പ്രകാശവേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത വളരെ പ്രാധാന്യമുള്ളൊരു ഭൗതികമാനകവും ഒരു ചരവും ആണ്‌. ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗത സെക്കണ്ടില്‍ 29,97,92,458 മീറ്റര്‍ ആണ്. ഏകദേശം മൂന്നു ലക്ഷം കിലോമിറ്റര്‍/സെക്കന്റ്. ഈ വേഗതയെ c എന്ന അക്ഷരം കൊണ്ടാണു സൂചിപ്പിക്കുന്നത്. എല്ലാ വിദ്യുത്കാന്തിക തരംഗങ്ങളുടേയും ശൂന്യതയിലെ വേഗതയും ഇതു തന്നെയാണ്‌.


ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഗലീലിയോയുടെ പരീക്ഷണം

1600-ല്‍ ഗലീലിയോ ആണ്‌ പ്രകാശവേഗം കണ്ടെത്താനുള്ള ആദ്യ പരീക്ഷണം നടത്തിയത്. ഒരു മൈലോളം അകലത്തില്‍ രണ്ടു പേരെ വിളക്കുമായി നിര്‍ത്തിയ ശേഷം, ഒന്നാമന്റെ വിളക്കു കാണുന്ന മാത്രയില്‍ തന്റെ വിളക്കു തെളിയിക്കാന്‍ രണ്ടാമനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലുള്ള സമയദൈര്‍ഘ്യവും, ഇരുവരും തമ്മിലുള്ള കൃത്യമായ ദൂരവും കണക്കാക്കിയാല്‍ പ്രകാശത്തിന്റെ വേഗത കണ്ടെത്താനാവുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

രണ്ടു നിരീക്ഷകര്‍ക്കും തമ്മിലുള്ള അകലം xഉം സമയദൈഘ്യംtയും ആയാല്‍ പ്രകാശവേഗം 2x/t ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുമാനം. എന്നാല്‍ t അക്കാലത്ത് കണക്കുകൂട്ടാവുന്നതിലും വളരെച്ചെറുതായിരുന്നതിനാല്‍ ഗലീലിയോയുടെ പരീക്ഷണം വിജയിച്ചില്ല.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം



"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B4%B5%E0%B5%87%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം