Jump to content

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിലെ ‍, പ്രത്യേകിച്ച് കേരളമുസ്ലിംങ്ങളിലെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് ഡോ.പി.കെ. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ 1964-ൽ[1] രൂപവൽകരിക്കപ്പെട്ട ഒരു സംഘടനയാണ്‌ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി അഥവാ എം.ഇ.എസ്. [2]

ചരിത്രം

[തിരുത്തുക]

1964-ൽ കോഴിക്കോട് വെച്ച് ഡോ. പി.കെ. അബ്ദുൽ ഗഫൂർ ആണ്‌ എം.ഇ.എസ്. സ്ഥാപിച്ചത്. 2007 ൽ ഡോ. ഗഫൂറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ പി.എ. ഫസൽ ഗഫൂർ എം.ഇ.എസിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. [3] കേരളത്തിലും ഇന്ത്യക്ക് പുറത്ത് ഗൾഫ് രാജ്യങ്ങളിലും[അവലംബം ആവശ്യമാണ്] എം.ഇ.എസിന്‌ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്

വിവരണം

[തിരുത്തുക]

മുസ്ലീം സമൂഹത്തിന് പ്രാധാന്യം നൽകുമ്പോഴും മതേതരമൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയും മറ്റു സമൂദായങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രാധാന്യം നൽകി വരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ മുസ്ലീം എജ്യൂക്കേഷണൽ സൊസൈറ്റിക്ക് 20000 ലേറെ സജീവ അംഗങ്ങളുണ്ട്. 85000 ലധികം വിദ്യാർത്ഥികളും 15000 ത്തോളം ജീവനക്കാരുമുണ്ട്.

എം.ഇ.എസ്. സ്ഥാപനങ്ങൾ

[തിരുത്തുക]
  • ശാസ്ത്ര-മാനവിക കലാലയങ്ങൾ - 18
  • പ്രൊഫഷണൽ സ്ഥാപനങ്ങൾ - 10
  • ഹയർ സെക്കണ്ടറി സ്‌കൂളുകൾ - 12
  • സി ബി എസ് സി സ്‌കൂളുകൾ - 36
  • മറ്റു സ്ഥാപനങ്ങൾ - 74

പ്രധാന കലാലയങ്ങൾ

[തിരുത്തുക]

പ്രൊഫഷണൽ സ്ഥാപനങ്ങൾ

[തിരുത്തുക]

ആരോഗ്യരംഗം

[തിരുത്തുക]

ശാസ്ത്ര-സാങ്കേതികം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കരീം, സി.കെ. (1997). കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക്-ഡയറക്ടറി വാള്യം 1. ചരിത്രം പബ്ലിക്കേഷൻ. p. 652.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-04. Retrieved 2010-10-08.
  3. http://www.hindu.com/2007/03/13/stories/2007031307710500.htm