വെള്ളിവരയൻ പാമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെള്ളിവരയൻ (common wolf snake) |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Colubridae |
| ഉപകുടുംബം: | Colubrinae |
| ജനുസ്സ്: | Lycodon |
| വർഗ്ഗം: | L. capucinus |
| ശാസ്ത്രീയ നാമം | |
| Lycodon capucinus Boie, 1827 |
|
ശംഖുവരെയനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു പാമ്പാണ് വെള്ളിവരയൻ (Common Wolf Snake). തിളങ്ങുന്ന തവിട്ടുനിറമുള്ള ഇവയുടെ ശരീരത്തിൽ ഇളം മഞ്ഞനിറമുള്ള വലയങ്ങൾ കാണാം. ശരീരത്തിന്റെ മുകൾഭാഗത്താണ് കൂടുതൽ വളയങ്ങൾ.
ചെന്നായയുടേത് പോലെ മൂർച്ചയുള്ള പല്ലുകളുള്ളതിനാലാണ് ഇംഗ്ലീഷുകാർ ഇതിനെ വൂൾഫ് സ്നേക്ക് എന്ന് വിളിയ്ക്കുന്നത്. മിനുസമുള്ള ചുവരിലൂടെ പോലും ഇവയ്ക്ക് അനായാസം കയറാൻ വിഷമനില്ല. ചുവർപാമ്പ് എന്നൊരു പേരും ഇവയ്ക്കുണ്ട്. പല്ലികളാണ് ഇവയുടെ പ്രധാന ആഹാരം. പത്തോളം മുട്ടകൾ ഇടാറുണ്ട്. വെള്ളിവരയന്റെ എട്ടിനങ്ങളോളം[1] ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.