വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് ചീങ്കണ്ണി (Gharial). വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ശല്‍ക്കങ്ങളാല്‍ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ചീങ്കണ്ണിയിലെ ശ്ല്‍ക്കങ്ങള്‍ വളരെ കടുപ്പമുള്ളവയാണ്.
നദികളിലും ജലാശയങ്ങളിലും കുളങ്ങളിലും കാണപ്പെടുന്നു. ഏകദേശം അഞ്ച് മീറ്ററോളം നീളം കാണുന്നു. കേരളത്തില്‍ പറമ്പിക്കുളത്തിലെ ജലാശയങ്ങളും നദികളും നെയ്യാര്‍ ജലാശയവും ഇതിന്‍റെ പ്രധാന ആവാസകേന്ദ്രങ്ങളാണ്.
Male gharial at the San Diego Zoo