ചുരുട്ടമണ്ഡലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചുരുട്ടമണ്ഡലി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Viperidae |
| ഉപകുടുംബം: | Viperinae |
| ജനുസ്സ്: | Echis |
| വർഗ്ഗം: | E. carinatus |
| ശാസ്ത്രീയ നാമം | |
| Echis carinatus (Schneider, 1801) |
|
| Synonyms | |
|
|
അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചുരുട്ടമണ്ഡലി. അണലികളോട് രൂപദാദൃശ്യമുണ്ട്. അരമീറ്ററോളം നീളം ഉണ്ടാകും. തൃകോണാകൃതിയിലാണ് തല. തൃശ്ശൂലത്തിന്റെ ആകൃതിയിലുള്ള തലയിലുള്ള അടയാളം, കുറൂകിയ വാല് എന്നിവ ചുരുട്ടമണ്ഡലിയെ തിരിച്ചറിയാനുള്ള വഴികളാണ്. ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കുന്ന ശീലം ഉണ്ട്. എലി ഓന്ത്, തവള, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. അണലിയെ പോലെ ഇവയും പ്രസവിക്കുന്ന സ്വഭാവക്കാരാണ്. നീളം കൂടിയ വിഷപ്പല്ലുകളാണ് ഇവയുടെ മറ്റൊരു സവിശേഷത. മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുണ്ട്. ചുരുട്ടമണ്ഡലിയുടെ കടിയേറ്റാൽ വിഷം രക്തത്തെയാണ് ബാധിയ്ക്കുക.
[തിരുത്തുക] അവലംബം
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).