മഹിഷാസുരന്‍ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മഹിഷാസുരന്‍ (Centaurus)
മഹിഷാസുരന്‍
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മഹിഷാസുരന്‍ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cen
Genitive: Centauri
റൈറ്റ് അസന്‍ഷന്‍: 13 h
ഡെക്ലിനേഷന്‍: −50°
വിസ്തീര്‍ണ്ണം: 1060 ചതുരശ്ര ഡിഗ്രി.
 (9-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
11
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
69
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
9
സമീപ നക്ഷത്രങ്ങള്‍: 15
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ആല്‍ഫ സെന്റോറി (റിജില്‍ കെന്റ്)
(α Cen)
 (−0.01m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
പ്രോക്സിമ സെന്റോറി (α Cen C)

 (4.22 പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 0
ഉല്‍ക്കവൃഷ്ടികള്‍ : Alpha Centaurids
Omicron Centaurids
Theta Centaurids
സമീപമുള്ള
നക്ഷത്രരാശികള്‍:
ശലഭശുണ്ഡം (Antlia)
ഓരായം (Carina)
ചുരുളന്‍ (Circinus)
തൃശങ്കു (Crux)
ആയില്യന്‍ (Hydra)
വൃകം (Lupus)
മഷികം (Musca)
കപ്പല്‍‌പായ (Vela)
അക്ഷാംശം +25° നും −90° നും ഇടയില്‍ ദൃശ്യമാണ്‌
മെയ് മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാര്‍ദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ മഹിഷാസുരന്‍ (Centaurus). ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതുമാണ്‌. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഈ നക്ഷത്രരാശിയിലാണ്‌.

[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കള്‍

ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റോറി

ആല്‍ഫ സെന്റോറി (റിജില്‍ കെന്റ്) ദൃശ്യകാന്തിമാനം കൂടിയ നക്ഷത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ്‌ . ബീറ്റാ സെന്റോറി പതിനൊന്നാം സ്ഥാനത്തും. [1] ആല്‍ഫ സെന്റോറി ഒരു ഇരട്ട നക്ഷത്രമാണ്‌. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഇവയുടെ ചുറ്റും ഭ്രമണം ചെയ്യുന്ന നക്ഷത്രമാണ്‌.

ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാല്‍ ഇതില്‍ മെസ്സിയര്‍ വസ്തുക്കളൊന്നുമില്ല. എങ്കിലും ഏറ്റവും ദൃശ്യകാന്തിമാനം കൂടിയതും നമ്മുടെ ഗാലക്സിയിലെ ഏറ്റവും വലുതുമായ[2] ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റോറിയും സെന്റോറസ് ഏ (NGC 5128) എന്ന റേഡിയോ ഗാലക്സിയും ഈ നക്ഷത്രരാശിയിലാണ്‌.

[തിരുത്തുക] അവലംബം

  1. http://www.astro.wisc.edu/~dolan/constellations/extra/brightest.html
  2. http://natkobajic.netfirms.com/brightest.html


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം