പുള്ളയാർ പടലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയ വിഷചികിത്സാ രംഗത്തെ ദ്രാവിഡ പാരമ്പര്യത്തെ കുറിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥമാണ് പുള്ളയാർ പടലം. പുള്ളയാർ പടലത്തിന്റെ കർത്താവാരെന്നോ ഏതു കാലത്തു രചിക്കപ്പെട്ടതാണെന്നോ അറിവില്ല. എന്നാൽ പുള്ളയാർ പടലത്തെ ആധാരമാക്കിയാണ് പണ്ടുള്ളവർ ചികിത്സ നടത്തിയിരുന്നത്. ഇന്നും ചില കുടുംബങ്ങളിൽ പുള്ളയാർ പടലം ഉള്ളതായി കരുതുന്നു. ഈ ഗ്രന്ഥപ്രകാരം ചികിത്സയിൽ മന്ത്രത്തിനാണ് പ്രാധാന്യം. [1]

തമിഴ് വിരുത്തങ്ങളാണ് ഈ ഗ്രന്ഥമെന്നും തമിഴും മലയാളവും ചേർന്ന വിരുത്തങ്ങളാണെന്നും ഭിന്ന അഭിപ്രായങ്ങളാണുള്ളത്. യഥാർത്ഥത്തിൽ പ്രാചീന മധ്യകാലീന മലയാളവുമായി ഇതിനു ബന്ധമെന്ന് ആലോചിയിരിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ ഗ്രന്ഥം മലയാളം ഭാഷാ ചരിത്രത്തിൽ മുതൽ കൂട്ടായിരിക്കും. പുള്ളയാർ പടലത്തിലെ വിരുത്തങ്ങൾക്ക് പാട്ടുസാഹിത്യവുമായി അഭേദ്യമായ ബന്ധമുണ്ട്. കേരളപാണിനി പറയുന്ന ആറുനയങ്ങൾ ഇതിലെ വരികളുമായി ഒത്തു നോക്കാവുന്നതാണ്. തൂവെണ്ണിലാവ്, ഭാഷാനാരായണീയം മുതലായവയിലെ മണിപ്രവാള ശൈലിക്കു സമാനമായിരുന്നു പുള്ളയാർ പടലത്തിലെ തമിഴ്- മലയാള ഭാഷാമിശ്രമെന്ന് കുട്ടികൃഷ്ണമേനോന്റെ അഭിപ്രായം.

കടിത്തേടം തടിക്കിലും കറുത്തചോര പായ്ക്കിലും
വിടുത്തുടൻ പറൈകിലും വിറണ്ടുനീരിരക്കിലും
അടുത്തുടൻ ചിരിക്കിലും അണീമുകം തുടക്കിലും
പടിത്ത നൽ മരുന്തിനാൽ പലങ്കളൊന്നുമില്ലയേ.

എന്ന് കേരള ഭാഷാ പ്രധാനങ്ങളായ പല വിരുത്തങ്ങളും പുള്ളയാർ പടലത്തിൽ കാണാം. എന്നാൽ ചികിത്സാ വിഭാഗം തനിത്തമിഴാണെന്നും പറയുന്നു.

അവലംബം[തിരുത്തുക]

  1. ക്രിയാകൗമുദി, വി.എം. കുട്ടികൃഷ്ണമേനോൻ
"https://ml.wikipedia.org/w/index.php?title=പുള്ളയാർ_പടലം&oldid=1797219" എന്ന താളിൽനിന്ന് ശേഖരിച്ചത്