു ശരിയാക്കാൻ നാം പ്രോത്സാഹിപ്പിക്കുകയും, പ്രശ്നക്കാരായവരുടെ ലേഖനങ്ങൾ നീക്കം ചെയ്യുകയും, അങ്ങനെയുള്ളവരെ വിലക്കാനും ഉള്ള ശക്തിയും, നയങ്ങൾക്കുണ്ടാകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:36, 13 മേയ് 2020 (UTC)

കരട്

 • ചെറിയ ലേഖനങ്ങളെ വൃത്തിയാക്കൽ ഫലകം ചേർത്ത് നിലനിർത്തുക.
 • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.


ഇതിൽ ചെറുത്, വലുത് എന്നിവക്ക് വ്യക്തമായ നിർവ്വചനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഒരു ഫലകം ഡിസൈൻ ചെയ്യണം. വൃത്തിയാക്കൽ ഫലകം പോര. വിവർത്തനം ചെയ്തതാണെന്നും അത്തരം വൃത്തിയാക്കൽ വേണമെന്നും വ്യക്തമാക്കണം. --രൺജിത്ത് സിജി {Ranjithsiji} 08:04, 5 ജൂലൈ 2020 (UTC)
ഉപയോക്താവ്:Rojypala, User:irvin_calicut, ഉപയോക്താവ്:Manuspanicker, ഉപയോക്താവ്:Kiran Gopi. നിലനിർത്താവുന്ന ചെറിയ ലേഖനങ്ങളെ എങ്ങനെ നിർവചിക്കാം. സൈസ് അടിസ്ഥാനത്തിൽ എങ്കിൽ എത്ര വരെ ആകാം?. Akhiljaxxn (സംവാദം) 14:41, 27 ജൂലൈ 2020 (UTC)
എന്റെ അഭിപ്രായത്തിൽ ലേഖനം ചെറുത് വലുത് എന്നതിലുപരി, സാധാരണ ഒരു വ്യക്തിക്ക് ലേഖനം വായിച്ച് മനസ്സിലാക്കൻ പറ്റിയില്ലെങ്കിൽ ആ ലേഖനം തിരുത്തി എഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യണം, പുതിയ ഉപയോക്താവാണ് അപ്രകാരം ഒരു ലേഖനം നിർമ്മിക്കുന്നതെങ്കിൽ രണ്ടാഴ്ചയോ ഒരു മാസമോ സമയം കൊടുക്കാം. --KG (കിരൺ) 17:28, 27 ജൂലൈ 2020 (UTC)
ഈ കരട് ശരിയാകില്ല. ഇവിടുത്തെ പോലെ ദാക്ഷിണ്യം മറ്റു വിക്കികളിൽ നൽകുന്നുണ്ടെന്നു തോന്നുന്നില്ല. ചെറിയ ലേഖനങ്ങൾ എന്ന മതിപ്പ് നൽകേണ്ടതില്ല. പുതിയ ഉപയോക്താവാണെങ്കിൽ മാത്രം ഇളവുകൾ നൽകിയാൽ മതി. പഴയ ഉപയോക്താക്കൾ ചെറിയ ലേഖനം ആരംഭിച്ചാൽ പോലും യാന്ത്രികമായ പരിഭാഷയിലൂടെ ഭാഷാശുദ്ധി ഇല്ലെങ്കിൽ പെട്ടെന്നു തന്നെ നീക്കം ചെയ്യുക. മൂന്നു തവണയിൽ കൂടുതൽ ഈ പരിപാടി ആവർത്തിക്കുകയാണെങ്കിൽ ഒരാഴ്ച തടയുകയും ചെയ്യുക. മൊഴിമാറ്റം ചെയ്യുന്ന ലേഖനങ്ങൾ സ്വയം വൃത്തിയാക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടരെ ലേഖനങ്ങൾ സൃഷ്ടിക്കുക. അല്ലെങ്കിൽ ഒരെണ്ണം വൃത്തിയാക്കിയ ശേഷം മാത്രം അടുത്തതിലേക്ക് തിരിയുക. പരിചയ സമ്പന്നരായ ഉപയോക്താക്കളിൽ ചിലരുടെ യാന്ത്രിക പരിഭാഷ കണ്ടാൽ സഹതാപം തോന്നും. അതിനാൽ ഉപയോക്താക്കളോട് സഹതാപം കാണിക്കേണ്ടതില്ല. ഇത്തരം ഭാഷാശുദ്ധി ഇല്ലാത്ത മൊഴിമാറ്റം വായിക്കാൻ ആളുകൾ ഇവിടെ വരാതെ സ്വയം ട്രാൻസിലേറ്റ് ചെയ്തു ഉപയോഗിച്ചു കൊള്ളുമെന്നു വിശ്വസിക്കുന്നു.--റോജി പാലാ (സംവാദം) 05:25, 28 ജൂലൈ 2020 (UTC)
Akhiljaxxn, ശ്രദ്ധേയത ഉള്ള ഒരു വിഷയത്തെ കുറിച്ച് ഒരു പുതിയ ഉപയോക്താവ് രണ്ടു വരി എഴുതി എന്ന് കൂട്ടുക , ഇത് കാണുന്ന മറ്റൊരു ഉപയോകതാവിനോ അഡിമിനോ തിരുത്താൻ എളുപ്പമാക്കും , എന്നാൽ മുഴുനീള ലേഖനം മുഴുവൻ യാന്ത്രിക തർജ്ജമ ഉള്ള ലേഖനം മായ്കുക ആണ് വേണ്ടത് , ഇതിൽ ആദ്യം പറഞ്ഞതിന് കിരൺ പറഞ്ഞ പോലെ ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം . എന്നിട്ടും ശരിയാവാത്തവ മായ്ക്കുക തന്നെ വേണം , ഈ ഒരു പ്രക്രിയ ഇല്ലാത്ത കാരണം ഒരുപാടു യാന്ത്രിക ചവറ് വന്നുനിറഞ്ഞിട്ടുണ്ട് . എത്രയും പെട്ടന്ന് തീരുമാനങ്ങൾ ആക്കുക --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:38, 28 ജൂലൈ 2020 (UTC)
Irvin 'ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം'. പക്ഷെ ഇങ്ങനെ സമയം കൊടുത്താൽ രണ്ടാഴ്ച കഴിഞ്ഞ് നോക്കണം എന്ന് ആർക്ക് ഓർമയുണ്ടാവും? അല്ലെങ്കിൽ പിന്നെ അങ്ങനെയുള്ള താളുകൾക്ക് രണ്ടാഴ്ച കഴിഞ്ഞ് പരിശോധിക്കും/പരിശോധിക്കാം എന്നൊരു ഫലകം ചേർക്കേണ്ടി വരും. അല്ലെങ്കിൽ ഒറ്റവരി ലേഖനമായി അതും തുടരും. Adithyak1997 (സംവാദം) 16:59, 28 ജൂലൈ 2020 (UTC)
നിലവിൽ നമ്മൾ ചേക്കുന്ന വർഗ്ഗം:പുതുമുഖലേഖനം തന്നെ ഇവിടേയും ഉപയോഗിക്കാം അതിന്റെ ഒപ്പം {{copy edit}} എന്ന ഫലകമോ, അനുയോജ്യമായ മറ്റൊരു ഫലകമോ ചേർക്കാം.--KG (കിരൺ) 17:17, 28 ജൂലൈ 2020 (UTC)
അതിനു പുതുമുഖങ്ങൾ അല്ലല്ലോ ഈ പരിപാടി ചെയ്യുന്നത്. പഴയമുഖം അല്ലേ?--റോജി പാലാ (സംവാദം) 07:26, 29 ജൂലൈ 2020 (UTC)

നന്നാക്കേണ്ട യാന്ത്രികലേഖനങ്ങൾ എന്ന ഒരു പദ്ധതി താൾ ഒഴിവാക്കേണ്ട ലേഖനങ്ങൾ പോലെ ഉണ്ടാക്കുക. ഇത്തരം ലേഖനങ്ങൾ അവിടെ സമർപ്പിക്കുക. രണ്ടാഴ്ചക്കുശേഷം ഒന്നും നടന്നില്ലെങ്കിൽ മായ്ക്കുക. ഉപയോക്താവ് പഴയതായാലും പുതിയതായാലും ഇത് ബാധകമാക്കണം. ഒരു ഫലക കൂട്ടം ഇതിനായി ഉണ്ടാക്കിയാലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. യാന്ത്രിക പരിഭാഷ ആളുകൾ സ്വയം നടത്തി വായിച്ചോളും.

 • യാന്ത്രിക ലേഖനങ്ങൾക്ക് ഒരു വർഗ്ഗം ഉണ്ടാക്കുക
 • യാന്ത്രിക ലേഖനങ്ങൾ ട്രാക്ക് ചെയ്യാൻ പദ്ധതി താൾ ഉണ്ടാക്കുക (ഒഴിവാക്കൽ ലേഖനങ്ങൾ പോലെ)
 • വേണ്ട ഫലകങ്ങൾ ഉണ്ടാക്കുക
 • യാന്ത്രിക ലേഖനങ്ങൾക്ക് ഒരു നയം ഉണ്ടാക്കുക. രണ്ടാഴ്ച സമയം കൊടുക്കണം. നിർമ്മിച്ച ഉപയോക്താവിനെ അറിയിക്കണം.
 • ലേഖനം വൃത്തിയാക്കിയിട്ടേ അടുത്ത വൃത്തികെട്ട ലേഖനം തുടങ്ങാവൂ. അല്ലാതെ തുടങ്ങിയാൽ ഒരു മുന്നറിയിപ്പ് കൊടുക്കുക
 • മൂന്നിലധികം ലേഖനം തുടങ്ങുന്നവർക്ക് ബ്ലോക്ക് കൊടുക്കണം.
 • ചവറ് ശരിയാക്കാൻ റീട്രാൻസ്ലേറ്റ് അനുവദിക്കണം. അതായത് നിലവിലുള്ള ലേഖനം മായ്ച് ഇംഗ്ലീഷിൽ നിന്നും പുതിയ വിവർത്തനം നടത്തണം.

ഇത്രയും കാര്യത്തിൽ തീരുമാനമായാൽ ഒരു പ്രയോഗ പദ്ധതി ഉണ്ടാക്കാം. --രൺജിത്ത് സിജി {Ranjithsiji} 11:40, 30 ജൂലൈ 2020 (UTC)

മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഡ്രാഫ്റ്സ്പേസ് കൊണ്ടുവരാൻ സാധിക്കുമോ? ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകുമല്ലോ?. Akhiljaxxn (സംവാദം) 12:39, 30 ജൂലൈ 2020 (UTC)

അതു വേണോ അത് അത്ര സുഖമുള്ള കാര്യമല്ല. കാരണം പുതിയ ഉപയോക്താക്കൾക്ക് പിന്നെ ലേഖനം തുടങ്ങാൻ പറ്റില്ല. അവർ ഡ്രാഫ്റ്റിൽ തുടങ്ങേണ്ടിവരും. ഡ്രാഫ്റ്റ് പിന്നെ കൈകാര്യം ചെയ്യാനും ഒരു ടീം വേണ്ടിവരും. പക്ഷെ ഒരുപകാരം എന്താണെന്നുവച്ചാൽ മെയിൻ നെയിംസ്പേസിൽ സ്പാം കുറയും. അലമ്പ് ലേഖനം കുറയും. അതോടൊപ്പം പുതിയ ആളുകൾ വരാനുള്ള സാദ്ധ്യതയും കുറച്ച് കുറയും. വേണ്ടിവന്നാൽ നമുക്ക് നോക്കാം. ഡ്രാഫ്റ്റ് സ്പേസിന് ഒരു ചർച്ച നടത്തി തീരുമാനമാക്കി റിക്വസ്റ്റ് ഇടാവുന്നതേയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 13:33, 30 ജൂലൈ 2020 (UTC)
പുതിയ ഉപയോക്താക്കൾക്ക് അതുപോലെ ഐപി അഡ്രെസ്സുകാർ എന്നിവർക്ക് ലേഖനം നിർമിക്കാൻ ഉള്ള അവസരം നിലനിർത്തിക്കൊണ്ടു തന്നെ ഡ്രാഫ്റ്റ് സ്പേസ് സാധ്യമാകില്ലേ?. Akhiljaxxn (സംവാദം) 13:56, 30 ജൂലൈ 2020 (UTC)

കാര്യനിർവ്വാഹകരുടെ കാലാവധി

ഒരു ഉപയോക്താവ് കാര്യനിർവ്വാഹകനായാൽ പിന്നെ അദ്ദേഹം സ്വന്തമായി കുറിപ്പിട്ട് രാജിവെക്കുന്നതു വരെ കാര്യനിർവ്വാഹകനായി തുടരുന്ന നിലയാണല്ലോ ഇപ്പോൾ നിലവിലിള്ളത്. അതുമൂലം എന്നെപ്പോലുള്ളവർ കാര്യനിർവ്വാഹക ചുമതല ഏറ്റെടുത്തെങ്കിലും ഒന്നും ചെയ്യാതെ കറങ്ങിനടക്കുന്നത് പതിവായി തോന്നുന്നു. ഇതേ കാര്യം മൂലം പലതവണ ചർച്ചകൾ വന്നിട്ടുണ്ട്. കുറച്ചുകൂടി ഭംഗിയായി കാര്യങ്ങൾ ചെയ്യാനായി കാര്യനിർവ്വാഹകപദവി ഒരു നിശ്ചിത കാലാവധിയിലേക്ക് നിജപ്പെടുത്തിക്കൂടേ? പാർലമെന്ററി ജനാധിപത്യരീതിയിൽ ഒരിക്കൽ തിരഞ്ഞെടുത്താലും ഒരിടവേളയിൽ മറ്റുപയോക്താക്കളെ അഭിമുഖീകരിക്കുകയും തന്റെ പദവി നീട്ടിയെടുപ്പിക്കുകയും ചെയ്തുകൂടെ? ഇതുമൂലം നിർജ്ജീവ കാര്യനിർവ്വാഹകരെന്ന പ്രശ്നം പരിഹരിക്കാമെന്ന് വിചാരിക്കുന്നു. മുന്നേ ആൾക്കാർ ഇതിനെ പറ്റി ചിന്തിച്ചിരിക്കാം, എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ ഇതിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാം. കരട് ഞാൻ ഇവിടെ ചർച്ചയ്ക്ക് വെക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:21, 27 മേയ് 2020 (UTC)

കരട്

 • കാര്യനിർവ്വാഹക പദവി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തുക.
  • കാലാവധി : 2 വർഷം
 • കാലാവധിയുടെ നില പരിശോധിക്കാവുന്ന ഒരു താൾ ഉണ്ടാക്കുക, ഓരോകാര്യനിർവ്വാഹകർക്കും എത്ര നാൾ ബാക്കിയുണ്ടെന്ന് കൃത്യമായി കാണാൻ കഴിയണം.
 • നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക.
 • മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക.
 • എന്തെങ്കിലും എതിരഭിപ്രായം വരുകയാണെങ്കിൽ വോട്ടെടുപ്പോടെ കാലാവധി നീട്ടലിൽ തീരുമാനമെടുക്കുകയും ചെയ്യുക.
 • കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ബ്യൂറോക്രാറ്റുകൾ കാര്യനിർവ്വാഹക സ്ഥാനം നീക്കം ചെയ്യണം.

 • നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ ബ്യോറോക്രാറ്റുകൾ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണം

ചർച്ച

ഇവിടെ ഉന്നയിച്ച കരട് രൂപരേഖയോട് പൂർണമായും യോജിക്കുന്നു. രണ്ട് കാര്യങ്ങൾ - ഈ കാലാവധി ഒരു വർഷമായി കുറച്ചാൽ നന്നായിരിക്കും. കൂടാതെ എതിരഭിപ്രായം ഉണ്ടെങ്കിൽ അത് സാധാരണ രേഖപ്പെടുത്തുക തിരഞ്ഞെടുപ്പിലൂടെയാണ്. ആയതിനാൽ കാലാവധി തീരുമ്പോൾ ഏത് തരം അഭിപ്രായം ആയാലും തിരഞ്ഞെടുപ്പ് നടത്തുക. Adithyak1997 (സംവാദം) 10:37, 27 മേയ് 2020 (UTC)

രണ്ടു വർഷം എന്നത് ഇതൊക്കെ പഠിച്ചെടുക്കാനും കൃത്യമായ ഇടപെടലുകളെ ആവൃത്തികളിലൂടെ പരിശീലിക്കാനുമുള്ള കാലയളവായി ഞാൻ കാണുന്നു. മുതിർന്ന കാര്യനിർവ്വാഹകരുടെ കർമ്മകുശലതയെയോ അവരുടെ എക്സ്പീരിയൻസിനെയോ പെട്ടന്ന് മാറ്റിവെയ്ക്കാനാവില്ലെന്ന് ഞാൻ വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:44, 27 മേയ് 2020 (UTC)
ക്ഷമിക്കണം. യോജിക്കുന്നു. Adithyak1997 (സംവാദം) 10:57, 27 മേയ് 2020 (UTC)
നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക.

മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക.'' ഈ രണ്ട് വ്യവസ്ഥകളും ജനാധിപത്യസംസ്കാരത്തിന് എതിരായവയാണ്. ശക്തമായി വിയോജിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  14:26, 27 മേയ് 2020 (UTC)

നിലവിലെ കാര്യനിർവ്വാഹകർക്കും ബ്യൂറോക്രാറ്റുകൾക്കും നിശ്ചിത കാലാവധി നിശ്ചയിക്കുന്നതിനു പകരം നിലവിൽ തികച്ചും നിർജ്ജീവരായവരെ ഒഴിവാക്കുകയും (വോട്ടെടുപ്പ് അനിവാര്യം) ഒപ്പം താൽപര്യമില്ലാത്തവർക്ക് സ്വയം മാറി നിൽക്കുന്നതിനും അവസരം ഒരുക്കേണ്ടതാണ്. തീർത്തും നിർജ്ജീവരായ കാര്യനിർവാഹകരെ തൽക്കാലത്തേയ്ക്കു മാറ്റിനിർത്താൻ നിലവിൽത്തന്നെ നയമുണ്ടല്ലോ. നിലവിലുള്ളവരോടൊപ്പം മലയാളത്തിനു കൂടുതൾ സജീവരായ കാര്യനിർവ്വാഹകരെ ആവശ്യമുള്ളതിനാൽ പ്രവർത്തന സജ്ജരായ കാര്യനിർവ്വാഹകരുടെ എണ്ണം വർദ്ധിപ്പിക്കുന്നനേക്കുറിച്ചും (കൂടുതൽപേരേ ഉൾക്കൊള്ളുകയും വേണം. ആകെ എണ്ണം 30 പേരെങ്കിലും ആകാവുന്നതാണ്) ആലോചിക്കാവുന്നതാണ്. ഇതിലേയ്ക്ക് സ്വയം മുന്നോട്ടുവരാൻ എത്രപേർ തയ്യാറാകും? അതുപോലെതന്നെ ഒരു നിശ്ചിത കാലയളവിൽ പുതിയ കാര്യനിർവ്വാഹകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തൃപ്തികരമല്ല എന്നുണ്ടെങ്കിൽ ബ്യൂറോക്രാറ്റുകൾക്ക് വോട്ടെടുപ്പില്ലാതെതന്നെ അവരെ ഒഴിവാക്കുന്നതിന് അവസരം കൊടുക്കുന്നതിനേക്കുറിച്ചും ചിന്തിക്കാം. പകരമായി അത്രയും പേരേ ഉടനടി നാമനിർദ്ദേശം ചെയ്യുകയോ സ്വയം മുന്നോട്ടുവരുവാനോ അവസരവും നൽകണം. നിലവിലെ അവസ്ഥയിൽ പ്രവർത്തന പരിചയമുള്ളവരെ പുറത്താക്കുന്നത് ഗുണത്തിനു പകരം ദോഷമായിത്തീരുകയും ചെയ്യാം. അവരുടെ പരിചയവും മേൽനോട്ടവും മലയാളം വിക്കിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണ്. നിലവിൽ നടക്കുന്ന ചില വോട്ടെടുപ്പുകൾ നിരീക്ഷിച്ചാലറിയാം ആളുകളുടെ വോട്ടു ചെയ്യുന്നതിനുള്ള വിമുഖത. അതിനാൽ അനവസരത്തിലുള്ള വോട്ടെടുപ്പുകൾ ഒഴിവാക്കേണ്ടതുമാണ്. മലയാളം വിക്കിയിൽ അഡ്മിൻ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ എണ്ണം തികച്ചും പരിമിതമാണ്. നാൾക്കുനാൾ കുമിഞ്ഞുകൂടുന്ന ലേഖനങ്ങൾ നോക്കുക. അതുപോലെ തന്നെ ജാതി മത, വർഗ്ഗ, രാഷ്ട്രീയപരമായ താളുകളിൽ നിക്ഷ്പക്ഷത നഷ്ടപ്പെടുന്ന തിരുത്തലുകൾ ഏറി വരുന്നു, പരീക്ഷണാത്മകമായ ലേഖനങ്ങളും തികച്ചും യാന്ത്രികമായ പരിഭാഷാ ലേഖനങ്ങളും, ഒഴിവാക്കാനും, തിരുത്തി നേരേയാക്കാനും സാധിക്കാതെ കിടക്കുന്നു, പുനർവായന നടക്കാത്ത തിരുത്തൽ യജ്ഞ ലേഖനങ്ങളും ലയന താളുകളും ഒട്ടനവധിയുണ്ട! അതൊക്കെ ശരിയാക്കി എടുക്കുന്നതിനു നിലവിലുള്ളവർ മതിയാകില്ല എന്നുള്ളതാണ് സത്യം. ഇക്കാലത്തെ പല ലേഖനങ്ങളിലും അബദ്ധങ്ങളുടെ ഘോഷയാത്രതന്നെ കാണാവുന്നതാണ്.

അതുപോലെ നിർജ്ജീവരായ അഡ്മിനുകൾക്ക് ഒരു പുനർവിചിന്തനത്തിനും അവസരം നൽകേണ്ടതാണ്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ മതിയായ തിരുത്തുകൾ നടത്തിയിട്ടില്ല എങ്കിൽ നിലവിലെ നയപ്രകാരം ഒഴിവാക്കാനുള്ള നടപടികാളും ആകാമല്ലോ. പക്ഷേ പകരം ഉടനടി ഏതാനും പേരേ നിർദ്ദേശിക്കുകയോ താൽപര്യമുള്ളവർ സ്വയം മുന്നോട്ടുവരുകയും ചെയ്യേണ്ടതുമുണ്ട്. (നിലവിലുള്ള നയങ്ങൾതന്നെ കാലോചിതമായി പരിഷ്കരിക്കുന്നതും ആലോചിക്കാവുന്നതാണ്). Malikaveedu (സംവാദം) 17:33, 27 മേയ് 2020 (UTC)

കഴിഞ്ഞ 6 മാസത്തിനുള്ളിൽ മതിയായ തിരുത്തുകൾ നടത്തിയിട്ടില്ല എങ്കിൽ നിലവിലെ നയപ്രകാരം ഒഴിവാക്കാനുള്ള നടപടികാളും ആകാമല്ലോ. എന്റെ അറിവിൽ ഇവരെയൊക്കെ തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട് (താൽകാലികമായി).
നിലവിലുള്ളവരോടൊപ്പം മലയാളത്തിനു കൂടുതൾ സജീവരായ കാര്യനിർവ്വാഹകരെ ആവശ്യമുള്ളതിനാൽ പ്രവർത്തന സജ്ജരായ കാര്യനിർവ്വാഹകരുടെ എണ്ണം വർദ്ധിപ്പിക്കുന്നനേക്കുറിച്ചും ആലോചിക്കാവുന്നതാണ്. കുറച്ച് കൂടി നല്ലത് ഒരു ടാസ്ക് ഫോഴ്സ് അല്ലെ? Adithyak1997 (സംവാദം) 17:55, 27 മേയ് 2020 (UTC)
 • അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു. കാരണം വിക്കിപീഡിയ ഒരു ജനാധിപത്യമല്ല എന്നുള്ളതുകൊണ്ടാണ്. എന്നാൽ അഡ്മിൻസിനെ നിർജ്ജീവ അഡ്മിനായി കണക്കാക്കുന്നതിന്റെ കാലയളവ് ആറുമാസം എന്നുളത് മൂന്ന് മാസം എന്നാക്കി കുറക്കുന്നതിനോ അതല്ലെങ്കിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല എന്നത് മാറ്റി കഴിഞ്ഞ ആറു മാസത്തിൽ ഒരു അഡ്മിൻ പ്രവർത്തി പോലും നടത്തിയിട്ടില്ല എന്നോ ആക്കി മാറ്റുന്നതിനോടോ യോജിപ്പാണ്. Akhiljaxxn (സംവാദം) 06:23, 30 മേയ് 2020 (UTC)


കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു, തീർത്തും നിർജ്ജീവരായ കാര്യനിർവാഹകരെ തൽക്കാലത്തേയ്ക്കു മാറ്റിനിർത്താൻ നിലവിൽത്തന്നെ ഉള്ള നിയമങ്ങൾ സജീവമാകുകയാണ് വേണ്ടത്.
 1. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
 2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല.

ഇത് രണ്ടും പുതുക്കി നിശ്ചയിച്ചാൽ മതി (6 മാസം = 3 മാസം , 50 തിരുത്തു = 100 തിരുത്തു ) എന്നാണ് എൻ്റെ അഭിപ്രായം. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:35, 30 മേയ് 2020 (UTC)

https://xtools.wmflabs.org/adminstats/ml.wikipedia.org/2019-05-01/2020-05-01 , കഴിഞ്ഞ ഒരു കൊല്ലം അഡ്മിന്മാർ നടത്തിയ പ്രവർത്തി പട്ടികയാണ് , ഇതിൽ നിന്നും സജീവമായി അഡ്മിൻ പ്രവർത്തി നടത്താത്തവരെ ഒഴിവാക്കുകയാണ് വേണ്ടത്- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:48, 30 മേയ് 2020 (UTC)

ഇർവിനോട് ഞാൻ യോജിക്കുന്നു. കാലയളവ് പുതുക്കി നിശ്ചയിക്കേണ്ടതാണ്. കാരണം ഇവിടെ വൃത്തിയാക്കൽ പണി കൂടിക്കൂടി വരികയാണ്. കൂടാതെ പുതിയ അഡ്മിൻസിന് ഒരു സ്വാഗത കോഴ്സ് ഉണ്ടാക്കുന്നകാര്യം ആലോചിക്കണം. അഡ്മിൻ ജോലികളെന്തെല്ലാം. ചെയ്യുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളെന്തെല്ലാം. ഉദാ:ലേഖന ലയനം,താൾ മായ്ക്കൽ തുടങ്ങിയവ. ഇത്തരം കാര്യങ്ങൾ സ്വയം പഠിക്കാൻ വിടാതെ ആദ്യം ഒരു ധാരണയുണ്ടാക്കുന്നതരത്തിൽ ശരിയാക്കുന്നതാണ് നല്ലത്. (6 മാസം = 3 മാസം , 50 തിരുത്തു = 100 തിരുത്തു )  പൂർണ്ണമായി പിൻതുണയ്ക്കുന്നു. എല്ലാവർഷത്തിന്റെയും അവസാനം അഡ്മിൻമാരെപ്പറ്റി ഒരു അവലോകനം നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ അടുത്തവർഷം ചെയ്യാനുദ്ദേശിക്കുന്ന പ്രധാന പ്രവർത്തികൾ എന്തെല്ലാം. അപ്പോൾ ഒഴിവാകാനാഗ്രഹിക്കുന്നവർക്ക് അത് ആകാമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 12:06, 30 മേയ് 2020 (UTC)

അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാനും എതിർക്കുന്നു. ആത്മാർത്ഥമായി കാര്യനിർവ്വഹണം നടത്തുന്ന ഒരു കാര്യനിർവ്വാഹകനെ അധികാര കാലത്തിന് സമയപരിധി വച്ച് വോട്ടെടുപ്പ് നടത്തി പുനരധികാരപ്പെടുത്തുന്നതും പുറത്താക്കുന്നതും നല്ല പ്രവണത ആയി തോന്നുന്നില്ല. വിട്ടുവീഴ്ചാ മനോഭാവമില്ലാതെ വിക്കിവൽക്കരണത്തിന് മാത്രമായി പ്രവർത്തിക്കുന്ന ഒരു കാര്യനിർവ്വാഹകന് ഒരു പക്ഷെ സ്ഥാപിത താല്പര്യക്കാരിൽ നിന്ന് എതിർപ്പുകൾ ഉണ്ടായേക്കാം. ഇത്തരം വോട്ടെടുപ്പുകൾ അനുകൂലമാക്കാനും പ്രതികൂലമാക്കാനും ചില കോക്കസ്സുകൾക്ക് നിഷ്പ്രയാസം സാധിക്കും. (മലയാളം വിക്കിയിൽ ഉണ്ടെന്നല്ല) അത് കൊണ്ട് തന്നെ നിർജ്ജീവാവസ്ഥയെ ആസ്പദമാക്കിയായിരിക്കണം താൽക്കാലത്തേയ്ക്ക് മാറ്റി നിർത്തിപ്പെടേണ്ടത്. അത് മൂന്ന് മാസമോ ആറ് മാസമോ ആക്കി നിജപ്പെടുത്താമെന്നുള്ളത് സമവായത്തിലൂടെ തീരുമാനിക്കാം. Ranjith-chemmad (സംവാദം) 16:17, 30 മേയ് 2020 (UTC)

Manuspanicker, മംഗലാട്ട്, Malikaveedu, Akhiljaxxn, ഇർവിൻ കാലിക്കറ്റ്‌, Ranjithsiji, Ranjith-chemmad ഈ ചർച്ചയിൽ നിന്നും ഒരു നയം രൂപീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 09:45, 25 ജൂൺ 2020 (UTC)
കരടിനോട് യോജിക്കുന്നില്ല.--KG (കിരൺ) 04:29, 26 ജൂൺ 2020 (UTC)
കരടിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊള്ളുന്നു. Malikaveedu (സംവാദം) 10:44, 26 ജൂൺ 2020 (UTC)
പൊതുവായി കരടിനോട് വിയോജിപ്പ് ഉള്ളതിനാൽ ഈ കരടിനെ ഞാൻ പിൻവലിക്കുന്നു. പക്ഷേ നിർജ്ജീവ കാര്യനിർവ്വാഹകരുണ്ടാകുന്നു എന്നത് വലിയ ഒരു പ്രശനമായി എനിക്കും തോന്നുന്നതിനാൽ, നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണമെന്ന് നിർദ്ദേശിക്കുന്നു. ഇല്ലാതെയായാൽ വീണ്ടും മുൻപുണ്ടായിട്ടുള്ളതുപോലെ കാര്യനിർവ്വാഹകരിലെ നിർജ്ജീവത്തം മറ്റുപയോക്താക്കളിൽ അസ്വസ്ഥത പടർത്താനിടവരുകയും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകൾ നമ്മുടെ ഉപയോക്തൃ സമൂഹത്തെ മൊത്തമായും നിരാശപ്പെടുത്താൻ ഇടവരുകയും ചെയ്യും.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:37, 30 ജൂൺ 2020 (UTC)

മുകളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലും നിർജ്ജീവ അട്മിന്സിന്റെ എണ്ണം കൂടി വരുന്ന അവസരത്തിലും കാലാവധി പുതുക്കി നിർണയിക്കേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപെടുന്നതിനാലും മുകളിൽ നടന്ന ചർച്ചയിൽ ഒരിത്തിരിഞ്ഞ സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശം പുതിയ കരടായി താഴെ സമർപ്പിക്കുന്നു. എതിരഭിപ്രായമില്ലെങ്കിൽ നിലവിലെ നയത്തിൽ ഇതു പ്രകാരം ഭേദഗതി വരുത്താവുന്നതാണ്. Akhiljaxxn (സംവാദം) 17:36, 30 ജൂൺ 2020 (UTC)

പുതുക്കിയ കരട്

 1. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
 2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറ് തിരുത്തുകൾ നടത്തിയിട്ടില്ല.
 3. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒരു അഡ്മിൻ പ്രവൃത്തികൾ നടത്തിയിട്ടില്ല.

മുകളിൽ പറഞ്ഞ മൂന്ന് നിബന്ധനകളും പാലിക്കാത്തപക്ഷ്കം കാര്യനിർവാഹകരെ പ്രസ്തുത പദവിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. നിർജ്ജീവമായവർ ഒരു മാസത്തിനു(കുറഞ്ഞത് ഒരുമാസത്തെ തിരുത്തലുകൾ വേണം, ഒന്നോ രണ്ടോ ദിവസം കൊണ്ട് 100 തിരുത്തലുകൾ നടത്തിയിട്ട് കാര്യമില്ല) ശേഷം ആക്ടീവാകുന്നപക്ഷ്കം കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും നടത്തിയാൽ തിരഞ്ഞെടുപ്പ് കൂടാതെ ടൂളുകൾ തിരികെ നൽകാവുന്നതാണ്.--KG (കിരൺ) 04:23, 1 ജൂലൈ 2020 (UTC)

ചർച്ച

അഭിപ്രായം

തിരുത്തലുകൾക്കുപരി അഡ്മിൻ പ്രവൃത്തികൾ ഉൾപ്പെടുത്തുന്നതായിരിക്കും കൂടുതൽ ഉചിതം. അതുകൂടി കരടിൽ ഉൾപ്പെടുത്താം, കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കുറഞ്ഞത് അഞ്ചോ പത്തോ അഡ്മിൻ പ്രവൃത്തികൾ ചെയ്തിരിക്കണം എന്ന് നിഷ്കർഷിക്കാവുന്നതാണ്. തിരുത്തലുകൾ മാത്രം ചെയ്യുന്നവർക്ക് അഡ്മിൻ ടൂളുകൾ ആവശ്യമില്ലന്ന് കരുതുന്നു നിർജ്ജീവമായവർ ഒരു മാസത്തിനു ശേഷം ആക്ടീവാകുന്നപക്ഷ്കം ടൂളുകൾ തിരികെ നൽകാവുന്നതാണ്, കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും വേണമന്നോ മറ്റോ നിബന്ധന വയ്ക്കാം.--KG (കിരൺ) 03:58, 1 ജൂലൈ 2020 (UTC)

മുകളിലെ അഭിപ്രായത്തോടു യോജിക്കുന്നു. പുതുക്കിയ കരടിൽ ഇതുകൂടി ഉൾപ്പെടുത്തുന്നതാവും ഉചിതമെന്നു കരുതുന്നു. Malikaveedu (സംവാദം) 04:08, 1 ജൂലൈ 2020 (UTC)
വോട്ടിംഗ് തുടങ്ങിയിട്ടില്ലാത്തതിനാൽ അഡ്മിൻ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി, അതു പോലെ വ്യക്തതവരുത്തുന്നതിനായി മൂന്ന് നിബന്ധനകളും പാലിക്കണം എന്നുകൂടി ചേർത്തു.--KG (കിരൺ) 04:17, 1 ജൂലൈ 2020 (UTC)
കരടിൽ യോജിക്കുന്നു. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 17:19, 5 ജൂലൈ 2020 (UTC)
KG മുകളിൽ നടന്ന ചർച്ച, അതുപോലെ താഴെ നടന്ന വോട്ടെടുപ്പ് പ്രകാരവും പുതുക്കിയ കരട്, നിലവിലെ നയം ഭേദഗതി വരുത്താവുന്നതല്ലേ?. Akhiljaxxn (സംവാദം) 14:30, 27 ജൂലൈ 2020 (UTC)
അതെ, മുകളിൽ കൊടുത്തിരിക്കുന്ന കരടായിരിക്കും പുതിയ നയം.--KG (കിരൺ) 16:17, 27 ജൂലൈ 2020 (UTC)

ഇതിൽ വലിയ കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അഡ്മിൻ ടൂളുകൾ നയമനുസരിച്ച് ഉപയോഗിക്കുമെന്ന് വിക്കിപീഡിയർക്ക് തോന്നിയവരെയാണ് സിസോപ്പ് ആക്കുന്നത്. വിക്കിയിൽ ആളുകൾ സജീവമായി ഉണ്ടെങ്കിൽ അവർ അഡ്മിൻ ടൂളുകൾ ഇടയ്ക്കേ ഉപയോഗിക്കുന്നുള്ളൂ എന്നതുകൊണ്ട് അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ കാര്യമില്ല -- റസിമാൻ ടി വി 09:11, 28 ജൂലൈ 2020 (UTC)

ചെക്ക് യൂസറുടെ കാര്യത്തിൽ എന്ത് ചെയ്യും എന്നതും വ്യക്തമല്ല. നിലവിലെ നയമനുസരിച്ച് അഡ്മിന് മാത്രമേ ചെക്ക് യൂസർ ആകാൻ സാധിക്കൂ. രണ്ട് ചെക്ക് യൂസർമാർ മിനിമം വേണം താനും. ഞാനോ കിരണോ ഒരാൾ അഡ്മിൻ-ടൂളുകൾ ഉപയോഗിക്കാത്തതിനാൽ ഡീഅഡ്മിൻ ചെയ്താൽ ചെക്ക് യൂസറിന് എന്ത് മാറ്റം വരും? -- റസിമാൻ ടി വി 09:11, 28 ജൂലൈ 2020 (UTC)
റസിമാൻ മുന്നോട്ടുവച്ച കാര്യം കൂടി പരിഗണിക്കുമെന്ന് കരുതുന്നു.--സുഗീഷ് (സംവാദം) 15:20, 28 ജൂലൈ 2020 (UTC)
നിലവിൽ ചെക്ക് യൂസർ സജീവതയ്ക്ക് ഒരു നയമുണ്ട്, ചെക്ക് യൂസർക്ക് അത് തുടരാം, ചെക്ക് യൂസർ ആകാനാണ് അദ്മിൻ പ്രവൃത്തി പരിചയം വേണ്ടത്. അഡ്മിൻ സ്ഥാനം ഇല്ലങ്കിൽ പോലും ചെക് യൂസർ നയത്തിലെ സജീവതവച്ച് കൊണ്ട് തുടരാവുന്നതേയുള്ളു. --KG (കിരൺ) 16:21, 28 ജൂലൈ 2020 (UTC)
പുതുക്കിയ കരട് പ്രകാരം മൂന്നു നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടെങ്കിലെ നിർജ്ജീവത കൈ വരുന്നുള്ളു. അതായത്. അഡ്മിൻ ടൂൾ മൂന്നു മാസം ഉപയോഗിച്ചിരുന്നില്ലങ്കിലും മറ്റു രണ്ടു നിബന്ധനകൾ പാലിക്കപ്പെടുന്നിലെങ്കിൽ അതായത് മൂന്നു മാസം ഒരു തിരുത്ത് ,ഒരു വർഷം 100 തിരുത്തൽ നടത്തിയിട്ടുണ്ടെങ്കിൽ നിർജ്ജീവത കൈവരുന്നില്ല. Akhiljaxxn (സംവാദം) 03:08, 4 ഓഗസ്റ്റ് 2020 (UTC)

വോട്ടെടുപ്പ്

കഴിഞ്ഞ മൂന്നാഴ്ചയായി പുതിക്കിയ കരടിൽ പ്രതികൂല അഭിപ്രായം ഇല്ലാത്തതിനാൽ വോട്ടെടുപ്പിന് വയ്ക്കുന്നു. --KG (കിരൺ) 19:36, 25 ജൂലൈ 2020 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു Adithyak1997 (സംവാദം) 19:44, 25 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു. Akhiljaxxn (സംവാദം) 14:23, 27 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--KG (കിരൺ) 20:17, 27 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 20:37, 27 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:35, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു-- Manjusha | മഞ്ജുഷ 02:53, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു- അക്ബറലി{Akbarali} (സംവാദം) 03:05, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു---തൽക്കാലം അനുകൂലിക്കുന്നു. (ഇറക്കുമതി ചെയ്യാൻ മാത്രം പദവി ഉപയോഗിക്കുന്നവരെ നിലനിർത്താൻ താല്പര്യം ഇല്ല)--റോജി പാലാ (സംവാദം) 05:01, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Malikaveedu (സംവാദം) 05:25, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു----- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:19, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു---Vijayan Rajapuram {വിജയൻ രാജപുരം} 06:44, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 07:29, 28 ജൂലൈ 2020 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- റസിമാൻ ടി വി 09:11, 28 ജൂലൈ 2020 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു---N Sanu / എൻ സാനു / एन सानू (സംവാദം) 09:10, 29 ജൂലൈ 2020 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ഇതിനെതിരെയുള്ള കാരണങ്ങൾ വർഷങ്ങളായി അക്കമിട്ട് പറഞ്ഞിട്ടുള്ളതാണ്. പുതുതായി ഒന്നും ഈ ചർച്ചയിൽ വന്നിട്ടുമില്ല. മേൽപ്പറഞ്ഞവ മാത്രം സജീവതയുടെ മാനദണ്ഡങ്ങളല്ല. ഇത്തരം കാര്യങ്ങൾ സമവായത്തിലൂടെയാണ് തീരുമാനമെടുക്കേണ്ടത്. ആയതിനാൽ ഈ വോട്ടെടുപ്പിനോടും യോജിപ്പില്ല. --ജേക്കബ് (സംവാദം) 06:35, 30 ജൂലൈ 2020 (UTC)
  • ഇതിനു മുമ്പുള്ള പഴയ ചർച്ച ഇവിടെ. ഇവിടെയും മറ്റിടങ്ങളിലും പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ, പുറത്താക്കലുകളിൽ നിന്ന് ഉൾക്കൊള്ളലുകളിലേയ്ക്ക് ശ്രദ്ധ തിരിക്കാനാണ് ഞാൻ താത്പര്യപ്പെടുന്നത്. --ജേക്കബ് (സംവാദം) 06:40, 30 ജൂലൈ 2020 (UTC)
   • എങ്കിൽ ഇപ്പോൾ കാര്യത്തിനൊരു തീരുമാനം ആക്കിത്തരാമോ? അഡ്മിൻസ് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. പ്രധാനപ്പെട്ട വിഷയങ്ങളിലെങ്കിലും ശ്രദ്ധിക്കാൻ ആളു വേണം. അല്ലെങ്കിൽ ആവശ്യമില്ല.--റോജി പാലാ (സംവാദം) 05:48, 1 ഓഗസ്റ്റ് 2020 (UTC)
    • അതിനു ഉള്ളവരെക്കൂടി വെറുപ്പിച്ച് പുറത്തു ചാടിച്ചാൽ പരിഹാരമാവുമോ. കൂടുതൽ സജീവ ഉപയോക്താക്കളെ കാര്യനിർവാഹകരായി നിർദേശം ചെയ്യൂ. ബൈ ദി ബൈ, റോജിക്ക് കാര്യനിർവാഹകനായി ഉത്തരവാദിത്വം ഏറ്റെടുത്തുകൂടെ? --ജേക്കബ് (സംവാദം) 14:59, 1 ഓഗസ്റ്റ് 2020 (UTC)
താല്പര്യമില്ലെങ്കിൽ പിന്നെ വിക്കിപീഡിയയിൽ വെച്ചോണ്ടിരിക്കണം എന്നു പറയുന്നത് എന്തുതരം ഉൾക്കൊള്ളലാണ്? ഇവരുടെ എണ്ണം കാണുന്ന ഒരു തേർഡ്‌പാർട്ടി കരുതുന്നത് മറ്റൊരു തരത്തിലാണ്. വിക്കിപീഡിയ കാശുപിരിക്കുന്നു എന്നും പറഞ്ഞ് കൗമുദിപത്രം കൊടുത്ത വാർത്ത കണ്ടിരുന്നില്ലേ? വേയ്സ്റ്റുകൾ എടുത്ത് കുപ്പത്തൊട്ടിയിൽ ഇടാൻ നമ്മൾ പഠിച്ചേ മതിയാവൂ, മതിയായ സമയം ഇവർക്ക് ഇല്ലെങ്കിൽ അല്പകാലം വിട്ടുനിൽക്കാവുന്നതല്ലേ? പത്തു വർഷം മുമ്പത്തെ വിക്കിയല്ല ഇപ്പം. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:52, 1 ഓഗസ്റ്റ് 2020 (UTC)
കുറച്ചുകാലം ഇവിടെ കണ്ടില്ലെങ്കിൽ ഇനി "താത്പര്യമില്ല" എന്നത് മറ്റൊരാളെക്കുറിച്ച് നമുക്കുള്ള മുൻവിധി മാത്രമാണ്, അത് ശരിയായിക്കൊള്ളണമെന്നില്ല. ഇന്നുള്ളതിൽ കൂടുതൽ പത്ര കവറേജും അലമ്പും കുറച്ച് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നു.
ഒരാളെ കാര്യനിർവാഹകനായി വിക്കിസമൂഹം തെരഞ്ഞെടുക്കുമ്പോൾ വിക്കിസമൂഹം അയാളിൽ വിശ്വാസം രേഖപ്പെടുത്തുന്നു എന്നതു മാത്രമേ ഒരു അംഗീകാരമായി ഞാൻ കരുതുന്നുള്ളൂ. ആ വിശ്വാസം ഹനിക്കപ്പെട്ടാൽ (സജീവതയെന്തായാലും) അയാളെ കാര്യനിർവാഹകസ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ്. നിർജീവത അവിശ്വാസത്തിനു കാരണമാവും എന്നു വിശ്വസിക്കാൻ തരമില്ല. പിന്നെ ഒട്ടും സജീവമല്ലാത്ത ഒരാളെ കാര്യനിർവാഹക പട്ടികയിൽനിന്ന് നീക്കം ചെയ്യാനുള്ള നയം വിക്കിയിൽ നിലവിലുണ്ട് താനും. --ജേക്കബ് (സംവാദം) 15:11, 1 ഓഗസ്റ്റ് 2020 (UTC)

പിന്നെ, ഈ ചർച്ചയുടെ തുടക്കം തന്നെ സജീവരായ കൂടുതൽ കാര്യനിർവാഹകരെ നമ്മുടെ വിക്കിപീഡിയ പ്രസ്ഥാനത്തിന് എങ്ങനെ ലഭിക്കാം എന്നും അതിലേയ്ക്കായി ഒരു കാര്യം നിലവിലുള്ള കാര്യനിർവാഹകരെ കൂടുതൽ സജീവരാക്കാൻ എങ്ങനെ സാധിക്കാം എന്ന മനുവിന്റെ ഒരു നിർദേശത്തിൽനിന്നാണല്ലോ. Carrot and stick മാർഗ്ഗങ്ങൾ പലതും ശമ്പളമുള്ള ജോലികൾക്ക് ഉതകുന്നതുപോലെ ശമ്പളരഹിതമായ പ്രസ്ഥാനങ്ങൾക്കു ചേരില്ല. പിന്നെ, എന്റെ കഴിഞ്ഞ പത്തു പന്ത്രണ്ട് കൊല്ലത്തെ വിക്കിപീഡിയ പ്രവർത്തങ്ങളിലെ നിരീക്ഷണത്തിൽനിന്നുള്ള ഒരു കാര്യം, പലപ്പോഴും ഏറെ സജീവനായ/സജീവയായ ഒരു ഉപയോക്താവിന് ഒന്നു രണ്ടു കൊല്ലം പ്രവർത്തിച്ച് അത്യാവശ്യം ബോറടിക്കാൻ തുടങ്ങുമ്പോഴാണ് കാര്യനിർവാഹകനായി/കാര്യനിർവാഹകയായി നിർദേശിക്കുന്നത്. പലർക്കും, സ്വന്തമായി ലേഖനങ്ങളെഴുതുന്നതുപോലെ രസകരമായ പ്രവൃത്തിയായിരിക്കണമെന്നില്ല മറ്റുള്ളവരുടെ ലേഖനങ്ങൾ വൃത്തിയാക്കുന്നതും സംവാദങ്ങൾ moderate ചെയ്യുന്നതുമൊക്കെ. മാത്രവുമല്ല സാങ്കേതികശേഷി ആവശ്യമുള്ള കാര്യനിർവഹകണ ജോലികൾ ചിലതൊക്കെ പഠിച്ചെടുക്കേണ്ടതുമുണ്ട്. ഇതൊക്കെ തുടക്കത്തിൽ നല്ല ആവേശത്തോടെ പ്രവൃത്തിക്കുമ്പോഴാണ് ഒരാളെ പഠിപ്പിച്ച് mentoring and motivationലൂടെ പ്രവൃത്തിപരിചയം നേടിക്കുവാൻ എളുപ്പം. അങ്ങനെ വളരുന്ന വ്യക്തികൾ കൂടുതൽ കാലം ഇവിടെ സംഭാവന ചെയ്തു തുടരുകയും ചെയ്യുന്നതായും കാണുന്നു. അതുകൊണ്ട് കാര്യനിർവാഹകരാകാൻ ശേഷിയുള്ള ഉപയോക്താക്കളെ സാധാരണയായി നിലവിലുള്ളതിലും നേരത്തെ കാര്യനിർവാഹകരാകാൻ നിർദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ദീർഘകാലം സജീവരായ കാര്യനിർവാഹകരെ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണെന്റെ എളിയ നിർദേശം. (ഇവിടെയുള്ള രണ്ടു നാമനിർദേശങ്ങൾക്കു നന്ദി, കിരൺ).

നിലവിൽ 14 കാര്യനിർവാഹകർ മാത്രമാണ് ഇവിടെയുള്ളത്. നേരത്തെ ഇതിലും ആളുകളുണ്ടായിരുന്നു. ഒരു 25-30 പേർ വേണ്ട സ്ഥാനത്താണത്. --ജേക്കബ് (സംവാദം) 17:09, 1 ഓഗസ്റ്റ് 2020 (UTC)

കാര്യനിർവാഹകരുടെ കുറവ് ഇപ്പോൾ വലിയ ഒരു പ്രശ്നം തന്നെയാണ്, അതിന് നമുക്ക് ഇനിയും കൂടുതൽ കാര്യനിർവാഹകരെ ആവശ്യമുണ്ട്. മുകളിൽ ജേക്കബ് പറഞ്ഞതുപോലെ "വിക്കിസമൂഹം അയാളിൽ വിശ്വാസം രേഖപ്പെടുത്തുന്നു എന്നതു മാത്രമേ ഒരു അംഗീകാരമായി ഞാൻ കരുതുന്നുള്ളൂ" അപ്പോൾ അദ്ദെഹം ഇത് ഒരു അലങ്കാരമായി കൊണ്ടു നടക്കുകയും, ആ പണി ചെയ്യാതാകുകയും ഇരിക്കുന്നത്, അവരെ കാര്യനിർവാഹകരാക്കിയ സമൂഹത്തോട് നീതികേട് കാണിക്കുകയല്ലെ? മുൻപ് പലപ്പോഴും നമ്മൾ പറഞ്ഞിട്ടുള്ളത് പൊലെ സജീവമായി വരാൻ താല്പര്യമുണ്ടങ്കിൽ ഒരു കുറിപ്പ് ഇട്ടാൽ മതിയെന്ന സ്ഥിതിക്ക് അവർക്ക് തിരഞ്ഞെടുപ്പില്ലാതെ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമല്ലോ? --KG (കിരൺ) 17:55, 1 ഓഗസ്റ്റ് 2020 (UTC)
ഒരിക്കൽ (കാര്യമായി) സ്ഥിരീകരിച്ച ഉപയോക്താവ് പിന്നീട് അതല്ലാതാവുന്നില്ലല്ലോ? (അത്രമാത്രമാണ് "വിശ്വാസം" എന്നതിലൂടെ ഞാനുദ്ദേശിച്ചത്) അതിനപ്പുറം വില കാര്യനിർവാഹക പദവിക്കു നൽകുന്നത് അനാവശ്യ അലങ്കാരമാണെന്നാണെന്റെ പക്ഷം.
കിരൺ സൂചിപ്പിച്ചതുപോലെ നിലവിൽ ഒരു സജീവതാ മാനദണ്ഡം ഉണ്ടല്ലോ. ഇപ്പോൾ കാര്യനിർവാഹകർ കുറഞ്ഞ അവസരത്തിൽ ആ മാനദണ്ഡം കാർക്കശ്യമാക്കുന്നതിലല്ല, കൂടുതൽ കാര്യനിർവാഹകരെ കണ്ടെത്തുന്നതിലല്ലേ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്? കൂടുതൽ കാര്യനിർവാഹകരുണ്ടാവുമ്പോൾ കൂടുതൽ സജീവ കാര്യനിർവാഹകരുമുണ്ടാവുമെന്നാണെന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 19:49, 1 ഓഗസ്റ്റ് 2020 (UTC)
തീർച്ചയായും ഞാൻ താങ്കളോട് യോജിക്കുന്നു, നമ്മൾ ഇപ്പോൾ മുകളിലെ ചർച്ച അനുസരിച്ച് ആ മാനദണ്ഡം കുറച്ചുക്കൂടി അരയ്ക്കിട്ടുറപ്പുക്കുന്നതേയുള്ളു, ആദ്യ ചർച്ചയിൽ തന്നെ മിക്കവരും പഴയ മാനദണ്ഡം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരട് ചർച്ചയ്ക്ക് വച്ചത്. അതുപോലെ ഒരിക്കൽ സമൂഹം അംഗീകരിച്ചതുകൊണ്ടാണ് അവർ തിരിച്ചുവരുമ്പോൾ നമ്മൾ തിരഞ്ഞെടുപ്പില്ലാതെ തന്നെ പദവി തിരികെ നൽകുന്നത്. കൂടുതൽ കാര്യനിർവാഹകരെ കണ്ടെത്തുന്നതിലും അവർക്ക് വഴികാട്ടുന്നതിലും താങ്കളെപ്പോലെ മുതിർന്ന അംഗങ്ങളുടെ സജിവ പങ്കാളിത്തം കൂടി സമൂഹത്തിന് ആവശ്യമുണ്ട്, നമുക്ക് ഒരു അഡ്മിൻ വഴികാട്ടി ഇവിടെക്ക് കൊണ്ടു വരികയും വേണം. --KG (കിരൺ) 20:30, 1 ഓഗസ്റ്റ് 2020 (UTC)