കറിവേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
കറിവേപ്പ്
CurryTrees.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Sapindales
കുടുംബം: Rutaceae
ജനുസ്സ്‌: Murraya
വര്‍ഗ്ഗം: M. koenigii
ശാസ്ത്രീയനാമം
Murraya koenigii
(L.) Sprengel

ആഹാരത്തിന്‌ രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ്‌ കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്‌[1][2]. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന ഒരു സുഗന്ധ വ്യഞ്ജനമാണ് [3].ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ 'കരുവേപ്പ്' എന്നുപറയുന്നു.

ഉള്ളടക്കം

[തിരുത്തുക] പോഷകമൂല്യം

കറിവേപ്പ്
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 0 kcal   0 kJ
അന്നജം     6 g
- ഭക്ഷ്യനാരുകള്‍  6.47 g  
Fat 1 g
പ്രോട്ടീന്‍ 6.1 g
ജലം 36.3 g
ജീവകം എ equiv.  1260 μg  140%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.21 mg   14%
നയാസിന്‍ (ജീവകം B3)  2.32 mg   15%
ജീവകം സി  4 mg 7%
കാല്‍സ്യം  830 mg 83%
ഇരുമ്പ്  7 mg 56%
Percentages are relative to US
recommendations for adults.

[തിരുത്തുക] കൃഷി

കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഇത് കൃഷിചെയ്ത് വരുന്നു. വേരില്‍നിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളില്‍ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടില്‍ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കള്‍ക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോള്‍ കായ്കള്‍ക്ക് കറുപ്പ് നിറം ആയിത്തീരും.

[തിരുത്തുക] ഉപയോഗം

വില്പ്പനക്ക് തയ്യാറാക്കിയിരിക്കുന്ന ഉണക്കിയ കറിവേപ്പില

പ്രധാനമായും കറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയില്‍ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങള്‍ക്കും, വയറുസംബന്ധിയായ അസുഖങ്ങള്‍ക്കും കറിവേപ്പില ഉപയോഗിക്കുന്നു.

[തിരുത്തുക] അവലംബം

  1. Curry leaves (Murraya koenigii Spreng.) (ഇംഗ്ലീഷ്). uni-graz.at. ശേഖരിച്ചത് 16 ഒക്ടോബർ 2009.
  2. Curry plant (Murraya koenigii (L.) Spreng.) (ഇംഗ്ലീഷ്). University of Illinois at Chicago. ശേഖരിച്ചത് 17 ഒക്ടോബർ 2009.
  3. http://www.indianetzone.com/1/curry_leaves.htm


[തിരുത്തുക] ചിത്രശാല


"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%87%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം