ഉപയോക്താവിന്റെ സംവാദം:Mynaumaiban

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Mynaumaiban !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- വിചാരം (സംവാദം) 16:32, 3 ഡിസംബർ 2011 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വഗതം. വിക്കിപീഡിയയിൽ പ്രവർത്തിക്കുവാനുള്ള താല്പര്യത്തിൽ നന്ദി അറിയിക്കുന്നു. താങ്കൾ ഇവിടെ നിന്നും പകർത്തിയവ നീക്കം ചെയ്തിട്ടുണ്ട്. മറ്റു വെബ്സൈറ്റുകളിലെ ഉള്ളടക്കം അതേപടി പകർത്തി ഉൾപ്പെടുത്തുന്നത് വിക്കിപീഡിയയിൽ അനുവദനീയമല്ലാത്തതിനാൽ അവ നീക്കം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ? കഴിയും വിധം സഹായിക്കുന്നതാണ്. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു. --റോജി പാലാ (സംവാദം) 16:56, 3 ഡിസംബർ 2011 (UTC)[മറുപടി]

സ്വാഗതം, മൈനേ![തിരുത്തുക]

വിക്കിപീഡിയയിലേക്കു സ്വാഗതം! ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:33, 3 ഡിസംബർ 2011 (UTC)[മറുപടി]

സംവാദം:സർപ്പഗന്ധി[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Mynaumaiban. താങ്കൾക്ക് സംവാദം:സർപ്പഗന്ധി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 09:46, 4 ഡിസംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Mynaumaiban,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:01, 29 മാർച്ച് 2012 (UTC)[മറുപടി]

സി.എൽ. ആന്റണി[തിരുത്തുക]

സി.എൽ. ആന്റണി എന്ന ലേഖനം കുറച്ചുകൂടി വിക്കിവത്കരിച്ചിട്ടുണ്ട്. തുടർന്നുള്ള എഴുത്തിനു ഇതൊരു മാതൃകയാകട്ടെ. നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം -അഖിലൻ 03:17, 18 ജൂൺ 2012 (UTC)[മറുപടി]

സംവാദം:നമ്പ്യാന്തമിഴ്‌[തിരുത്തുക]

സംവാദം:നമ്പ്യാന്തമിഴ്‌ കാണുക. --Vssun (സംവാദം) 16:22, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംവാദം:നളോപാഖ്യാനം എന്ന താളും ശ്രദ്ധിക്കുക. --Vssun (സംവാദം) 16:26, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]
സംവാദം:നീചഭാഷ കാണുക. --Vssun (സംവാദം) 16:30, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംവാദം:ആകാംക്ഷ (വ്യാകരണം) കാണുക. --Vssun (സംവാദം) 16:36, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ലേഖനങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾക്കുള്ള മറുപടികൾ അതാത് സംവാദത്താളിലിട്ടാൽ അത് മെച്ചപ്പെടുത്താനായി, മറ്റുള്ളവർക്കും ഉപകാരമാകും. --Vssun (സംവാദം) 17:43, 11 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംവാദം:നമ്പ്യാന്തമിഴ്‌ ഒന്നുകൂടി നോക്കുക. --Vssun (സംവാദം) 17:53, 11 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംവാദം:കാവ്യം കാണുക. --Vssun (സംവാദം) 18:32, 11 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അവലംബം[തിരുത്തുക]

ഈ മാറ്റം കാണുക. വിക്കിപീഡിയയിൽ ലേഖനത്തിന് മൊത്തം അവലംബം നൽകുന്നതിനു പകരം, വാചകങ്ങൾക്കോ ഖണ്ഡികകൾക്കോ അവലംബം നൽകുക. അവലംബം നൽകുന്നതെങ്ങനെയെന്നറിയാൻ സഹായം:അവലംബം എന്ന താൾ കാണുക. --Vssun (സംവാദം) 01:27, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മുകളിൽ പറഞ്ഞത് ഒന്നു കൂടി ശ്രദ്ധിക്കുമല്ലോ. [1] ഇതിലും ഒന്നിച്ച് ഒരവലംബമാണ് നൽകിയിരിക്കുന്നത്. --ഷാജി (സംവാദം) 15:47, 7 ജൂലൈ 2013 (UTC)[മറുപടി]

സംവാദം:ആനന്ദവർദ്ധനൻ[തിരുത്തുക]

സംവാദം:ആനന്ദവർദ്ധനൻ കാണുക. --Vssun (സംവാദം) 02:51, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Mynaumaiban. താങ്കൾക്ക് സംവാദം:ഇന്ത്യയിലെ അർബൻ സഹകരണ ബാങ്കുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒപ്പിടാൻ നാലുതവണ ` അല്ല ~ ആണ് ടൈപ്പ് ചെയ്യേണ്ടത്. ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 06:06, 12 ജനുവരി 2013 (UTC)[മറുപടി]

ഉപയോക്തൃ താൾ[തിരുത്തുക]

നമസ്കാരം, താങ്കൾക്ക് താല്പര്യമെങ്കിൽ മുകളിൽ ഈ താളിന്റെ മുകളിൽ ഇടതുവശം കാണുന്ന ഉപയോക്തൃതാളിൽ താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാവുന്നതാണ്. വിക്കിപീഡിയ:ഉപയോക്താവിനുള്ള_പെട്ടികൾ ഉപയോഗിച്ച് ഉപയോക്തൃതാൾ സംവിധാനം ചെയ്യുകയുമാവാം. ആശംസകളോടെ. --Adv.tksujith (സംവാദം) 15:27, 7 ജൂലൈ 2013 (UTC)[മറുപടി]

ജ്യോത്സനിക[തിരുത്തുക]

ലേഖനത്തിൽ ഒപ്പു വയ്ക്കേണ്ടതില്ല, സംവാദം താളിലേ വേണ്ടൂ. ഇനിയും കൂടുതൽ ലേഖനങ്ങൾ വൈദ്യം, വിഷവൈദ്യം, പാമ്പുകൾ, ചികിൽസ, ബാങ്കിങ്ങ് എന്നിവയിൽ മൈനയിൽ നിന്നും സംഭാവനകൾ പ്രതീക്ഷിക്കുന്നു.--Vinayaraj (സംവാദം) 16:23, 7 ജൂലൈ 2013 (UTC)[മറുപടി]

ഓരോ ലേഖനത്തോടുമൊപ്പമുള്ള "നാൾവഴി കാണുക" എന്ന കണ്ണിയിൽ താങ്കളുടെയും ആ ലേഖനത്തിൽ ഇടപെട്ട മറ്റുള്ളവരുടെയും സംഭാവനകളെല്ലാം സ്വതവേ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അവ കാണുമല്ലോ --Adv.tksujith (സംവാദം) 16:46, 7 ജൂലൈ 2013 (UTC)[മറുപടി]

സംവാദം[തിരുത്തുക]

ലേഖനത്തിനെ കുറിച്ചുള്ള സംവാദം അതാത് സംവാദം താളിൽ നടത്താവുന്നതാണ്. ഈ താളിലെ ചില ഭാഗങ്ങൾ സംവാദമാണെന്ന് കരുതുന്നു, അത് സംവാദം:പ്രയോഗസമുച്ചയം (ഭാഷ) താളിലേക്ക് മാറ്റിയിട്ടുണ്ട്. ആശംസകൾ. -- 117.203.69.209 17:40, 7 ജൂലൈ 2013 (UTC) നന്ദി --Mynaumaiban 17:51, 7 ജൂലൈ 2013 (UTC)[മറുപടി]

വിക്കിലേഖനങ്ങൾ എഴുതുന്നതിന് വിക്കിപീഡിയ:ശൈലീപുസ്തകം എന്ന ലേഖനം കുറച്ച് സഹായകമായേക്കും. പുസ്തകങ്ങൾ സംബന്ധിച്ച മറ്റുലേഖനങ്ങളും നോക്കുക. ഒപ്പം അവലംബങ്ങൾ ലേഖനങ്ങളിൽ, വരികൾക്കിടയിൽ നൽകാൻ ശ്രമിക്കുക. പുള്ളയാർ പടലം‎‎ എന്ന ലേഖനത്തിൽ താങ്കൾ ചേർത്ത അവലംബം ഇപ്പോൾ എങ്ങനെ മാറ്റിയിരിക്കുന്നു എന്ന് തിരുത്തൽ താളെടുത്ത് നോക്കി മനസ്സിലാക്കുമല്ലോ. കൂടുത്ല‍ അറിയുവാൻ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനവും നോക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 17:57, 7 ജൂലൈ 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Mynaumaiban. താങ്കൾക്ക് സംവാദം:പ്രയോഗസമുച്ചയം (ഭാഷ)#രചയിതാവ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദം[തിരുത്തുക]

ഉപഭോക്തൃതാളിൽ പെട്ടികൾ കൊടുക്കുമ്പോൾ വിക്കിപീഡിയനും സാഹിത്യതൽപരനുമാകുന്നു (അൻ പ്രത്യയം പുല്ലിംഗം) ഒരു സ്ത്രീയായ എനിക്ക് തൽപരൻ ആകാനോ പീഡിയനാകാനോ വയ്യല്ലോ..എന്താണൊരു പോംവഴി? --Mynaumaiban 18:56, 8 ജൂലൈ 2013 (UTC)

ഇത് വിക്കിപീഡിയയിലെ ഒരു അന്തരാളഘട്ടത്തിലെ - പുരുഷകേന്ദ്രീതമായ വ്യവസ്ഥയിൽ നിന്നും തുല്യതയിലേക്കുള്ള പ്രയാണത്തിലേക്കുള്ള പ്രശ്നമാകുന്നു മാഡം സാഹിത്യ തൽപ്പരനെ തൽപ്പരയാകുന്നു എന്ന് പുതിയ പെട്ടി ഉണ്ടാക്കി മാറ്റിത്തരാം. പക്ഷേ വിക്കിമീഡിയൻ എന്നതിനെ എങ്ങനെ എഴുതണം എന്ന് എന്തെങ്കിലും നിർദ്ദേശമുണ്ടോ ? --Adv.tksujith (സംവാദം) 19:18, 8 ജൂലൈ 2013 (UTC)[മറുപടി]

ഒരു കുറുക്കുവഴി ഉപയോഗിച്ച് ശരിയാക്കിയിട്ടുണ്ട് ! ഇപ്പോൾ ഉപയോക്തൃതാൾ നോക്കുക--Adv.tksujith (സംവാദം) 19:28, 8 ജൂലൈ 2013 (UTC)[മറുപടി]

- ഉപയോക്ത്രപ്പെട്ടികളിൽ ലിംഗവിവേചകമല്ലാത്ത പദങ്ങൾ ഉപയോഗിക്കേണ്ടി വരും. (സ്ത്രീ ഉപയോക്താക്കൾ വരുന്നതു കൊണ്ടുള്ള പ്രശ്നങ്ങളേ --അഖിലൻ 07:31, 10 ജൂലൈ 2013 (UTC)[മറുപടി]

അല്പം പായസം കഴിക്കൂ![തിരുത്തുക]

ഈ പായസം കുടിച്ചിട്ടാകട്ടെ ബാക്കിയുള്ള തിരുത്തൽ. ആശംസകളോടെ അഖിലൻ 07:27, 10 ജൂലൈ 2013 (UTC)[മറുപടി]


സന്തോഷം

Mynaumaiban 15:32, 10 ജൂലൈ 2013 (UTC)

സംവാദം:മലയാളത്തിലെ സന്ദേശകാവ്യങ്ങൾ[തിരുത്തുക]

ഈ താൾ ഒന്നു ശ്രദ്ധിക്കൂ. സസ്നേഹം, --അഖിലൻ 16:58, 10 ജൂലൈ 2013 (UTC)[മറുപടി]


തീർച്ചയായും ഈ താളുമായി യോജിപ്പിക്കാവുന്നതാണ്


Mynaumaiban 17:08, 10 ജൂലൈ 2013 (UTC)

അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുകയാണ് വേണ്ടത്. ഈ ചിഹ്നം കീ ബോഡിന്റെ ഇടതുവശം മുകളിൽ Esc കീയുടെ താഴെയായി കാണാം. ഷിഫ്റ്റ് അമർത്തിയാൽ അത് കിട്ടും. താങ്കൾ അങ്ങനെ അല്ല ചെയ്യുന്നതെന്നതിനാൽ ഒപ്പ് പൂർണ്ണമാകുന്നില്ല. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Adv.tksujith (സംവാദം) 02:42, 11 ജൂലൈ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Mynaumaiban

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:12, 16 നവംബർ 2013 (UTC)[മറുപടി]

നമസ്കാരം[തിരുത്തുക]

വീണ്ടും സജീവമാകുന്നതിൽ സന്തോഷം. കഴിയുമെങ്കിൽ മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി എന്ന ലേഖനവും തുടങ്ങുമല്ലോ. --Adv.tksujith (സംവാദം) 14:35, 11 ജനുവരി 2016 (UTC)[മറുപടി]

തീർച്ചയായും. ക്രമീകരണങ്ങൾ പലതും മറന്നുപോയി. അവലംബം, റെഫറൻസ് തുടങ്ങിയവ. സഹായിക്കുമല്ലോ Mynaumaiban 14:54, 11 ജനുവരി 2016 (UTC)

ലേഖനം നേരത്തെ ഉണ്ടായിരുന്നു. സാരമില്ല ലയിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്.--Vinayaraj (സംവാദം) 17:55, 11 ജനുവരി 2016 (UTC)[മറുപടി]

അധ്യക്ഷന്മാർ വിവിധ കാലഘട്ടങ്ങളിൽ മാറി വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡണ്ട് ആണ് ഡോ. ഫസൽ ഗഫൂർ.

ഡോ. പി. കെ അബ്ദുൾ ഗഫൂർ അന്തരിച്ചത് 1984 മെയ് 23നാണ്. 2007 എന്നത് തെറ്റാണ്. മുസ്ലിം എജുക്കേഷനൽ സൊസൈറ്റി എന്ന ലേഖനത്തിൽ വസ്തുതാപരമായി തെറ്റുകൾ ഉള്ളതുകൊണ്ട് ആ ലേഖനം ലയിപ്പിക്കുന്നതിനേക്കാൾ ഒഴിവാക്കുകയാവും ഉചിതം Mynaumaiban 07:36, 20 ജനുവരി 2016 (UTC)

ലേഖനത്തിൽ വസ്തുതാപരമായ തെറ്റുണ്ടെങ്കിൽ അത് നമുക്ക് തിരുത്താമല്ലോ. ആ ലേഖനം ഒഴിവാക്കുന്നതിൽ പല പ്രശ്നങ്ങളുമുണ്ടാകും. ഒന്ന് അത് സൃഷ്ടിച്ചവരോട് ചെയ്യുന്ന അനീതി. രണ്ടാമത്, ആ ലേഖനം ഇതിനകം മറ്റ് പലയിടങ്ങളിലും സൈറ്റ് ചെയ്തിട്ടുണ്ടാവാം. (മറ്റ് പുസ്തകങ്ങളിലോ, വെബ്പേജുകളിലോ ഒക്കെ) അപ്പോൾ ആ ലേഖനം ഇല്ലാതാക്കിയാൽ അവർക്കെല്ലാം പ്രശ്നമാകും. കഴിയുമെങ്കിൽ താങ്കൾ തുടങ്ങിവെച്ച ലേഖനത്തിലെ ഭാഗങ്ങൾ അതിലോട്ട് ചേർക്കുക. വിക്കിയിൽ തെറ്റായി കാണുന്ന ഏത് കാര്യവും നമുക്ക് തിരുത്താം. ധൈര്യമായി തിരുത്തുക. രണ്ട് ലേഖനങ്ങളും ലയിപ്പിക്കുന്നത് ഉടനെ ചെയ്യാം. --Adv.tksujith (സംവാദം) 09:33, 20 ജനുവരി 2016 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]