റേഡിയോ തരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ITU Radio Band Numbers

4 5 6 7 8 9 10 11 12

ITU Radio Band Symbols

VLF LF MF HF VHF UHF SHF EHF

NATO Radio bands

A B C D E F G H I J K L M

IEEE Radar bands

HF VHF UHF L S C X Ku K Ka V W

edit


ഏതാണ്ട് 10-3 മീറ്ററില്‍ കൂടുതല്‍ തരംഗദൈര്‍ഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളാണ് റേഡിയോ തരംഗങ്ങള്‍ എന്നറിയപ്പെടുന്നത്‍. വിദ്യുത്കാന്തിക വര്‍ണ്ണരാജിയില്‍ ഏറ്റവും കൂടുതല്‍ തരംഗദൈര്‍ഘ്യൈം ഉള്ളതും ഇതിനാണ്.

[തിരുത്തുക] റേഡിയോ തരംഗങ്ങളും ജ്യോതിശാസ്ത്രവും

മനുഷ്യനേത്രത്തിനു കാണാനാകാത്ത വിദ്യുത്കാന്തിക തരംഗങ്ങളില്‍ ജ്യോതിശാസ്ത്രത്തിലെ പഠനങ്ങള്‍ക്കായി ആദ്യമായി ഉപയോഗിച്ചത് റേഡിയോ തരംഗങ്ങളാണ്.

ബെല്‍ ലബോറട്ടറിയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ എഞ്ചിനീയറായ കാള്‍ ജി. ജാന്‍സ്കി ആണ് ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളെ തികച്ചും യാദൃശ്ചികമായി ആദ്യം കണ്ടെത്തിയത്. അറ്റ്ലാന്റിക്കിനു കുറുകേ പുതുതായി സ്ഥാപിച്ച റേഡിയോ ലിങ്കില്‍ ഉണ്ടാകുന്ന disturbance നെ കുറിച്ചു പഠിക്കുകയായിരുന്നു അദ്ദേഹം. ധനു രാശി ആകാശത്തിന്റെ ഉച്ചിയില്‍ എത്തുന്ന സമയത്ത് ഈ disturbance ഏറ്റവും അധികം ആണെന്നു അദ്ദേഹം കണ്ടു. (നമ്മുടെ ഗാലക്സിയുടെ കേന്ദ്രം ധനു രാശിയില്‍ ആണ്.) ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അവിടെ റേഡിയോ ജ്യോതിശാസ്ത്രത്തിനു തുടക്കം കുറിച്ചു.

ഇന്നു ആകാശഗംഗയെ കുറിച്ച് ലഭ്യമായ മിക്കവാറും എല്ലാ വിവരങ്ങളും റേഡിയോ തരംഗങ്ങള്‍ പഠിച്ചതു വഴി ലഭിച്ചതാണ്.


വിദ്യുത്കാന്തിക വര്‍ണ്ണരാജി
(തരംഗദൈര്‍ഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതല്‍ മുകളിലേക്ക്)
ഗാമാ തരംഗംഎക്സ്-റേ തരംഗംഅള്‍ട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇന്‍ഫ്രാറെഡ് തരംഗംടെറാഹേര്‍ട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
Visible (optical) spectrum: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
Microwave spectrum: W bandV bandK band: Ka band, Ku bandX bandC bandS bandL band
Radio spectrum: EHFSHFUHFVHFHFMFLFVLFULFSLFELF
Wavelength designations: MicrowaveShortwaveMediumwaveLongwave


"http://ml.wikipedia.org/wiki/%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%A4%E0%B4%B0%E0%B4%82%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം