അൾട്രാവയലറ്റ് തരംഗം
ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. 4 x 10-7 മീറ്റർ മുതൽ 10-9 മീറ്റർ വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്.
[തിരുത്തുക] ജ്യോതിശാസ്ത്രവും അൾട്രാവയലറ്റ് തരംഗവും
അൾട്രാവയലറ്റ് തരംഗങ്ങളിലെ തരംഗ ദൈർഘ്യം കൂടിയ തരംഗങ്ങൾ ഭൂമിയിലെത്തും. അതിനു near-ultra violet വിദ്യുത്കാന്തിക തരംഗങ്ങൾ എന്നാണ് പറയുന്നത്. ഈ തരംഗങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഒരു അൾട്രാവയലറ്റ് ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിക്കാം. പക്ഷേ ദൂരദർശിനിയിൽ ഗ്ലാസ്സ് ലെൻസ് ഉപയോഗിക്കാൻ പറ്റില്ല. കാരണം ഗ്ലാസ്സ് അൾട്രാവയലറ്റ് തരംഗങ്ങളെ തടയും. അതിനാൽ ക്വാർട്ട്സ് പോലെ അൾട്രാവയലറ്റ് തരംഗങ്ങളെ ആഗിരണം ചെയ്യാത്ത എന്തെങ്കിലും വേണം ഇത്തരം ദൂരദർശിനികളിൽ ഉപയോഗിക്കാൻ.
പക്ഷേ ഈ വിദ്യുത്കാന്തിക തരംഗങ്ങളിലെ തരംഗ ദൈർഘ്യം കുറഞ്ഞ വിഭാഗമായ far-ultra violet തരംഗങ്ങൾ ഭൂമിയിലേക്ക് എത്തില്ല. അപ്പോൾ പിന്നെ ഭൂമിയുടെ പുറത്തു നിന്നു അതിനെ നിരീക്ഷിക്കുകയേ വഴിയുള്ളൂ. അങ്ങനുള്ള ആദ്യത്തെ ദൂരദർശിനി നാസ 1978-ൽ വിക്ഷേപിച്ചു. International Ultraviolet Explorer എന്നായിരുന്നു ഇതിന്റെ പേര്. 1996- വരെ അത് ഭൂമിയിലേക്ക് ചിത്രങ്ങൾ അയച്ചു കൊണ്ടിരുന്നു.
| വിദ്യുത്കാന്തിക വർണ്ണരാജി (തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്) |
|
|---|---|
| ഗാമാ തരംഗം • എക്സ്-റേ തരംഗം • അൾട്രാവയലറ്റ് തരംഗം • ദൃശ്യപ്രകാശ തരംഗം • ഇൻഫ്രാറെഡ് തരംഗം • ടെറാഹേർട്സ് തരംഗം • മൈക്രോവേവ് തരംഗം • റേഡിയോ തരംഗം | |
| ദൃശ്യപ്രകാശം: | വയലറ്റ് • നീല • പച്ച • മഞ്ഞ • ഓറഞ്ച് • ചുവപ്പ് |
| മൈക്രോവേവ് രാജി: | W band • V band • K band: Ka band, Ku band • X band • C band • S band • L band |
| റേഡിയോ രാജി: | EHF • SHF • UHF • VHF • HF • MF • LF • VLF • ULF • SLF • ELF |
| തരംഗദൈർഘ്യത്തിനനുസരിച്ച്: | മൈക്രോവേവ് • ഷോർട്ട്വേവ് • മീഡിയംവേവ് • ലോങ്വേവ് |