ഉടുമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉടുമ്പ്
Varanus albigularis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Scleroglossa
Infraorder: Anguimorpha
ഉപരികുടുംബം: Varanoidea
കുടുംബം: Varanidae
ജനുസ്സ്: Varanus
Merrem, 1820
Species
Over 70, see text.

ഉടുമ്പ് അഥവാ Monitor lizard, വളരെ വ്യത്യസ്തമായ മുകൾനില പല്ലുകളോട് കൂടി ജനിക്കുന്ന ഒരു പ്രത്യേക ജീവി. ഈ മുകൾനിരയിലെ പല്ലുകളുപയോഗിച്ചാണ് ഇത് അക്രമികളെ പേടിപ്പിക്കുന്നത്. വരാനിഡെ (Varanidae)[1] കുടുംബത്തിൽപ്പെട്ട ഉടുമ്പുവർഗ്ഗത്തിനു പൊതുവേ വറാനസ് എന്നാണു പറയുക. കേരളത്തിൽ രണ്ടു തരം ഉടുമ്പുകൾ പണ്ടുണ്ടായിരുന്നു, അതിൽ Varanus bengalensis അഥവാ പൊന്നുടുമ്പ് മാത്രമേ ഇന്നുള്ളു, കാരുടുമ്പ് (മണ്ണുടുമ്പ്)എന്ന വർഗം കാണപ്പെടുന്നില്ല.[അവലംബം ആവശ്യമാണ്]

ഉള്ളടക്കം

പ്രത്യേകതകൾ [തിരുത്തുക]

എമറാൾഡ് മരയുടുമ്പ്, പച്ചുടുമ്പ് എന്നൊക്കെ അറിയപ്പെടുന്ന "വരാനസ് പ്രാസിനസ്"

മുതലയുള്ള സ്ഥലങ്ങളിൽ ഇവൻ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകോണ്ടാണ്‌ മോണിട്ടർ എന്ന പേർ ഇത്തരം പല്ലികൾക്ക്‌ കിട്ടിയത്‌ (മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ട ഭോജ്യങ്ങളിൽ ഒന്നാണെന്നതിനാൽ ഇത്‌ മുതലമടകൾ തിരഞ്ഞു കണ്ടുപിടിക്കും)

ഇണക്കം [തിരുത്തുക]

ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളർത്താം. കോഴിമുട്ടയും മീൻ-ഇറച്ചി കഷണങ്ങളുമാണ് ഭക്ഷണം. കൊമോഡോ ഡ്രാഗൺ‍‍ എന്ന ഭീമൻ പല്ലി ഉടുമ്പിന്റെ വർഗത്തിൽ പെട്ട ഒന്നാണ്.

പൊന്നുടുമ്പിന്റെ കുട്ടി

സംരക്ഷണം [തിരുത്തുക]

ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമ പ്രകാരം (Wild Life (Protection) Act 1972 schedule 1) ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല.[2] തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.

പ്രമാണാധര സൂചിക [തിരുത്തുക]

  1. http://hsb.iitm.ac.in/~prakriti/monitorlizards.html
  2. http://moef.nic.in/modules/rules-and-regulations/wildlife/

അവലംബം [തിരുത്തുക]

  1. http://www.monitor-lizards.net/species/

മറ്റ് ലിങ്കുകൾ [തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ഉടുമ്പ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Varanidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഉടുമ്പ്&oldid=1734343" എന്ന താളിൽനിന്നു ശേഖരിച്ചത്