മലമ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈത്തൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൈത്തൺ (വിവക്ഷകൾ) എന്ന താൾ കാണുക. പൈത്തൺ (വിവക്ഷകൾ)
മലമ്പാമ്പ്
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ഉപഫൈലം: Vertebrata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Pythonidae
ജനുസ്സ്: Python
വർഗ്ഗം: P. molurus
ശാസ്ത്രീയ നാമം
Python molurus
(Linnaeus, 1758)
പര്യായങ്ങൾ
 • [Coluber] Molurus - Linnaeus, 1758
 • Boa Ordinata - Schneider, 1801
 • Boa Cinerae - Schneider, 1801
 • Boa Castanea - Schneider, 1801
 • Boa Albicans - Schneider, 1801
 • Boa Orbiculata - Schneider, 1801
 • Coluber Boaeformis - Shaw, 1802
 • Python bora - Daudin, 1803
 • Python tigris - Daudin, 1803
 • Python tigris castaneus - Daudin, 1803
 • Python tigris albanicus - Daudin, 1803
 • Python ordinatus - Daudin, 1803
 • Python Javanicus - Kuhl, 1820
 • Python molurus - Gray, 1842
 • Python Jamesonii - Gray, 1842
 • Python (Asterophis) tigris - Fitzinger, 1843
 • Python molurus - Boulenger, 1893
 • Python molurus [molurus] - Werner, 1899
 • [Python molurus] var. ocellatus - Werner, 1899
 • [Python molurus] var. intermedia - Werner, 1899
 • Python molurus molurus - Stull, 1935
 • Python molurus - M.A. Smith, 1943
 • Python molurus pimbura - Deraniyagala, 1945
 • Python molurus molurus - Stimson, 1969
 • [Python molurus] var. [molurus] - Deuve, 1970
 • Python molurus - Kluge, 1993[1]

കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് (Indian rock python) (ശാസ്ത്രീയനാമം: Python molurus - പൈത്തൻ മോളുറസ്)[2] ലോകത്ത് വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് മലമ്പാമ്പുകൾക്ക്. ഇന്ത്യയിൽ രണ്ടു തരം മലമ്പാമ്പുകൾ കാണപ്പെടുന്നു. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവയെ മുട്ടയിട്ടു പ്രജനനം നടത്തുന്നതിനാൽ ഓവിപാരസ് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവരണം[തിരുത്തുക]

ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവയ്ക്ക് ഉണ്ടാകും. മഴവെള്ളത്തോടൊപ്പം ഒലിച്ചാണ് ഇവ പലപ്പോഴും നാട്ടിൻപുറത്തെത്തുക. മരം കയറാനുംവെള്ളത്തിൽ നീന്താനും ഇവയ്ക്ക് വിഷമമില്ല. പക്ഷികളേയും ചെറു ജീവികളേയുമാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങുകളേയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഭക്ഷിയ്ക്കും. എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്. മഴയുള്ള കാലത്താണ് മുട്ടയിടുക. നൂറോളം മുട്ടകളിടും. ഏകദേശം രണ്ടു മാസം വരെ അടയിരിക്കുന്നു. ശരീരത്തിലെ നെയ്യ് എടുക്കുന്നതിന് വേണ്ടിയും ഇറച്ചിക്കും തോലിനും ഒക്കെ വേണ്ടിയും പെരുമ്പാമ്പുകളെ വേട്ടയാടുന്നുണ്ട്. അതിനാൽ ഇവ വംശനാശഭീഷണി നേരിടുന്നു.

രാത്രിയിലാണ് മലമ്പാമ്പ് ഇരതേടുന്നത്. വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. അമിതമായ ശരീരഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
 2. പി പി കെ പൊതുവാൾ (2011). പാമ്പുകളു് (ഭാഷ: മലയാളം). തിരുവനന്തപുരം: ദേശാഭിമാനി ബുക്സ്. ഐ.എസ്.ബി.എൻ. 81-262-0683-7. 
"http://ml.wikipedia.org/w/index.php?title=മലമ്പാമ്പ്&oldid=1858499" എന്ന താളിൽനിന്നു ശേഖരിച്ചത്