ജിലേബി
ജലേബി, ജിലേബി | |
---|---|
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | ജിലേബി, ജിലപ്പി, സൂൾബിയ (Middle east), ജെരി (Nepal) |
ഉത്ഭവ രാജ്യം: | മിഡിൽ ഐസ്റ്റ് , വടക്കെ ആഫ്രിക്ക |
പ്രദേശം / സംസ്ഥാനം: | തെക്കേ ഏഷ്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | മധുരപലഹാരം |
പ്രധാന ഘടകങ്ങൾ: | മൈദ മാവ്, സാഫ്രോൺ, നെയ്യ്, പഞ്ചസാര |
വകഭേദങ്ങൾ : | Jaangiri or Imarti |
Approximate Calories per serving : | fewer than puma's cokes |
ജിലേബി അഥവാ ജലേബി ഒരു ഇന്ത്യൻ മധുരപലഹാരമാണ്. പല ഭാഷകളിൽ ഇതിന്റെ ഉച്ചാരണവും വിവരണവും വിവിധ രീതിയിലാണ്. (ഉർദു: جلیبی, ഹിന്ദി: जलेबी, പഞ്ചാബി: ਜਲੇਬੀ jalebī; ബംഗാളി: জিলাপী jilapi; Persian: زولبیا zoolbia). മൈദമാവ് കൊണ്ട് നിർമ്മിക്കുന്ന ജിലേബി, എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ് തയ്യാറാക്കുന്നത്.
വിവരണം
[തിരുത്തുക]ജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. മഞ്ഞ നിറത്തിലും ലഭ്യമാണ്. ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്.
ഇന്ത്യയിൽ ഉത്സവങ്ങളോടനുബന്ധിച്ചാണ് ഈ മധുരപലഹാരം കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. പാകിസ്താനിലും ഇത് വളരെ കൂടുതൽ ഉപയോഗിക്കുന്ന ഒരു പലഹാരമാണ്. ജലീബീ എന്ന പേരിലും ഇത് അറിയപ്പെടുന്നു. [1]
വിവിധ രാജ്യങ്ങളിൽ
[തിരുത്തുക]ജലേബി എന്ന വാക്ക് പേർഷ്യൻ ഭാഷയിലെ വാക്കായ സൂൾബിയ ("zoolbia") എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഈജിപ്ത്, ലെബനൻ , സിറിയ എന്നിവടങ്ങളിൽ ഇത് സലാബിയ ("zalabia") എന്ന പേരിൽ അറിയപ്പെടുന്നു.[2] നേപ്പളിൽ ഇത് ജെരി (Jeri) എന്ന പേരിലും[3]മൊറോകോ, അൾജീരിയ , ടുണീഷ്യ എന്നിവടങ്ങളിൽ ഇത് സ്ലേബിയ (Zlebia) എന്ന പേരിലും അറിയപ്പെടുന്നു.
കൂടുതൽ വായനക്ക്
[തിരുത്തുക]- ഇംഗ്ലീഷ്
- Epicure's Delectable Desserts of the World By Asha Khatau ISBN 81-7991-119-5
അവലംബം
[തിരുത്തുക]- ↑ "Festival Feasts". Archived from the original on 2012-02-18. Retrieved 2009-10-20.
- ↑ "Recipe for Zalabiya". Archived from the original on 2008-09-06. Retrieved 2009-10-20.
- ↑ Jalebi khani
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Jalebi Recipe
- Jalebi-making video Archived 2021-03-05 at the Wayback Machine.
- Emarti-making video
- Jalebi Recipe and more Indian Sweets Recipes Archived 2010-05-27 at the Wayback Machine.