ജിലേബി
| ജലേബി, ജിലേബി | |
|---|---|
| ഉത്ഭവ വിവരണം | |
| മറ്റ് പേരുകൾ: | ജിലേബി, ജിലപ്പി, സൂൾബിയ (Middle east), ജെരി (Nepal) |
| ഉത്ഭവ രാജ്യം: | മിഡിൽ ഐസ്റ്റ് , വടക്കെ ആഫ്രിക്ക |
| പ്രദേശം / സംസ്ഥാനം: | തെക്കേ ഏഷ്യ |
| വിഭവത്തിന്റെ വിവരണം | |
| വിളമ്പുന്ന തരം: | മധുരപലഹാരം |
| പ്രധാന ഘടകങ്ങൾ: | മൈദ മാവ്, സാഫ്രോൺ, നെയ്യ്, പഞ്ചസാര |
| വകഭേദങ്ങൾ : | Jaangiri or Imarti |
| Approximate Calories per serving : | fewer than puma's cokes |
ജിലേബി അഥവ ജലേബി ഒരു ഇന്ത്യൻ മധുരപലഹാരമാണ്. പല ഭാഷകളിൽ ഇതിന്റെ ഉച്ചാരണവും വിവരണവും വിവിധ രീതിയിലാണ്. (ഉർദു: جلیبی, ഹിന്ദി: जलेबी, പഞ്ചാബി: ਜਲੇਬੀ jalebī; ബംഗാളി: জিলাপী jilapi; Persian: زولبیا zoolbia). മൈദമാവ് കൊണ്ട് നിർമ്മിക്കുന്ന ജിലേബി, എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ് തയാറാക്കുന്നത്.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
ജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. മഞ്ഞ നിറത്തിലും ലഭ്യമാണ്. ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്.
ഇന്ത്യയിൽ ഉത്സവങ്ങളോടനുബന്ധിച്ചാണ് ഈ മധുരപലഹാരം കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. പാകിസ്താനിലും ഇത് വളരെ കൂടുതൽ ഉപയോഗിക്കുന്ന ഒരു പലഹാരമാണ്. ജലീബീ എന്ന പേരിലും ഇത് അറിയപ്പെടുന്നു. [1]
വിതരണം [തിരുത്തുക]
ജലേബി എന്ന വാക്ക് പേർഷ്യൻ ഭാഷയിലെ വാക്കായ സൂൾബിയ ("zoolbia") എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. In ഈജിപ്ത്, ലെബനൻ , സിറിയ എന്നിവടങ്ങളിൽ ഇത് സലാബിയ ("zalabia") എന്ന പേരിലും അറിയപ്പെടുന്നു. [2] നേപ്പളിൽ ഇത് ജെരി (Jeri) എന്ന പേരിൽ അറിയപ്പെടുന്നു. [3]
മൊറോകോ, അൾജീരിയ , ടുണീഷ്യ എന്നിവടങ്ങളിൽ ഇത് സ്ലേബിയ (Zlebia) എന്ന പേരിലും അറിയപ്പെടുന്നു.
കൂടുതൽ വായനക്ക് [തിരുത്തുക]
- ഇംഗ്ലീഷ്
- Epicure's Delectable Desserts of the World By Asha Khatau ISBN 81-7991-119-5