ആറ്റുവായ്പ്പാമ്പ്
| ആറ്റുവായ്പ്പാമ്പ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉരഗങ്ങൾ |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Colubridae |
| ജനുസ്സ്: | Cerberus |
| വർഗ്ഗം: | C. rynchops |
| ശാസ്ത്രീയ നാമം | |
| Cerberus rynchops (Schneider, 1799) |
|
| പര്യായങ്ങൾ | |
|
Cerebrus rhynchops |
|
വിഷശക്തി കുറഞ്ഞ ഒരിനം പാമ്പാണ് ആറ്റുവായ്പ്പാമ്പ് . ശാസ്ത്രീയനാമം: സെർബീറസ് റിങ്കോപ്സ് (Cerberus rhynchops) New Guinea bockadam അഥവാ Dog-faced Water Snake . കേരളത്തിൽ കണ്ണൂരിലും പഴയ തിരുവിതാംകൂറിൻറെ തീരപ്രദേശങ്ങളിലും കേരളത്തിനു വെളിയിൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും, ശ്രീലങ്ക, ബർമ, മലയ, സയാം, ഇന്തോ-ചൈനീസ് ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാം. ഇതിൻറെ വിഷപ്പല്ലുകളിൽ വളരെ ആഴം കുറഞ്ഞ പുറം-ചാലുകളുണ്ട്. ഈ പല്ലുകൾ മേലണയിൽ വളരെ പിന്നിലേക്കുമാറി സ്ഥിതിചെയ്യുന്നതിനാൽ കടിച്ചു വിഷമേല്പിക്കുക അത്ര എളുപ്പമല്ല. കടിച്ചാൽതന്നെയും അല്പം വേദനയും തരിപ്പും ഉണ്ടാവുന്നതല്ലാതെ കടിയേറ്റ ആളിന് ജീവാപായം സംഭവിക്കാറില്ല. [1]
അവലംബം [തിരുത്തുക]
- ↑ മലയാളം സർവവിജ്ഞാന കോശം വാല്യം 3 പേജ് - 337; State Institute of EP publication, TVM
|
|||||||||||