അവിയല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയല്‍. പല പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന അവിയലില്‍ ഏതു പച്ചക്കറികളും ഉപയോഗിക്കാം. അവിയലിന്റെ പാചകത്തിലെ പ്രധാന പ്രത്യേകത മിക്ക പച്ചക്കറികളും അവിയലില്‍ ഉപയോഗിക്കാം എന്നതാണ്. സാധാരണയായി അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ പച്ച നേന്ത്രക്കായ, ചേന, വള്ളിപയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ് എന്നിവയാണ്. ചിലര്‍ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതല്‍ വിഭവങ്ങളുടെ കൂടെയോ അവിയല്‍ ഭക്ഷിക്കാം.
ഉള്ളടക്കം |
[തിരുത്തുക] തയ്യാറാക്കുന്ന വിധം
ആദ്യമായി പച്ചക്കറികള്‍ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തില്‍ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത് കഴിയുംമ്പോള്‍ തൈര് ചെര്‍ത്ത്, ചിരകിയ തേങ്ങ, ജീരകം,പച്ചമുളക് എന്നിവ അരകല്ലില്‍ നന്നായ് അരച്ച് കറിയില്‍ ചേര്‍ക്കുക. കുറച്ചു വെളിച്ചെണ്ണ തുവുക. കറിവേപ്പില തണ്ടൊടു കുടി ഇടുക.
[തിരുത്തുക] പച്ചക്കറികള്‍
മിക്കവാറും എല്ലാ പച്ചക്കറികളും അവിയലിനായി ഉപയോഗിക്കുന്നുണ്ട്. ചേന, വാഴക്ക,കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, പയര്‍, വെള്ളരിക്ക,മുരുങ്ങക്ക, പടവലങ്ങ, ബീന്‍സ്,പച്ചമുളക് എന്നിവ അവിയലില്‍ ചേര്‍ക്കുന്ന ചില പച്ചക്കറികളാണ്.
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] കുറിപ്പുകള്‍
| കേരളീയ ഭക്ഷണങ്ങള്‍ | |
|---|---|
|
ഇഡ്ഡലി• ദോശ• വട്ടയപ്പം • ഇടിയപ്പം• പാലപ്പം • പത്തിരി • കിണ്ണത്തപ്പം• പുട്ട്• കൊഴുക്കട്ട• ബോണ്ട• സുഖിയന്‍• അവിയല്‍• പുളിയിഞ്ചി• അച്ചാര്‍• കാളന്• ഓലന്‍• ശര്‍ക്കരപുരട്ടി• പായസം• വെള്ളപ്പം• ഓട്ടട• പഴംപൊരി• കുമ്പിളപ്പം• |
|
| തിരുത്തുക | |


