പച്ചക്കടലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ഗ്രീന്‍ ടര്‍ട്ടില്‍ അഥവാ പച്ച ആമ
Chelonia mydas on a Hawaiian coral reef.
Chelonia mydas on a Hawaiian coral reef.
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Reptilia
നിര: Testudines
കുടുംബം: Cheloniidae
ജനുസ്സ്‌: Chelonia
Latreille in Sonnini & Latreille, 1802
വര്‍ഗ്ഗം: Chelonia mydas
ശാസ്ത്രീയനാമം
Chelonia mydas
(Linnaeus, 1758)

വംശനാശഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ്‌ പച്ചക്കടലാമ [1] [2](English: Green Turtle) അഥവാ ഗ്രീന്‍ ടര്‍ട്ടില്‍ (ശാസ്ത്രീയനാമം: Chelonia mydas). ഇതിന്റെ പുറന്തോടിന്നടിയിലുള്ള കൊഴുപ്പിന്റെ പച്ചനിറമാണ്‌ പച്ചക്കടലാമ എന്ന പേരിനാധാരം[1]. സസ്യഭുക്കുകളായ ഇവക്ക് 1.5 മീറ്റര്‍ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ്സ് 80 വര്‍ഷമാണ്‌. മറ്റുള്ള ആമകളേപ്പോലെ, തല തോടിനുള്ളിലേക്ക് വലിക്കാന്‍ ഇവയ്ക്ക് കഴിയില്ല. [3]

ഉള്ളടക്കം

[തിരുത്തുക] ആവാസം

മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങള്‍, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ്‌‍ ഇന്ത്യയില്‍ ഇപ്പോള്‍ ഗ്രീന്‍ ടര്‍ട്ടില്‍ കാണപ്പെടുന്നത് .ആദ്യകാലങ്ങളില്‍ ലോകത്തെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവന്നിരുന്നു.

പച്ചക്കടലാമയുടെ ആവാസകേന്ദ്രങ്ങള്‍. ചുവപ്പ് വൃത്തങ്ങള്‍ അറിയപ്പെടുന്ന പ്രധാന ആവാസകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു. ചെറുആവാസകേന്ദ്രങ്ങള്‍ മഞ്ഞ വൃത്തം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.

[തിരുത്തുക] ഭീഷണിയുടെ കാരണം

ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നായ ഇതിന്റെ പ്രധാനശത്രു മനുഷ്യനാണ്‌[1]. ആമസൂപ്പിനായും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രത്യേകതരം എണ്ണ ഇതിന്റെ ശരീരത്തില്‍ നിന്നും ലഭിക്കുന്നതിനാല്‍, ഈ എണ്ണക്കായുമുള്ള വേട്ടയാടലാണ്‌ വംശനാശഭീഷണിയുടെ കാരണം[1]

[തിരുത്തുക] പ്രജനനം

ജുണിനും സെപ്റ്റംബറിനും ഇടക്കാണ് ഇവ മുട്ടയിടുന്നത്. ഒരു കാലയളവില്‍ ഏകദേശം100 മുട്ടകള്‍ വരെയിടുന്നു. മുട്ടയിടുന്ന സമയത്ത് അത് സ്വന്തം നാട്ടില്‍ തിരിച്ചെത്തും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്‌[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 മനോരമ ഓണ്‍ലൈന്‍, പരിസ്ഥിതി, ധന്യലക്ഷ്മി മോഹന്‍
  2. ഐ യു സി എന്‍ ശേഖരിച്ച തീയ്യതി 13 നവംബര്‍ 2008
  3. നാഷനല്‍ ജിയോഗ്രഫിക്ക് ശേഖരിച്ച തീയ്യതി 13 നവംബര്‍ 2008
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം