ചോലമണ്ഡലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചോലമണ്ഡലി Trimeresurus malabaricus |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Viperidae |
| ഉപകുടുംബം: | Crotalinae |
| ജനുസ്സ്: | Trimeresurus |
| വർഗ്ഗം: | T. malabaricus |
| ശാസ്ത്രീയ നാമം | |
| Trimeresurus malabaricus (Jerdon, 1854) |
|
| Synonyms | |
|
|
കുഴിമണ്ഡലിയുടെ വിഭാഗത്തിൽ പെടുന്ന ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. തെക്കേ ഇന്ത്യയിൽ മാത്രമേ ഈ പാമ്പുകൾ ഉള്ളൂ. നിറം മാറാനുള്ള കഴിവ് ചോലമണ്ഡലിയുടെ പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. എന്നാൽ ഇവയുടെ ശരീരത്തിലെ നിറം ഇടയ്ക്ക് വ്യത്യാസപ്പെടാനുണ്ട്. ത്രികോണാകൃതിയിൽ പരന്ന വലിയ തലയും മുന്നോട്ടുന്തിയ മൂക്കും ശരീരത്തിലെ പച്ചനിറവും ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് മുക്കാൽ മിറ്ററാണ് ഇവയുടെ നീളം. വിഷമുണ്ടെങ്കിലും മാരകമല്ല.
[തിരുത്തുക] അവലംബം
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).